ലൂസിഫര്‍ തകര്‍ത്ത റെക്കോര്‍ഡുകള്‍ നിരവധി! മോഹന്‍ലാലിനൊപ്പമുള്ള പൃഥ്വിയുടെ വരവ് നിസ്സാരമല്ല! കാണൂ!

മാര്‍ച്ച് 28നാണ് ലൂസിഫര്‍ അവതരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പ്രേക്ഷക പ്രതീക്ഷ വാനോളമുയര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു. അമിത പ്രതീക്ഷയോ പ്രത്യേകിച്ച് അവകാശ വാദങ്ങളോ ഇല്ലാതെയാണ് സിനിമയെത്തുന്നത്. 4 പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഇതുവരെ മോഹന്‍ലാല്‍ ഇത്രയുമധികം ഒരു സിനിമയെക്കുറിച്ച് വാചാലനാവുന്നത് കണ്ടിട്ടില്ല. എന്ന് മാത്രമല്ല അബുദാബിയില്‍ ആദ്യമായാണ് താന്‍ പ്രമോഷന്‍ പരിപാടിയുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൃഥ്വിരാജെന്ന സംവിധായകന് അദ്ദേഹം നൂറില്‍ നൂറ് മാര്‍ക്ക് കൊടുത്തിരുന്നു.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹത്തെ തനിക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് ഈ സിനിമയില്‍ കാണിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. റിലീസിന് മുന്‍പ് തന്നെ പല റെക്കോര്‍ഡുകളും മാറി മറിച്ചാണ് ലൂസിഫര്‍ കുതിക്കുന്നത്. അതേ സമയം തന്നെ സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ്ങ് ശ്രമവും ശക്തമായിരുന്നു. ട്രെയിലര്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഈ ശ്രമത്തെക്കുറിച്ചുള്ള തെളിവുമായി സോഷ്യല്‍ മീഡിയ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി ലഭിച്ചിരിക്കുകയാണ്.

ട്രെയിലറിലൂടെ റെക്കോര്‍ഡ്

ട്രെയിലറിലൂടെ റെക്കോര്‍ഡ്

ലൂസിഫറുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പോസ്റ്ററുകളും ടീസറുകളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സിനിമയുടെ ട്രെയിലറെത്തിയത്. ഇന്ദ്രജിത്തിന്റെ ശബ്ദത്തിലൂടെയായിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളിയെ പരിചയപ്പെടുത്തിയത്. സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തുന്ന തരത്തിലുള്ള ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ട്രെയിലറിലൂടെ തന്നെ നിരവധി റെക്കോര്‍ഡുകളായിരുന്നു ചിത്രം സ്വന്തമാക്കിയത്.

ബുക്ക് മൈ ഷോയില്‍

ബുക്ക് മൈ ഷോയില്‍

റിലീസിന് മുന്‍പ് തന്നെ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗും പൂര്‍ത്തിയായിരുന്നു. ബുക്ക് മൈ ഷോയില്‍ 38.1കെയും പിന്നിട്ടാണ് സിനിമ കുതിക്കുന്നത്. സമീപകാല സിനിമകളില്‍ ഒരു ചിത്രത്തിന് പോലും അവകാശപ്പെടാനാവാത്ത നേട്ടമാണ് ലൂസിഫറിന് ലഭിച്ചത്. ഫാന്‍സ് ഷോയാലും ഇതിനകം തന്നെ ബുക്കിംഗുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും ടൊവിനോ തോമസിന്റേയും ആരാധകരാണ് ചിത്രത്തെ വരവേല്‍ക്കുന്നത്.

 ഒടിയന് ശേഷം

ഒടിയന് ശേഷം

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനായിരുന്നു നേരത്തെ ഇതേ സ്വീകാര്യത ലഭിച്ചത്. പ്രഖ്യാപനം മുതല്‍ത്തന്നെ ആരാധകര്‍ െേറ്റടുത്ത സിനിമ റിലീസ് ചെയ്തപ്പോള്‍ അത്ര നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചത്. സംവിധായകന്‍രെ അവകാശവാദങ്ങളിലൂടെ അമിത പ്രതീക്ഷയുമായി സിനിമ കാണാനെത്തിയവരെ ഒന്നടങ്കം നിരാശപ്പെടുത്തുകയായിരുന്നു ഒടിയന്‍. തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ഇതിന് ശേഷമായിരുന്നു.

 ഐഎംഡിബി ലിസ്റ്റിങ്ങിലും

ഐഎംഡിബി ലിസ്റ്റിങ്ങിലും

പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് ലൂസിഫര്‍. ഐഎംഡിബി ലിസ്റ്റില്‍ ചിത്രം ഒന്നാമതെത്തിയിരുന്നു. ലൂസിഫറിനെ തേടിയെത്തിയ മറ്റൊരു നേട്ടമായിരുന്നു ഇത്. മാര്‍ച്ച് 28നായി നാളെണ്ണുകയാണ് ആരാധകര്‍. എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു.

പുതിയ റെക്കോര്‍ഡുകള്‍

പുതിയ റെക്കോര്‍ഡുകള്‍

റിലീസിന് മുന്‍പ് ഇതായിരുന്നു അവസ്ഥയെങ്കില്‍ റിലീസിന് ശേഷം എന്തായിരിക്കും അവസ്ഥയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ആദ്യദിന കലക്ഷനിലും ഈ വര്‍ഷത്തെ മികച്ച സിനിമയായും ഇത് മാറുമെന്നാണ് വിലയിരുത്തല്‍. പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റേയും വരവ് ചുമ്മാതല്ലെന്ന് തുടക്കം മുതല്‍ത്തന്നെ ആരാധകരും പറഞ്ഞിരുന്നു.

ചരിത്രമായി മാറും

ചരിത്രമായി മാറും

മലയാള സിനിമയില്‍ നിന്നും നിരവധി തിക്താനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട് സുകുമാരന്. നായകനായും വില്ലനായുമൊക്കെ നിറഞ്ഞുനിന്നിരുന്ന അദ്ദേഹം തന്‍രെ മക്കളുടെ സിനിമാപ്രവേശത്തെക്കുറിച്ച് നേരത്തെ തന്നെ മനസ്സില്‍ കണ്ടിരുന്നു. ഭാവിയില്‍ തന്റെ മക്കളുടെ ഡേറ്റിനായി സിനിമാലോകം കാത്തിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്നിപ്പോള്‍ അച്ഛന്‍രെ ആ മോഹമാണ് മകന്‍ സാക്ഷാത്ക്കരിച്ചത്. ഇത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെ സുകുമാരനൊപ്പം പ്രവര്‍ത്തിച്ചവരും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X