മോഹന്‍ലാല്‍ എന്ന അത്ഭുതം! ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്നതും ഒരു മാസാണ്!!
സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ എടുക്കുന്ന തയ്യാറെടുപ്പുകളും ത്യാഗങ്ങളും പലപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാറുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഒടിയന് വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരമായിരുന്നു മോഹന്‍ലാല്‍ കുറച്ചത്. ഇപ്പോള്‍ കൂടുതല്‍ ചെറുപ്പക്കാരന്‍ ലുക്കില്‍ മാറിയ മോഹന്‍ലാല്‍ വര്‍ക്കൗട്ടുകളുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല.
കഠിനമായ വ്യായമങ്ങളിലൂടെയും മറ്റുമായി ശരീരഭാരം നിയന്ത്രിക്കുകയും ഫിറ്റ്‌നസ് കാത്തു സുക്ഷിക്കുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ വര്‍ക്കൗട്ട്, ഫിറ്റ്‌നസ് എന്നീ ഹാഷ് ടാഗുകളിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും മോഹന്‍ലാല്‍ ജിമ്മില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്ത് വരികയും വൈറലായി മാറുകയും ചെയ്തിരുന്നു.

ഈ പ്രായത്തിലും ഇത്രയും ഫഌക്‌സിബിലിറ്റി കാത്ത് സൂക്ഷിക്കാന്‍ ലാലേട്ടനെ കഴിഞ്ഞിട്ടേ മറ്റാരെങ്കിലുമുള്ളു എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് മുന്‍പും ഫിറ്റ്‌നസ് ചലഞ്ചുകളിലും മറ്റും മോഹന്‍ലാല്‍ മുന്‍പന്തിയിലുണ്ടാവാറുണ്ട്. നിലവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്നും ഏറ്റു വാങ്ങിയിരിക്കുകയാണ്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ താരം കുടുംബസമേതമായിരുന്നു ഡല്‍ഹിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.


Click it and Unblock the Notifications