ഡയലോഗ് ഡെലിവറി പാളിപ്പോയോ? ഏട്ടന്റെ അറബിക്കടല്‍ സിംഹത്തിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!!

മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം വരുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കാത്തിരുന്നത് മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടിയായിരുന്നു. ഒടുവില്‍ ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത് കുഞ്ഞാലി മരക്കാരുടെ കഥ തന്നെയാണ്.

ഏപ്രില്‍ 28 ന് വൈകുന്നേരം സംഘടപ്പിച്ച ചടങ്ങില്‍ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തിരുന്നു. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന പേരിലായിരിക്കും സിനിമ വരിക. തൊട്ട് പിന്നാലെ തന്നെ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ടൈറ്റില്‍ ടീസറും വന്നിരുന്നു. എന്നാല്‍ സിനിമകളെ കുറിച്ച് ട്രോളന്മാര്‍ക്ക് പറയാനുള്ളത് ഇങ്ങനെയാണ്...

 മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

കുഞ്ഞാലി മരക്കാര്‍ എന്ന പേര് ഉപയോഗിക്കാതെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പേരിലാണ് മോഹന്‍ലാലിന്റെ സിനിമ വരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തിലെ ഏറ്റവുമധികം ചെലവേറിയ സിനിമയായിട്ടാണ് വരുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നൂറ് കോടിയായിരിക്കും സിനിമയുടെ ബജറ്റ്. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കടലില്‍ നിന്നും ചിത്രീകരിക്കുന്ന സിനിമയ്ക്ക് വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമുള്ളതിനാല്‍ റിലീസ് പിന്നീടേ ഉണ്ടാവു..

കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

ആദ്യം പ്രഖ്യാപിച്ചിരുന്നത് മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാര്‍ ആയിരുന്നു. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരും അണിയറയില്‍ ഒരുങ്ങുകയാണ്. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ വരുന്നതിനാല്‍ തന്റെ കുഞ്ഞാലി മരക്കാര്‍ വേണ്ടെന്ന് പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എട്ട് മാസത്തെ സമയത്തിനുള്ളില്‍ മമ്മൂട്ടി ചിത്രം ആരംഭിച്ചില്ലെങ്കില്‍ താന്‍ സിനിമയുമായി മുന്നോട്ട് പോവുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

ഒന്നല്ല...

ഒന്നല്ല...

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നുണ്ടെന്ന് അറിഞ്ഞ് സങ്കടപ്പെട്ടിരിക്കുന്ന ഷാജി നടേശന്‍ പറയുന്നത്. എന്തൊക്കെ ബഹളമായിരുന്നു. പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചു. മലയാളത്തില്‍ ഇനി മമ്മൂക്കയുടെ കുഞ്ഞാലി മരക്കാര്‍ മാത്രമേ ഉള്ളു.. എല്ലാം ഒറ്റയടിക്ക് തീര്‍ന്നു.

മുഹമ്മദ് കുട്ടി

മുഹമ്മദ് കുട്ടി

ബിഗ് ബജറ്റ് സിനിമ സന്തോഷ് ശിവനിലൂടെ എത്തുന്നതോട് കൂടി മലയാള സിനിമയുടെ മുഹമ്മദ് കുട്ടി തിരശീലയില്‍ മുഹമ്മദ് അലി ആവാന്‍ പോവുകയാണ്..

പ്രതീക്ഷിക്കാം...

പ്രതീക്ഷിക്കാം...

അണിയറയില്‍ ഒരു അഡാര്‍ ഐറ്റം ഒന്നുമല്ലെങ്കിലും സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാന്‍ വകയുള്ള സിനിമയായിരിക്കും മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ഈ സിനിമ.

 ചരിത്രമാണ്...

ചരിത്രമാണ്...

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം ചിലവേറിയതുമായ സിനിമയാണ് മരക്കാര്‍ അറബക്കടിലന്റെ സിംഹം. നായകന്‍ മോഹന്‍ലാല്‍ കൂടി ആവുന്നതോടെ സിനിമയൊരു ഇതിഹാസമായി മാറും.

ഒരു മാസം കൂടി തരുമോ?

ഒരു മാസം കൂടി തരുമോ?

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ തുടങ്ങാന്‍ 8 മാസം സമയം പ്രിയദര്‍ശന്‍ കൊടുത്തിരുന്നു. ഇനി അദ്ദേഹം വാക്ക് പാലിക്കാന്‍ പോവുകയാണെന്ന് പറയുമ്പോള്‍ ഒരു മാസം കൂടി തരാമോ എന്ന് ചോദിക്കുന്ന ഷാജി നടേശന്‍.

