മോഹന്‍ലാല്‍ ചെകുത്താനാകുന്നു? കറുത്ത കാറിന്റെ നമ്പര്‍ 666! ഓട്ടോറിക്ഷയില്‍ പൃഥ്വിയുടെ മാസ് എന്‍ട്രി

മലയാള സിനിമയില്‍ നിരവധി യുവസംവിധായകന്മാരുണ്ട്. എല്ലാവരും ആദ്യ സിനിമയിലൂടെ തന്നെ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. നടന്‍ പൃഥ്വിരാജാണ് സംവിധാനത്തില്‍ കൂടി ചുവടുറപ്പിക്കാന്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു.

പേരില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് സൂചന. നടന്‍ മുരളി ഗോപി തിരക്കഥ എഴുതുന്ന സിനിമയുടെ ലെക്കോഷന്‍ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. അതില്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും എന്‍ട്രികളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ചിത്രീകരണമാരംഭിച്ച് ലൂസിഫര്‍

ചിത്രീകരണമാരംഭിച്ച് ലൂസിഫര്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രം ലൂസിഫറിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് നിന്നും ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്നുമായി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തികരിക്കാനാണ് പദ്ധതി. ശേഷം തിരുവനന്തപുരത്ത് ഒരു മാസം നീളുന്ന ചിത്രീകരണം ഉണ്ടാവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന്റെ ലുക്ക്

മോഹന്‍ലാലിന്റെ ലുക്ക്

കഴിഞ്ഞ ദിവസമായിരുന്നു ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. കലിപ്പ് ലുക്കിലുള്ള പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമാണ് മോഹന്‍ലാലിന്റെ വേഷം. ലുക്ക് പുറത്ത് വന്നതോടെ പലതരത്തിലുള്ള കളിയാക്കലുകളും ഉണ്ടായിരുന്നു. ജില്ല എന്ന തമിഴ് ചിത്രത്തിലും ഇതേ ലുക്കില്‍ തന്നെയാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചെകുത്താന്റെ വണ്ടിയോ?

ചെകുത്താന്റെ വണ്ടിയോ?

ലൂസിഫറിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള വീഡിയോസ് പുറത്ത് വന്നിരുന്നു. അതില്‍ ശ്രദ്ധേയമായത് കറുത്ത നിറമുള്ള അംബാസിഡര്‍ കാറാണ്. ആ കാറിലേക്ക് മോഹന്‍ലാല്‍ കയറുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ മറ്റൊരു കണ്ടുപിടുത്തം കൂടി നടത്തിയിരിക്കുകയാണ്. ആ അംബാസിഡര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് 666 എന്നാണ്. ഈ നമ്പറുകള്‍ സൂചിപ്പിക്കുന്നത് ചെകുത്താന്റെ നമ്പറെന്നാണ്. ലൂസിഫര്‍ ചെകുത്താന്‍ ആയതോടെ സിനിമ പറയാന്‍ പോകുന്ന കഥ എന്തായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍.

ഓട്ടോറിക്ഷയില്‍ പൃഥ്വിയുടെ എന്‍ട്രി

ഓട്ടോറിക്ഷയില്‍ പൃഥ്വിയുടെ എന്‍ട്രി

ഷൂട്ടിംഗിനിടെയുള്ള പൃഥ്വിരാജിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലൊക്കേഷനിലേക്ക് ഒരു ഓട്ടോറിഷയില്‍ വന്നിറിങ്ങിയ പൃഥ്വിരാജ് ആയിരുന്നു വീഡിയോയില്‍ ഉള്ളത്. ലൂസിഫറിന്റെ സംവിധായകനും ചിത്രത്തിലെ നായകനും കേരളത്തില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ള താരങ്ങള്‍ ആയതിനാല്‍ നിമിഷ നേരങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 നിരവധി താരങ്ങള്‍

നിരവധി താരങ്ങള്‍

മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, സാനിയ അയ്യപ്പന്‍ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഒപ്പം യുവതാരങ്ങളായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, എന്നിവരും ലൂസിഫറില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ജോണ്‍ വിജയ്, ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍, സച്ചിന്‍ പടേക്കര്‍, ഫാസില്‍ (സംവിധായകന്‍) തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അതേ സമയം ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

{video1}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X