മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം! 10 ഭാഷകളില്‍ മരക്കാരെത്തും!ജിസിസി വിതരണാവകാശം ഫാര്‍സ് സ്വന്തമാക്കി

Recommended Video

അടുത്ത വിസ്മയമായി മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍

മോഹന്‍ലാലിന്റെ പുലിമുരുകന്‍ നേടിയ റെക്കോര്‍ഡ് ലൂസിഫര്‍ തകര്‍ത്തു. ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ക്കാനായി മറ്റൊരു സിനിമ കൂടി വരികയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ കേരളം വളരെയധികം ചര്‍ച്ച ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. കുഞ്ഞാലി മരക്കാരുടെ കഥ പറയാനെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ഇതുവരെ മരക്കാരെ കുറിച്ച് വന്നിട്ടുള്ള വാര്‍ത്തകളെല്ലാം ആരാധകര്‍ക്ക് ആകാംഷ നല്‍കുന്ന വിധത്തിലായിരുന്നു. സിനിമ വലിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള മുന്നൊരുക്കത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം സിനിമയുടെ ജിസിസി അടക്കമുള്ള സെന്ററുകളിലെ വിതരണവകാശം വിറ്റ് പോയി എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. റിലീസ് തീയ്യതി പോലും തീരുമാനിക്കുന്നതിന് മുന്‍പാണ് സിനിമയുടെ മറ്റ് ബിസിനസുകള്‍ നടക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇതേ കഥ പറയുന്ന രണ്ട് സിനിമകളായിരുന്നു മലയാളത്തില്‍ പ്രഖ്യാപിച്ചത്. ഒന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നതും മറ്റൊന്ന് മോഹന്‍ലാലിന്റേതുമാണ്. മമ്മൂട്ടി ചിത്രമാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും സിനിമ വൈകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഒടുവില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ വരികയാണ്. ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്.

 വിതരണാവകാശം കൈമാറി

വിതരണാവകാശം കൈമാറി

ഈ വര്‍ഷം അവസാനത്തോടെ ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യം വെച്ചിരിക്കുന്ന സിനിമയുടെ ആഗോള റിലീസ് ഗംഭീരമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്റര്‍നാഷ്ണലിന് കൈമാറി. ഈ സെന്ററുകളിലടക്കം ലോകത്ത് എല്ലായിടത്തും വമ്പന്‍ റിലീസായി മരക്കാര്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പത്ത് ഭാഷകളില്‍ ഒന്നിച്ച് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അങ്ങനെ റിലീസ് ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ അടുത്ത വിസ്മയമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാറും.

 ഏറ്റവും ചെലവേറിയ സിനിമ

ഏറ്റവും ചെലവേറിയ സിനിമ

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്ത സമയത്ത് സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു മുടക്ക് മുതലിനെ കുറിച്ച് വ്യക്തമാക്കിയത്. നൂറ് കോടിയോളം മുതല്‍ മുടക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ 75 ശതമാനത്തോളം ചിത്രീകരിച്ചതും ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു.

 താരസമ്പന്നമായ സിനിമ

താരസമ്പന്നമായ സിനിമ

ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ആയതിനാല്‍ മലയാളത്തില്‍ നിന്നും അല്ലാതെയുമായി വമ്പന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

 താരപുത്രിമാരും പ്രണവും

താരപുത്രിമാരും പ്രണവും

പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, എന്നീ മൂന്ന് താരപുത്രന്‍ പുത്രിമാര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും മരക്കാരിനുണ്ട്. ഒരു കാലത്ത് മലയാള സിനിമയെ താങ്ങി നിര്‍ത്തിയ മൂന്ന് പേരാണ് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, നിര്‍മാത് സുരേഷ് കുമാര്‍. ഇവര്‍ മൂന്ന് പേരും ഒന്നിച്ച സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ മരക്കാരിലൂടെ ഇവരുടെ മക്കളും ഒന്നിക്കുകയാണ്. ഗ്രാഫിക്‌സിന് വലിയ പ്രധാന്യം കൊടുക്കുന്ന ചിത്രമായിരിക്കുമിത്. പ്രമുഖരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായി അണിയറയിലുള്ളത്്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഹിറ്റ് സിനിമ കാലാപാനിയുടെ അണിയറ പ്രവര്‍ത്തകരും മരക്കാരിനൊപ്പം ഉണ്ടാവുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X