 മമ്മൂക്ക തന്നെ..

മമ്മൂക്ക തന്നെ..

മരക്കാര്‍ അറബക്കടിലന്റെ സിംഹം എന്ന പേരില്‍ മോഹന്‍ലാല്‍ ചിത്രം വരുമ്പോള്‍ കുഞ്ഞാലി മരക്കാര്‍ എന്ന പേരുമായി വരുന്നത് മമ്മൂട്ടി തന്നെയാണ്.

അണിയറിയലുള്ളത്...

അണിയറിയലുള്ളത്...

മുന്‍പ് ഈ കടത്തനാടന്‍ അമ്പാടിയുടെ സംവിധായകനും നായകനും കാസിനോവയുടെ നിര്‍മാതാവും കൂടെ ഒന്നിക്കുന്ന സിനിമ തന്നെയാണ് മരക്കാര്‍ അറബക്കടിലന്റെ സിംഹം.

സംശയം മാത്രമാണ്..

സംശയം മാത്രമാണ്..

മരക്കാര്‍ അറബക്കടിലന്റെ സിംഹം എന്ന പേര് കേട്ടപ്പോല്‍ പ്രേക്ഷകര്‍ക്ക് തോന്നിയ സംശയം ഇങ്ങനെയാണ്. കടലില്‍ സിംഹമോ.. ഇനി നീര്‍നായ പോലത്തെ വല്ലതും ആയിരിക്കുമോ എന്ന്.

 അറിഞ്ഞോ ആവോ..

അറിഞ്ഞോ ആവോ..

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാരുടെ വിശേഷങ്ങള്‍ വരുന്ന സമയത്ത് ഷാജി നടേശന്‍ മമ്മൂട്ടിയ്‌ക്കൊപ്പമെത്തി സെല്‍ഫി എടുത്ത് സിനിമ ഇപ്പോള്‍ തുടങ്ങുമെന്ന് പറയും. ഏട്ടന്റെ കുഞ്ഞാലി മരക്കാര്‍ ഉറപ്പിച്ചു എന്ന കാര്യം ഷാജി നടേശനും ടീമും അറിഞ്ഞോ ആവോ..

 ഊച്ചാളി പടമല്ല..

ഊച്ചാളി പടമല്ല..

എന്റെ പടം എന്ന് വെച്ചാല്‍ തന്റെ പടം പോലെ ഊച്ചാളി പടമൊന്നുമല്ലെന്ന് ഷാജി നടേശനോട് പറയുന്ന പ്രിയദര്‍ശന്‍. സിനിമയെ കുറിച്ചറിയാന്‍ ദാ പ്രേക്ഷകരോട് ചോദിച്ചാല്‍ മതി. അവര്‍ക്കറിയാം. മുമ്പ് പടം വേണ്ടെന്ന് വെച്ചിരുന്നതാ.. ഇനി അതുണ്ടാവില്ല..

 നരസിംഹമല്ലേ..

നരസിംഹമല്ലേ..

മരക്കാര്‍ അറബക്കടിലന്റെ സിംഹം എന്ന പ്രിയദര്‍ശന്റെ സിനിമയുടെ ടൈറ്റില്‍ കണ്ടവര്‍ക്കെല്ലാം പറയാനുള്ളതിങ്ങനെയാണ്.. ആ അറബിക്കടലിലെ സിംഹത്തിനെ അഭിനയിച്ച് കാണിക്കാന്‍ മലയാളത്തിലെ നരസിംഹത്തിന് അല്ലാതെ വേറെ ആര്‍ക്കാ പറ്റുക.

 ആകെ നശിപ്പിച്ചു..

ആകെ നശിപ്പിച്ചു..

മരക്കാര്‍ ഫിലിം അനൗണ്‍സ് ചെയ്തപ്പോള്‍ ഏട്ടന്റെ ഫാന്‍സ് സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു. എന്നാല്‍ ടൈറ്റില്‍ ടീസറിലെ ഡയലോഗ് ഡെലിവറി കേട്ടപ്പോള്‍ മൂഞ്ചി പോയ അവസ്ഥയായി.

 അതാണ് പ്രിയദര്‍ശന്‍

അതാണ് പ്രിയദര്‍ശന്‍

സിനിമ ഞാന്‍ തുടങ്ങും തുടങ്ങും എന്ന പറഞ്ഞ് സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ ഇട്ട് ബഡായി പറയുന്ന ആളാല്ല പ്രിയദര്‍ശന്‍. തുടങ്ങിയതിന് ശേഷമാണ് മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X