മോഹന്‍ലാലിനെ കൊണ്ട് അഭിനയിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ടെന്‍ഷനടിച്ച് പൃഥ്വിരാജ്!
പൃഥ്വിരാജ് ശരിക്കും വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തുന്ന താരമാണ്. അഭിനയത്തിന് പുറമേ പാടാന്‍ കഴിവുണ്ടെന്ന് നിരവധി സിനിമകളിലൂടെ തെളിയിച്ചിരുന്നു. പുതിയൊരു നിര്‍മാണ കമ്പനി കൂടി ആരംഭിച്ചതോടെ നിര്‍മാതാവായിട്ടും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ മലയാള സിനിമാ പ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പൃഥ്വിയുടെ സംവിധാനത്തിന് വേണ്ടിയാണ്.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണെന്നുള്ളതാണ് ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ ലൊക്കേഷനില്‍ നിന്നും പലപ്പോഴായി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിന്റെ ഒരു ചിത്രമാണ് വൈറലാവുന്നത്. സംവിധാനം വിചാരിച്ച പോലെ ചെറിയ കാര്യമൊന്നുമല്ലെന്ന് പറയാതെ പറയുന്നു എന്നാണ് ഫോട്ടോയെ കുറിച്ച് ആരാധകര്‍ പറയുന്നത്. കാരണമിതാണ്...

ലൂസിഫര്‍
മലയാളത്തിലെ അടുത്തൊരു വിസ്മയ ചിത്രമായിരിക്കും ലൂസിഫറെന്നാണ് സൂചന. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ ആയതിനാല്‍ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്. ഇതാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ആരാധകര്‍ പുറത്ത് വിടുന്ന ചിത്രങ്ങള്‍ വൈറലാവുന്നതിന് കാരണം. ഷൂട്ടിംഗ് കാണാന്‍ വരുന്നവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്ത് വിടരുതെന്ന് അടുത്തിടെ നടന്‍ മുരളി ഗോപി പറഞ്ഞിരുന്നെങ്കിലും വീണ്ടും ചിത്രങ്ങള്‍ പുറത്ത് വരികയാണ്.

വൈറലായ ചിത്രങ്ങള്‍
അടുത്തിടെ ലൊക്കേഷനില്‍ നിന്നും മോഹന്‍ലാലിന്റെ ഫോട്ടോസ് പുറത്ത് വന്നിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 666 കാറിലേക്ക് കയറുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിന്റെ ഒരു ചിത്രമാണ് അതിവേഗം ശ്രദ്ധേയമായിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ചിത്രം തരംഗമായി മാറിയിരിക്കുന്നത്.

ടെന്‍ഷനാണോ?
ചിത്രീകരണത്തിനിടെ തലയില്‍ കൈവെച്ച് നടന്ന് പോവുന്ന പൃഥ്വിയുടെ ഫോട്ടോയായിരുന്നു പുറത്ത് വന്നത്. ടെന്‍ഷന്‍ കാരണമാണോ ഈ ഭാവമെന്നാണ് ആരാധകരുടെ സംശയം. സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ? സിനിമയുടെ പ്രധാന രംഗമായിരിക്കും ഷൂട്ട് ചെയ്യുന്നത്. അതായിരിക്കും ഇത്രയും ടെന്‍ഷന്‍ എന്നിങ്ങനെ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

പൃഥ്വിയ്ക്ക് ടെന്‍ഷന്‍ എന്തിന്..?
മോഹന്‍ലാലിനൊപ്പം അഭിനയിക്കാനും അഭിനയിപ്പിക്കാനും വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. നടനവിസ്മയമെന്ന് വിളി പേരുള്ള മോഹന്‍ലാല്‍ തന്റെ സിനിമയിലെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന വ്യക്തിയാണ്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രമായി ജീവിച്ച് കാണിച്ച് കൊടുക്കുന്ന ലാലേട്ടനെ കൊണ്ട് അഭിനയിപ്പിക്കാന്‍ പൃഥ്വിയ്ക്ക് ടെന്‍ഷന്‍ ഒന്നും ഉണ്ടാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.പക്ഷെ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ആയതിനാല്‍ അതിന്റെ പ്രഷര്‍ താരത്തിനുണ്ടാവുമെന്നും ചിലര്‍ പറയുന്നു.

മുരളി ഗോപിയുടെ കഥ
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. ബിഗ് ബജറ്റ്ില്‍ നിര്‍മ്മിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ജൂലൈ പതിനെട്ടിന് വണ്ടിപ്പെരിയാറില്‍ നിന്നുമായിരുന്നു ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചത്. ശേഷം തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്. ഇടയ്ക്ക് കനത്ത മഴ ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു.

വമ്പന്‍താരനിര
ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ഫാസില്‍ (സംവിധായകന്‍), ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, മഞ്ജു വാര്യര്‍, സാനിയ അയ്യപ്പന്‍, മംമ്ത മോഹന്‍ദാസ്, വിവേക് ഒബ്രോയ്, തുടങ്ങി മോഹന്‍ലാലിനൊപ്പം ലൂസിഫറില്‍ വമ്പന്‍താരനിരയാണ് അണിനിരക്കുന്നത്. സാനിയ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലും ടൊവിനോ അനിയനായിട്ടുമാണ് അഭിനയിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയ്യുന്നത്.


Click it and Unblock the Notifications