For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചൈനയില്‍ പോയി മോഹന്‍ലാലിന്റെ കുങ്ഫൂ! ഇട്ടിമാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    |

    മോഹന്‍ലാലിന്റേതായി അടുത്ത് വരാനിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ ഇക്കൊല്ലത്തെ ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. മോഹന്‍ലാലിനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനയില്‍ നിന്നും ചിത്രീകരണം നടത്തിയ സിനിമയില്‍ നിന്നും ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

    നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്. ചൈനയില്‍ നിന്നും കുങ്ഫൂ അഭ്യസിക്കുന്ന മോഹന്‍ലാലാണ് ചിത്രങ്ങളിലുള്ളത്. സമാനമായ ഫോട്ടോസ് നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും ഇപ്പോഴെത്തിയ ചിത്രങ്ങള്‍ ആരാധകര്‍ക്കിട
    യില്‍ തരംഗമാവുകയാണ്.

     ittymani-

    ഇട്ടിമാണി മേഡ് ഇന്‍ ചൈന തരംഗമായത് ചിത്രത്തില്‍ ആദ്യം പുറത്ത് വന്ന ഫസ്റ്റ് ലുക്കായിരുന്നു. ചട്ടയും മുണ്ടും ധരിച്ച് നില്‍ക്കുന്ന മാര്‍ഗം കളിക്കാരുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഏറെ കാലത്തിന് ശേഷം ഒരു പക്കാ കോമഡി എന്റര്‍ടെയിനറിന്റെ ഭാഗമാവുകയാണ് മോഹന്‍ലാല്‍.

    ജിബിയും ജോജുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹണി റോസാണ് നായിക. സലിം കുമാര്‍, ഹരീഷ് കണാരന്‍, അരിസ്റ്റോ സുരേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍.

    English summary
    Mohanlal's Ittymaani Made In China New Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X