ചൂട് പരിശോധിച്ച് മോഹൻലാൽ, പിപിഇ കിറ്റ് ധരിച്ച മേക്കപ്പ്മാൻ, ദൃശ്യം 2 ചിത്രീകരണം നടക്കുന്നത് ഇങ്ങന

ലോക്ക് ഡൗൺ ഏറ്റവും കുടുതൽ ബാധിച്ച ഒരു മേഖലയാണ് സിനിമ മേഖല. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ചിത്രീകരണങ്ങൾ നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തു. കോടികളുടെ നഷ്ടമാണ് ഈ ആറ് മാസക്കാലയളവിൽ സിനിമ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. മെല്ലെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ഉയർന്നു വരുകയാണ് സിനിമ മേഖല. ആറ് മാസത്തിന് ശേഷം വീണ്ടും സിനിമ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദൃശ്യം2. മോഹൻലാൽ ജീത്തു ജോസഫ് തിരക്കഥയിൽ ഒരുങ്ങുന്ന ദൃശ്യം 2ന്റെ ചിത്രീകരണ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇത് ആദ്യം തന്നെ വാർത്തകലിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിത ദൃശ്യം 2 ന്റെ ലൊക്കേഷനെ കുറിച്ച് മോഹൻലാൽ. മനോരമ ന്യൂസിലൂടെയായിരുന്നു ചിത്രീകരണം വിശേഷം പങ്കുവെച്ചത്. ലൊക്കേഷൻ കാഴ്ചകളും പുറത്തുവിട്ടിട്ടുണ്ട്.

കർശന സുരക്ഷ

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോർജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കർശന നിർദ്ദേശം പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. ടെമ്പറേച്ചർ പരിശോധിച്ചതിന ശേഷമാണ് താരങ്ങളും അണിയറ പ്രവർക്കരും തങ്ങളുടെ ജോലിയിലേയ്ക്ക് കടക്കുന്നത്.കൊവിഡ് ടെസ്റ്റിന് ശേഷമായിരുന്നു താരങ്ങൾ ചിത്രത്തിൽ ജോയിൻ ചെയ്തത്. ചിത്രീകരണം കഴിയും വരെ സംഘത്തിലെ മുഴുവൻ പേരും ക്വാറന്റൈനിൽ ആയിരിക്കും. മോഹൻലാലിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മേക്കപ്പ്

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ താരങ്ങളുടെ മേക്കപ്പ് പോലും നടക്കുന്നത്. മനോരമ പുറത്തു വിട്ട ദൃശ്യങ്ങളിൽ പിപി കിറ്റ് ധരിച്ച് മേക്കപ്പിടുന്ന മേക്കപ്പ് മാനെ കാണാൻ സാധിക്കുന്നണ്ട്. കൂടാതെ താരങ്ങളും അണിയറ പ്രവർത്തകരും മാസ്ക്ക് ധരിച്ചാണ് ലൊക്കേഷനിൽ നിൽക്കുന്നത്. ഇതുംവീഡിയോയിൽ കാണാം. കഥാപാത്രവും പരിസരവുമെല്ലാം കൊവിഡിനോട് പൊരുത്തപ്പെട്ട് നീങ്ങുമ്പോള്‍ സിനിമാചരിത്രത്തിലെ ഏറ്റവും സങ്കടകരമായ കാലഘട്ടമാണിതെന്ന് പറയുന്നു മോഹന്‍ലാല്‍ പറയുന്നത്. ‘സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് ചിത്രീകരണം മുന്നോട്ടുപോകുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചിത്രീകരണം. അതിന്റെ ടെൻഷൻ ഉണ്ട്. ആർക്കും ഒരു ചെറിയ പനി പോലും വരരുതേ എന്നാണ് പ്രാർഥന.'-മോഹൻലാൽ പറഞ്ഞു.

ദൃശ്യം 2 ലെ മാറ്റം

സിനിമാമേഖലയുടെ പഴയനിലയിലേക്കുള്ള തിരിച്ചുവരവ് എന്നുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നിരിക്കെ അതിനായി ഒരുങ്ങിയിരിക്കുയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു. കൊവിഡിനിടയ്ക്കാണ് ചിത്രീകരണം നടക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പരിമിതികൾ ഉണ്ട്. ചിത്രീകരണത്തിന് കുറച്ച് വേഗത കുറവുണ്ട്. അല്ലാതെ വലിയ മാറ്റങ്ങളൊന്നും തോന്നുന്നില്ല.'-ജീത്തു പറഞ്ഞു.

Recommended Video

Mohanlal's new look in Drishyam2 is viral
ചിത്രീകരണം അവസാനിക്കുന്നത്

നവംബര്‍ 14നാണ് ദൃശ്യം രണ്ടിന്റെ ചിത്രീകരണം അവസാനിക്കുക. മോഹൻലാൽ, മീന,അൻസിബ ഹസ്സൻ ,എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.എന്നാൽ ആദ്യഭാഗത്തിലെ നടീനടന്മാരില്‍ ചിലര്‍ രണ്ടാം ഭാഗത്തിലില്ല. മുരളി ഗോപി രണ്ടാം ഭാഗത്തിലുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X