ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുണ്ടോ? സോഷ്യൽ മീഡിയ കണ്ടു പിടിച്ചത് ഇങ്ങനെ...

മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തിയ മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ തീരുന്നില്ല. സിനിമയുടെ റിലീസിന് മുന്‍പ് 26 ഓളം ക്യാരക്ടര്‍ പോസ്റ്ററുകളും റിലീസിന് ശേഷം അതല്ലാതെയും പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു. അതില്‍ അവസാനമെത്തിയ മോഹന്‍ലാലിന്റെ ലൂക്കിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.

ലൂസിഫറില്‍ രാഷ്ട്രീയക്കാരനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. എന്നാല്‍ അവസാനമെത്തിയ പോസ്റ്ററില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രം സൂചിപ്പിക്കുന്നത് ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഇപ്പോഴിതാ പുതിയ കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയയില്‍ ലൂസിഫര്‍ ചര്‍ച്ച പൊടി പൊടിക്കുകയാണ്.

  മോഹന്‍ലാല്‍ സ്‌റ്റൈലിഷ് ലുക്കില്‍

മോഹന്‍ലാല്‍ സ്‌റ്റൈലിഷ് ലുക്കില്‍

ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ സാധാരണ പോലെ വെളുത്ത നിറമുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു മോഹന്‍ലാലിന്റെ വേഷം. സിനിമയുടെ ക്ലൈമാക്‌സിലാണ് ഖുറേഷി അബ്‌റാമിനെ കാണിക്കുന്നത്. ലൂസിഫറിന്റെ അവസാന ക്യാരക്ടര്‍ പോസ്റ്ററായി പുറത്ത് വന്നതും ഖുറേഷി അബ്‌റാമിന്റെ സ്‌റ്റൈലിഷ് ലുക്കായിരുന്നു. മോഹന്‍ലാലിനെ ഇത്തരമൊരു ഗെറ്റപ്പില്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തതിനാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് പോസ്റ്റര്‍ ഏറ്റെടുത്തത്.

ലൂസിഫര്‍ രണ്ടാം ഭാഗം വരുന്നു

ലൂസിഫര്‍ രണ്ടാം ഭാഗം വരുന്നു

മോഹന്‍ലാലിന്റെ ഖുറേഷി അബ്‌റാം അല്ലാതെ പോസ്റ്ററില്‍ മറ്റൊരു കഥാപാത്രത്തെ കൂടി കാണിച്ചിരുന്നു. മോഹന്‍ലാലിന്റെ കൂളിംഗ് ഗ്ലാസില്‍ മറ്റൊരു കഥാപാത്രത്തെ ഒളിപ്പിച്ച് വെച്ച സര്‍െ്രെപസാണ് പൃഥ്വിരാജ് പുറത്ത് വിട്ടത്. ഖുറേഷി അബ്‌റാമിനൊപ്പം സയൂദ് മസൂദ് ഉണ്ടെന്നുള്ള സൂചനയാണിത്. അവസാനം, ആരംഭത്തിന്റെ തുടക്കമാണെന്ന അടിക്കുറിപ്പോടോയൊണ് പോസ്റ്ററെത്തിയത്. ഇതിലൂടെ നല്‍കുന്ന സൂചന എന്താണെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുണ്ടെന്നാണ് കൂടുതല്‍ പേരുടെയും നിഗമനം. ഔദ്യോഗികമായി യാതൊരു വിവരങ്ങളും പുറത്ത് വന്നിട്ടില്ലെങ്കിലും സിനിമയെ കുറിച്ചുള്ള ഊഹപോഹങ്ങള്‍ തല പൊക്കി കൊണ്ടിരിക്കുകയാണ്.

 ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു!!

ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു!!

ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലായിരിക്കും എത്തുകയെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയും ഖുറേഷി അബ്‌റാമും രണ്ട് കഥാപാത്രങ്ങളാണെന്നും ഇവര്‍ രണ്ട് പേരും ലൂസിഫര്‍ 2 ല്‍ ഒന്നിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വെറുതേ പറയുന്നതല്ലെന്നും ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകളാണിതെന്നും വ്യക്തമാക്കി കൊണ്ടാണ് വാര്‍ത്ത വരുന്നത്.

മുരളി ഗോപിയുടെ പോസ്റ്റ്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ പേജിലൂടെ മുരളി ഗോപി പുറത്ത് വിട്ട ചിത്രമാണ് ഈ സംശയത്തിന് കാരണം. ഒരു കറുത്ത കുതിരയുടെയും വെള്ള കുതിരയുടെയും ചിത്രമായിരുന്നു താരം പങ്കുവെച്ചത്. 'In the same garden, under the same grey sky, graze Black and White. #L'.. എന്നാണ് കമന്റാണ് ചിത്രത്തിന് തലവാചകമായി കൊടുത്തിരുന്നത്. ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത് ലൂസിഫറിലെ രണ്ട് കഥാപാത്രങ്ങളെ കുറിച്ചാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു. അതിന് ആക്കം കൂട്ടുന്ന തരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ കാര്യങ്ങളും പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്.

പൃഥ്വിയെ ഉറങ്ങാന്‍ സമ്മതിക്കാതെ മുരളി ഗോപി

പൃഥ്വിരാജ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടുന്ന ഓരോ പോസ്റ്റും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ലൂസിഫര്‍ ഗംഭീരമായി പ്രദര്‍ശനം തുടരുന്നതിനിടെ മുരളി ഗോപിയില്‍ നിന്നും അടുത്ത കഥ കേട്ടിരിക്കുകയാണ് താരം. ഒരു എഴുത്തുകാരന്‍ മനസില്‍ കയറ്റിയ ആശയമാലോചിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ മുരളി ഗോപി, എന്നോട് എന്തിനിത് ചെയ്തു എന്ന് ചോദിച്ച് കൊണ്ട് പൃഥ്വി ഒരു ചിത്രം പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X