പൃഥ്വിരാജിന് മാത്രമല്ല ലംബോര്‍ഗിനി തരംഗത്തില്‍ മോഹന്‍ലാലും! ആഡംബര കാറിനൊപ്പം താരങ്ങളുടെ ചിത്രങ്ങള്‍

ആഡംബര കാറുകള്‍ സ്വന്തമാക്കി പലപ്പോഴും താരങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ലംബോര്‍ഗിനി എന്ന കാര്‍ നടന്‍ പൃഥ്വിരാജിലൂടെയാണ് കേരളത്തില്‍ തരംഗമായത്. ലംബോര്‍ഗിനി മകന്‍ വാങ്ങിയതിനെ കുറിച്ച് നടി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളായിരുന്നു തരംഗമായത്. ഇപ്പോഴിതാ മോഹന്‍ലാലും ഇതേ കാര്യത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

നിര്‍മാതാവ് സന്തോഷ് ടി കുരുവിള ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രത്തില്‍ മോഹന്‍ലാലിനെ കണ്ടതോടെ ആരാധകരും സംശയത്തിലായി. മോഹന്‍ലാലിനൊപ്പം നടന്‍ ടിനി ടോമും ചിത്രങ്ങളിലുണ്ടായിരുന്നു.

മോഹന്‍ലാലിനും ലംബോര്‍ഗിനി

മോഹന്‍ലാല്‍ നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ നിര്‍മാതാവ് കൂടിയാണ് സന്തോഷ് ടി കുരുവിള. ലംബോര്‍ഗിനി ഉറുസ് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്ന് മോഹന്‍ലാല്‍ അറിയച്ചതോടെ സന്തോഷ് ടി കുരുവിള മുന്‍കൈ എടുത്താണ് ലൊക്കേഷനില്‍ ആഡംബര കാര്‍ എത്തിയത്. മോഹന്‍ലാല്‍ കാര്‍ ഓടിച്ച കാര്യം സന്തോഷ് തന്നെയാണ് പുറത്ത് വിട്ടതും.. ഉറുസ് ഓടിച്ചതിന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രതികരണം എ്ന്താണെന്നുള്ള കാര്യം വെളിപ്പെടുത്താന്‍ സന്തോഷ് ടി കുരുവിള തയ്യാറായില്ല. അത് ചിരിയിലൊതുക്കി എങ്കിലും വൈകാതെ ഒരു സസ്‌പെന്‍സ് വരുന്നുണ്ടെന്ന സൂചനയാണ് ലഭിച്ചത്.

മോഹന്‍ലാലിനും ലംബോര്‍ഗിനി

അതേ സമയം അധികം വൈകാതെ മോഹന്‍ലാലും ലംബോര്‍ഗിനി സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലെങ്കിലും താരരാജാവിന് താല്‍പര്യമുണ്ടെന്ന കാര്യം വ്യക്തമാണ്. ആഡംബര വാഹനമായ മെഴ്‌സിഡസ് ബെന്‍സിന്റെ മുന്തിയ മോഡലുകളായ ജി എല്‍ ക്ലാസും, എസ് ക്ലാസും നേരത്തെ മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളാണ് ലംബോര്‍ഗിനി എസ് യുവി ഉറുസ് പരിചയപ്പെടുത്തിയത്.

മോഹന്‍ലാലിനും ലംബോര്‍ഗിനി

മോഹന്‍ലാല്‍ മാത്രമല്ല ലംബോര്‍ഗിനിയില്‍ ടെസ്റ്റ് ഡ്രൈവ് നടത്താന്‍ ആഗ്രഹമുണ്ടായിരുന്ന നടന്‍ ടിനി ടോമും അത് സാധിപ്പിച്ചിരിക്കുകയാണ്. ഇത്തരം കാറുകളോട് ഇഷ്ടമുണ്ടെന്നുള്ള കാര്യം നേരത്തെയും ടിനി ടോം തുറന്ന് പറഞ്ഞിട്ടുണ്ട്. ടിനിയ്‌ക്കൊപ്പം നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും കാറിലുണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റ് രണ്ട് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.

 മോഹന്‍ലാലിനും ലംബോര്‍ഗിനി

ലാലേട്ടനും ലംബോര്‍ഗിനിയ്ക്കും വില കൂടുതലാണെന്ന് പറഞ്ഞ് കൊണ്ട് കാറിന് അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോസും ടിനി ടോം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. നിലവില്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരങ്ങളെല്ലാവരും. ഈ സിനിമയുടെ ലൊക്കേഷനിലേക്കാണ് ലംബോര്‍ഗിനിയുടെ വരവെന്നാണ് കരുതുന്നത്. അടുത്തിടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ക്രിസ്തുമസ് റിലീസിനൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ലംബോര്‍ഗിനിയുടെ ആദ്യ എസ് യുവിയായ ഉറുസിന് ഏകദേശം 3.50 കോടി രൂപയാണ് വില വരുന്നത്. നാല് ലിറ്റര്‍, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ് സൂപ്പര്‍ എസ് യുവി എന്ന് ലംബോര്‍ഗിനിയെ വിശേഷിപ്പിക്കുന്ന ഉറുസിന് കരുത്തേകുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ നൂറ് കിലോ മീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ ഈ കാറിന് സാധിക്കും. 305 കിലോ മീറ്ററാണ് ഉറുസിന്റെ പരാമവധി വേഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X