എന്തൊരു മാറ്റമാണിത്! സ്റ്റൈലിഷ് ലുക്കില്‍ നടി ശ്രീയ രമേഷിന്റെ ചിത്രങ്ങള്‍! കമൻ്റുകളുമായി ആരാധകരും

ലോക്ഡൗണ്‍ കാലത്ത് മേക്കേവറിലൂടെ ഞെട്ടിക്കുകയാണ് നടിമാര്‍. വര്‍ക്കൗട്ട് നടത്തി ശരീരഭാരം കുറച്ച് റിമി ടോമി അടക്കമുള്ളവര്‍ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ നടി ശ്രീയ രമേഷിന്റെ സ്‌റ്റൈലിഷ് ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ വൈറലാവുകയാണ്. ലോക്ഡൗണ്‍ കാലത്ത് സിനിമയില്‍ നിന്നും ഇടവേള എടുത്ത് ശ്രീയ സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസറ്റുകള്‍ ഇടാറുണ്ട്.

അങ്ങനെയാണ് മോഡേണ്‍ ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നത്. വയലിന്‍ വായിക്കുന്നത് പോലെയും സ്റ്റൈലിഷ് വേഷത്തിലുള്ള ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എല്ലായിപ്പോഴും സാരിയിലും നാടന്‍ വേഷങ്ങളിലും കാണാറുള്ള ശ്രീയ പുതിയ ഗെറ്റപ്പിലെത്തിയത് ആരാധകര്‍ക്കും കൗതുകമായി. ഇതും മനോഹരമായിട്ടുണ്ടെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

sreeya-ramesh

ചെറുതും വലുതമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീയ രമേഷ്. വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഗള്‍ഫില്‍ ജീവിക്കുന്നതിനിടെയാണ് ശ്രീയയെ തേടി സിനിമയിലേക്കുള്ള അവസരമെത്തുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'എന്നും എപ്പോഴും' എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയിലായിരുന്നു ശ്രീയ ആദ്യം അഭിനയിച്ചത്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

പിന്നീട് മോഹന്‍ലാലിന്റെ തന്നെ ഒപ്പം, ഒടിയന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിലെ കഥാപാത്രമായിരുന്നു ശ്രീയ രമേഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. ചിത്രത്തില്‍ സീരിയല്‍ നടിയായ ഗോമതി എന്ന വേഷത്തിലായിരുന്നു നടി അഭിനയിച്ചത്.

sreeya-ramesh

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ മാത്രമല്ല പ്രധാനപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി വന്നും ശ്രീയ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായിട്ടാണ് നടി എത്തിയത്. അതിന്റെ പേരില്‍ നടിക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X