»   » നടന വിസ്മയം മാത്രമല്ല, കസേരക്കളിയിലും ലാലേട്ടന്‍ തന്നെ രാജാവ്! ഏട്ടന്റെ കസേരക്കളി വീഡിയോ വൈറല്‍!

നടന വിസ്മയം മാത്രമല്ല, കസേരക്കളിയിലും ലാലേട്ടന്‍ തന്നെ രാജാവ്! ഏട്ടന്റെ കസേരക്കളി വീഡിയോ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

2018 ലെ മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി ആരാധകരുടെ നീണ്ട കാത്തിരിപ്പാണ്. ചിത്രീകരണം പൂര്‍ത്തിയായ നീരാളിയായിരിക്കും ഈ വര്‍ഷം റിലീസിനെത്തുന്ന ലാലേട്ടന്റെ സിനിമ. ഇപ്പോള്‍ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലാണ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

സിനിമയുടെ ലൊക്കേഷനില്‍ താരങ്ങള്‍ എത്രയധികം ഫ്രീയാണെന്ന് കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞതിന് ശേഷം മോഹന്‍ലാല്‍ കസോര കളിക്കുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

കസേരക്കളി

സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ താരങ്ങള്‍ എത്രയധികം ഹാപ്പി ആയിരിക്കുമെന്ന് കാണിച്ച് തന്നിരിക്കുകയാണ് മോഹന്‍ലാല്‍. കസോരക്കളിയുമായിട്ടുള്ള മോഹന്‍ലാലിന്റെ വീഡിയോയാണ് യൂട്യൂബിലൂടെ വൈറലാവുന്നത്.

വിജയം ലാലേട്ടന്

അവസാനം വരെ പൊരുതി മോഹന്‍ലാല്‍ തന്നെയായിരുന്നു മത്സരത്തില്‍ വിജയിച്ചത്. വിജയിച്ചതിന് ശേഷം ലാലേട്ടന്റെ ചമ്മലും സന്തോഷവുമെല്ലാം വീഡിയോയില്‍ കാണാമായിരുന്നു.

നീരാളി

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയാണ് ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം. തടികുറഞ്ഞ മോഹന്‍ലാലിന്റെ ഗ്ലാമര്‍ ലുക്കിലുള്ള സിനിമയായിരിക്കും നീരാളി. സിനിമയുടെ റിലീസ് തീയ്യതി ഇനിയും തീരുമാനമായിട്ടില്ല.

കായംകുളം കൊച്ചുണ്ണിയില്‍

ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലാണ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കര പക്കി എന്ന പ്രധാന കഥപാത്രത്തെ തന്നെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഒടിയന് വേണ്ടി കാത്തിരിക്കണം..

വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലെത്തുന്ന ഒടിയന് വേണ്ടിയാണ് ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്നത്. സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി വരുന്നതെ ഉള്ളു. അതിനാല്‍ സിനിമയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും..

ഭാര്യയുടെ കിടപ്പുമുറിയില്‍ മറ്റൊരാളെ കണ്ടാല്‍ സന്തോഷിക്കാന്‍ പറ്റുമോ? പറ്റുമെന്ന് ഇര്‍ഫാന്‍ ഖാന്‍!

കബാലിയല്ല കാലയാണ്! പ്രായം 67, സിംപിള്‍ സീന്‍ വരെ കൊലമാസ് ആക്കി രജനികാന്ത്! ട്രോളാന്‍ തോന്നുമോ

പ്രമുഖ മാസിക കവര്‍ഗേളാക്കി, ഗൃഹലക്ഷ്മിയ്ക്കും മേഡലിനും ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല!

English summary
Mohanlal's kaserakaly video viral!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam