»   » സംവിധായകന്റെ നെഞ്ചിന്‍കൂട് ഇടിച്ച് തകര്‍ത്ത് മോഹന്‍ലാലിന്റെ ഇടിക്കുള! ചിത്രം വൈറലാവുന്നു!!!

സംവിധായകന്റെ നെഞ്ചിന്‍കൂട് ഇടിച്ച് തകര്‍ത്ത് മോഹന്‍ലാലിന്റെ ഇടിക്കുള! ചിത്രം വൈറലാവുന്നു!!!

Posted By: Teressa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വില്ലന്‍, വെളിപാടിന്റെ പുസ്തകം എന്നിങ്ങനെ രണ്ട് സിനിമകളാണ് അടുത്ത് തന്നെ തിയറ്ററുകളിലേക്ക് റിലീസിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും സംവിധായകന്‍ ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് വെളിപാടിന്റെ പുസ്തകം.

രമേശ് പിഷാരടിക്ക് ഇത്രയും മസില്‍ ഉണ്ടായിരുന്നോ? ജിമ്മില്‍ പോവുന്നത് വെറുതേ അല്ല!!!

പൃഥ്വിരാജിന്റെ ആദം ജോണ്‍ ഹൊറര്‍ സിനിമയാണെന്ന് കരുതിയവര്‍ക്ക് തെറ്റി! ചിത്രം ഇങ്ങനെയായിരിക്കും!

അടുത്തിടെ സിനിമയുടെ ലോക്കെഷനില്‍ നിന്നുള്ള ചിത്രീകരണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസും മോഹന്‍ലാലും ഇരുവരുടെയും ഔദ്യേഗിക ഫേസ്ബുക്ക് പേജിലുടെ ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുയാണ്. ഇടിക്കുളയും കൂടെ സംവിധായകനും എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ലാല്‍ ജോസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. എന്റെ ഹീറോയുടെ കൂടെ എന്ന് പറഞ്ഞാണ് ലാല്‍ ജോസ് മറ്റൊരു സെല്‍ഫി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.

ഇടിക്കുളയും സംവിധായകനും

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപ്പാടിന്റെ പുസ്തകം എന്ന സിനിമയില്‍ മൈക്കിള്‍
ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അതിനിടെ ഇടിക്കുള സംവിധായകന്റെ കൂടെ എന്ന് പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ ലാല്‍ ജോസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

സംവിധായകന്റെ നെഞ്ചിന്‍കൂട് ഇടിച്ച് തകര്‍ത്തു

സംവിധായകന്റെ നെഞ്ചിന്‍കൂട് ഇടിച്ച് തകര്‍ക്കുന്ന ഇടിക്കുളയായിട്ടാണ് പുതിയ ചിത്രത്തില്‍ ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിലുടെയായിരുന്നു മോഹന്‍ലാല്‍ ഈ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.

എന്റെ ഹീറോ

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ കൂടെ നില്‍ക്കുന്ന ഒരു സെല്‍ഫി ചിത്രം ലാല്‍ ജോസും പോസ്റ്റ് ചെയ്തിരുന്നു. എന്റെ ഹീറോയാണ് കൂടെ എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി ലാല്‍ ജോസ് പറഞ്ഞിരുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ

വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഉടന്‍ തന്നെ ചിത്രം തിയറ്ററുകളില്‍ റിലീസിനെത്താനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

കോളേജ് പശ്ചാതലം

മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് പ്രിന്‍സിപ്പാളിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനകം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇടിക്കുള ഓണത്തിനെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെളിപാടിന്റെ പുസ്തകം ഓണത്തിന് തിയറ്ററുകളിലെത്തുമെന്ന് മോഹന്‍ലാല്‍ തന്നെ മുമ്പ് പറഞ്ഞിരുന്നു.

English summary
Mohanlal's Latest photo with Director Lal Jose

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam