ഇതെന്താ ഫാന്‍സി ഡ്രസ്സോ മത്സരമോ? കുഞ്ഞാലി മരക്കാരായ മോഹന്‍ലാലിന് അടപടലം ട്രോള്‍ മഴ!
സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ഡിസംബര്‍ പകുതിയോടെയാണ് മോഹന്‍ലാല്‍ ലൊക്കേഷനിലെത്തി ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തിരുന്നത്. ഇതിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വരികയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് അടക്കമുള്ള ചിത്രം ലീക്കായിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നും ആരോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോസാണ് തരംഗമായി കൊണ്ടിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ കഥയാണെന്ന് പറഞ്ഞാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നതെങ്കില്‍ മോഹന്‍ലാലിന്റെ വേഷം കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇതോടെ ഫാന്‍സി ഡ്രസ്സ് ആണോ സിനിമയ്ക്ക് വേണ്ടി കണ്ടെത്തിയതെന്ന് പറഞ്ഞ് ട്രോള്‍ വന്ന് കൊണ്ടിരിക്കുകയാണ്.
ഹൈദരബാഗിലെ റാമോജി ഫിലിം സിറ്റിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ 75 ശതമാനത്തോളം ചിത്രീകരിക്കുന്നതും രാമോജി റാവു ഫിലിം സിറ്റിയിലാണ്. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത്. നൂറ് കോടിയോളം മുതല്‍ മുടക്ക് വരുമെന്നാണ് പ്രിയദര്‍ശന്‍ നേരത്തെ പറയുന്നത്.

ചിത്രത്തിന്റെ 75 ശതമാനത്തോളം ചിത്രീകരിക്കുന്നതും രാമോജി റാവു ഫിലിം സിറ്റിയിലാണ്. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത്. നൂറ് കോടിയോളം മുതല്‍ മുടക്ക് വരുമെന്നാണ് പ്രിയദര്‍ശന്‍ നേരത്തെ പറയുന്നത്.


Click it and Unblock the Notifications











