കിരീടം ശരിക്കും മമ്മൂട്ടിയുടെ സിനിമയായിരുന്നു! ആ ഭാഗ്യം മോഹന്‍ലാലിലേക്ക് എത്തിച്ച കഥ ഇങ്ങനെയാണ്..

മലയാളികളെ സങ്കടത്തിലാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് കീരിടം. സിനിമയിലെ സേതു മാധവന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറിയിരുന്നു. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം റിലീസിനെത്തിയിട്ട് ജൂലൈ 7 ന് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

കീരിടം 1989 ലായിരുന്നു റിലീസിനെത്തിയത്. സിനിമ ഹിറ്റായതോടെ അതിന്റെ രണ്ടാം ഭാഗമായി ചെങ്കോല്‍ എന്ന ചിത്രം 1993 ല്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പട്ടികയിലായിരുന്നു കീരിടവും ചെങ്കോലും.

കിരീടം

കിരീടം

1989 ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് കിരീടം. പോലീസ് കോണ്‍സ്റ്റബിളായ അച്യുതന്‍ നായരുടെയും മകന്‍ സേതുമാധവന്റെയും കഥയാണ് കീരിടത്തിലൂടെ പറയുന്നത്. ഇന്നും ടെലിവിഷനില്‍ ഈ സിനിമകള്‍ വന്നാല്‍ ചിത്രം കാണാത്തവരായി ആരുമുണ്ടാവില്ല. അത്രയധികം ഹൃദയസ്പര്‍ശിയായിരുന്നു മോഹന്‍ലാലിന്റെ സേതു മാധവനും തിലകന്‍ അവതരിപ്പിച്ച അച്യുതന്‍ നായരെന്ന കഥാപാത്രവും.

പ്രധാന കഥാപാത്രങ്ങള്‍

പ്രധാന കഥാപാത്രങ്ങള്‍

മോഹന്‍ലാല്‍ നായകനായി അഭിനയിച്ചപ്പോള്‍ തിലകന്‍, മുരളി, മോഹന്‍രാജ്, പാര്‍വ്വതി, ശ്രീനാഥ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, മണിയന്‍പിള്ള രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, ശങ്കരാടി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണി നിരന്നത്. കീരിടത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചിരുന്നു. 1989 ല്‍ റിലീസ് ചെയ്ത കിരീടം ഇക്കൊല്ലം ജൂലൈ 7 ന് 29 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

സിനിമയുടെ മുതല്‍ മുടക്ക്

സിനിമയുടെ മുതല്‍ മുടക്ക്

തിരുവനന്തപുരത്ത് നിന്നുമായിരുന്നു കിരീടത്തിന്റെ മുഴുവന്‍ ചിത്രീകരണവും നടന്നത്. കേവലം 25 ദിവസങ്ങള്‍ കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് അവസാനിപ്പിച്ചത്. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാര്‍, ദിനേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചത്. ഇരുപത്തി മൂന്നര ലക്ഷമായിരുന്നു സിനിമയുടെ നിര്‍മാണ ചിലവ് ആവശ്യമായി വന്നിരുന്നത്. അക്കാലത്ത് നാലര ലക്ഷത്തോളം രൂപയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. നിര്‍മാതാവിനോടുള്ള സൗഹൃദം മൂലം നാല് ലക്ഷത്തിനാണ് താരം ചിത്രത്തില്‍ അഭിനയിച്ചതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 തിരക്കഥ ദിവസങ്ങള്‍ കൊണ്ട്

തിരക്കഥ ദിവസങ്ങള്‍ കൊണ്ട്

ഒരു സിനിമയുടെ ജീവന്‍ നല്ലൊരു തിരക്കഥയാണ്. ഏറെ നാളുകള്‍ കൊണ്ടാണ് പലരും തിരക്കഥകള്‍ എഴുതിയുണ്ടാക്കുന്നത്. എന്നാല്‍ കിരീടത്തിന് വേണ്ടി വെറും നാല് ദിവസം കൊണ്ടായിരുന്നു ലോഹിതദാസ് തിരക്കഥ എഴുതിയത്. സംവിധായകന്‍ സിബി മലയിലിന്റെ കല്യാണത്തിന് പോവാന്‍ വേണ്ടി രാവും പകലും വിശ്രമമില്ലാതെയായിരുന്നു ലോഹിദാസ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്. കുറഞ്ഞ സമയം കൊണ്ട് തിരക്കഥ എഴുതി അത് മികച്ച സിനിമയാക്കാന്‍ കഴിഞ്ഞതില്‍ നിന്നും ലോഹിദതാസിന്റെ കഴിവ് വ്യക്തമാണ്.

 കിരീടം എന്ന പേരുണ്ടായത്

കിരീടം എന്ന പേരുണ്ടായത്

കിരീടത്തിന് തിരക്കഥ എഴുതിയിരുന്ന സമയത്ത് ഐവി ശശി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനും ലോഹിതദാസ് തിരക്കഥ എഴുതിയിരുന്നു. ആ ചിത്രത്തിന് കിരീടം എന്നായിരുന്നു ലോഹിതദാസ് പേര് കൊടുത്തിരുന്നത്. എന്നാല്‍ ആ പേര് ഐവി ശശിയ്ക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ കുറിച്ച് സിബി മലയിലിനോട് സംസാരിച്ചപ്പോള്‍ ഐവി ശശിയ്ക്ക് ആ പേര് വേണ്ടെങ്കില്‍ നമ്മൂടെ സിനിമയ്ക്ക് ഇടാമെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് മോഹന്‍ലാല്‍ ചിത്രത്തിന് കിരീടം എന്ന പേര് തീരുമാനിച്ചത്. പിന്നീട് മമ്മൂട്ടി ചിത്രത്തിന് മുക്തി എന്നായിരുന്നു പേരിട്ടത്.

 ചെങ്കോല്‍

ചെങ്കോല്‍

കിരീടത്തിന്റെ രണ്ടാം ഭാഗമായിട്ടായിരുന്നു ചെങ്കോല്‍ എന്ന ചിത്രമെത്തിയത്. മോഹന്‍ലാല്‍, തിലകന്‍, ജോണി, സുരഭി, ശാന്തി കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 1993 ലായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ചെങ്കോലിലും കഥയും തിരക്കഥയുമൊരുക്കിയതും ലോഹിതദാസ് ആയിരുന്നു. സിനിമ ഹിറ്റായത് പോലെ തന്നെ രണ്ട് ചിത്രങ്ങളിലെയും പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനരചന നടത്തിയപ്പോല്‍ ജോണ്‍സണായിരുന്നു സംഗീതം പകര്‍ന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X