കുഞ്ഞാലി മരക്കാരായി ലാലേട്ടന്‍! സിദ്ദിഖിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍! ലൊക്കേഷന്‍ ചിത്രം പുറത്ത്
Recommended Video

നഷ്ടങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍ 2018 മോഹന്‍ലാലിന് നഷ്ട വര്‍ഷമായിരുന്നു. നീരാളിയും ഡ്രാമയും നല്ല പ്രതികരണം സ്വന്തമാക്കിയിട്ടും ബോക്‌സോഫീസില്‍ പരാജയമാവുകയായിരുന്നു. ഡിസംബറില്‍ ഒടിയന്‍ വന്നതോടെ ഈ കുറവുകളെല്ലാം പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. റിലീസിന് മുന്‍പ് തന്നെ നൂറ് കോടി ക്ലബ്ബിലെത്തിയ ഒടിയന്‍ മൂന്ന് ദിവസം കൊണ്ട് അറുപത് കോടിയോളം സ്വന്തമാക്കിയിരുന്നു.
ഇനി ആരാധകരും മലയാള സിനിമാപ്രേമികളും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കുഞ്ഞാലി മരക്കാര്‍ക്ക് വേണ്ടിയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം ആംരഭിച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ അടുത്ത വമ്പന്‍ ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ ഉറപ്പിക്കാം.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം
സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന രണ്ട് സിനിമകളായിരുന്നു മലയാളത്തില്‍ പ്രഖ്യാപിച്ചത്. ഒന്നില്‍ നായകന്‍ മമ്മൂട്ടിയും മറ്റൊന്നില്‍ മോഹന്‍ലാലുമാണ് നായകന്‍. പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നായിരുന്നു പേരിട്ടത്. ഡിസംബര്‍ ഒന്നിന് ഹൈദരബാഗിലെ റാമോജി ഫിലിം സിറ്റിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചിത്രീകരണത്തില്‍ മോഹന്‍ലാലും ജോയിന്‍ ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.
ചിത്രീകരണത്തിനെത്തിയ മോഹന്‍ലാല്‍
ഡിസംബര്‍ ഒന്നിന് ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പതിനാറിനായിരുന്നു മോഹലാല്‍ ജോയിന്‍ ചെയ്തത്. ഇക്കാര്യം താരം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ലൊക്കേഷനില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കഥാപാത്രത്തിന് വേണ്ടി വേഷം മാറിയ സിദ്ദിഖിന്റെ ഫോട്ടോസും ചിത്രങ്ങളിലുണ്ട്. സിദ്ദിഖ് മാത്രമല്ല സംവിധായകന്‍ ഫാസിലും അഭിനേതാവായി ചിത്രത്തിലുണ്ട്. വളരെ പ്രധാന്യമുള്ളൊരു കഥാപാത്രമായിട്ടായിരിക്കും
താരപുത്രന്‍ പ്രണവ്
മോഹന്‍ലാലും മകന്‍ പ്രണവും ആദ്യമായി ഒരു സിനിമയിലൂടെ ഒന്നിക്കാന്‍ പോവുകയാണ്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ ആവുമ്പോള്‍ മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവാണ്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് ആദ്യം പുറത്ത് വന്ന ചിത്രത്തില്‍ പ്രണവ് ഉണ്ടായിരുന്നു. പ്രണവ് കൂടി മരക്കാരില്‍ എത്തിയതോടെ ലാലേട്ടന്‍ ആരാധകര്‍ വലിയ ആകാംഷയിലാണ്.
വമ്പന്‍ താരനിര അണിനിരക്കുന്നു..
ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ എന്നത് മാത്രമല്ല മലയാളത്തില്‍ നിന്നും വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, എന്നീ മൂന്ന് താരപുത്രന്‍ പുത്രിമാര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഇവരെ കൂടാതെ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
അണിയറയിലും പ്രമുഖര്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായി അണിയറയിലുള്ളത് പ്രമുഖരാണ്. കാലാപാനിയുടെ പിന്നണിയിലുണ്ടായിരുന്നവരും സിനിമയിലുണ്ടാവുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ 75 ശതമാനത്തോളം ചിത്രീകരിക്കുന്നതും രാമോജി റാവു ഫിലിം സിറ്റിയിലാണ്. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത്. നൂറ് കോടിയോളം മുതല്‍ മുടക്ക് വരുമെന്നാണ് പ്രിയദര്‍ശന്‍ നേരത്തെ പറയുന്നത്.


Click it and Unblock the Notifications