ആന്‍റണി പെരുമ്പാവൂര്‍ വന്നതോടെ മോഹന്‍ലാലിന്‍റെ ആ ശീലം മാറി, സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് നടന്‍

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാത്തവര്‍ വിരളമാണ്. ഡ്രൈവറായി തുടങ്ങി പിന്നീട് അദ്ദേഹത്തിന്റെ സന്തത സഹചാരിയായി മാറുകയായിരുന്നു ആന്റണി. ലാല്‍ സാറിനെ ദൈവതുല്യനായാണ് താന്‍ കാണുന്നതെന്ന് ആന്റണി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ലാല്‍ സാറിനെ എങ്ങനെയാണ് കാണുന്നതെന്നതിനെക്കുറിച്ചുമെല്ലാം മുന്‍പ് ആന്‍റണി പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ അഭിനയം കണ്ട് നോക്കിനിന്നതിനെക്കുറിച്ചും, അതേ സെറ്റില്‍ ഡ്രൈവറായി പോയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. എന്റെ കൂടെ പോരുന്നോയെന്ന് ചോദിച്ച് ആന്റണിയെ മോഹന്‍ലാല്‍ കൂടെക്കൂട്ടുകയായിരുന്നു. ഡ്രൈവറായാണ് കൂടെക്കൂട്ടിയതെങ്കിലും പിന്നീട് മോഹന്‍ലാലിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു ആന്റണി. സിനിമയില്‍ അഭിനയിക്കുകയും നിര്‍മ്മാണത്തിലെ കാര്യങ്ങള്‍ നോക്കുകയും ബിസിനസ് കാര്യങ്ങളും വരെ മോഹന്‍ലാല്‍ ആന്റണിയെ ഏല്‍പ്പിക്കുകയായിരുന്നു. ആന്‍റണി വന്നതോടെയാണ് മോഹന്‍ലാല്‍
സാമ്പത്തികമായി ഉയര്‍ന്നതെന്ന് ബദറുദ്ദീന്‍ പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബദറുദ്ദീന്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും

മോഹന്‍ലാലിലേക്ക് എത്താനുള്ള വഴിയായി പലരും കാണുന്നതും ആന്റണിയെയാണ്. മോഹന്‍ലാലിനായി കഥ കേള്‍ക്കുകയും ചെയ്യാറുണ്ട് അദ്ദേഹം. മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് ആന്റണി പെരുമ്പാവൂര്‍ വന്നതിനെക്കുറിച്ചും അതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ബദറുദ്ദീന്‍. സോഷ്യല്‍ മീഡിയയിലൂടെ അഭിമുഖ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കഥ മാറി

കഥ മാറി

ഒരു പ്രൊഡ്യൂസറിനോടും മോഹന്‍ലാല്‍ കാശ് ചോദിക്കില്ല. കാശ് ചോദിക്കാന്‍ ഇങ്ങേര്‍ക്ക് അറിയത്തില്ല ചോദിക്കാന്‍. മോഹന്‍ലാലിന്റെ സ്ഥായി സ്വഭാവമായിരുന്നു അത്.കണ്ടമാനം പേര്‍ ഈ സ്വഭാവം മുതലെടുത്തിരുന്നു. കാശ് കൊടുക്കാതെ കളിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനായി ആന്റണി പെരുമ്പാവൂര്‍ നിയമിക്കപ്പെട്ടപ്പോള്‍ കഥ മാറുകയായിരുന്നു. ആന്റണി കുത്തിന് പിടിച്ച് കാശ് വാങ്ങിക്കുമായിരുന്നു. മോഹന്‍ലാലിന് മുഖത്ത് നോക്കി കാശ് ചോദിക്കാന്‍ മടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കാശ് വാങ്ങിക്കും

കാശ് വാങ്ങിക്കും

ആന്റണിക്ക് ആ ജോലി കൊടുത്തതോടെ പുള്ളി കണക്ക് പറഞ്ഞ് പൈസ വാങ്ങിക്കും. ആന്റണിക്ക് ബോസ് പറയുന്നത് അനുസരിച്ചാല്‍ മതിയല്ലോ, കാശ് വേണം, നാളെ എനിക്ക് ഇത്ര വേണം. പറഞ്ഞ കാശ് കൃത്യമായി വാങ്ങിച്ചെടുക്കും. അത് വലിയൊരു കാര്യമാണ്. അവര് തന്ന് സിനിമയെടുത്താലും മോഹന്‍ലാലിന് പ്രതിഫലം കിട്ടുമെന്നുറപ്പല്ലേ, എല്ലാവര്‍ക്കും കാശ് കൊടുക്കുകയും ചെയ്യും. അത്രയും വിശ്വസ്തനും വിധേയനുമാണ് ആന്റണിയെന്നും ബദറുദ്ദീന്‍ പറയുന്നു.

വണ്ടിയോടിക്കുന്നത്

വണ്ടിയോടിക്കുന്നത്

ഞങ്ങളൊരുമിച്ച് കുറേ യാത്രകള്‍ ചെയ്തിട്ടുണ്ട്. ഗിയര്‍ ചെയ്ഞ്ച് ചെയ്യുമ്പോഴെല്ലാം അദ്ദേഹം നമ്മുടെ പുറകിലിരിക്കുന്നത് ആരാണെന്ന് നമുക്കറിയാമല്ലോ, അത്രയും ശ്രദ്ധ കൊടുത്താണ് അദ്ദേഹം വണ്ടിയോടിക്കാറുള്ളത്. സ്പീഡും മറ്റ് കാര്യങ്ങളുമെല്ലാം അങ്ങനെയാണ് നോക്കുന്നത്. മോഹന്‍ലാലിന് ഡിസ്‌കംഫര്‍ട്ട് അനുഭവപ്പെടാത്ത രീതിയിലാണ് ആന്റണി വണ്ടിയോടിക്കുന്നത്. മോഹന്‍ലാലിന്റെ കലാപരമായ വളര്‍ച്ച മോഹന്‍ലാലിന്റെ തന്നെയാണ്.

Recommended Video

മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ
മോഹന്‍ലാലിനാണ് ഗുണം

മോഹന്‍ലാലിനാണ് ഗുണം

സാമ്പത്തിക വളര്‍ച്ച നടപ്പാക്കിക്കൊടുത്തത് ആന്റണിയാണ്. മോഹന്‍ലാലിന് അതിനുള്ള കഴിവില്ല. അദ്ദേഹത്തെ പാട്ടിലാക്കാന്‍ എളുപ്പമാണ്. വിട്ടുവീഴ്ചയും ചെയ്ത് കളയും. എന്നാല്‍ ആന്റണി അങ്ങനെയല്ല. മോഹന്‍ലാലിനാണ് അത് കൊണ്ട് ഗുണം. വിശ്വസ്തനോട് വിധേയത്വം കാണിക്കുന്നയാളാണ് ആന്റണി. സാമ്പത്തികമായി മോഹന്‍ലാല്‍ മെച്ചപ്പെട്ടത് ആന്റണി വന്നതിന് ശേഷമാണെന്നും ബദറുദ്ദീന്‍ പറയുന്നു.

More from Filmibeat

Read more about: antony perumbavoor mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X