കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ വീണ്ടും! സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രമിതാണ്!
ലൂസിഫര്‍ 200 കോടി സ്വന്തമാക്കിയതോടെ ആ റെക്കോര്‍ഡ് തകര്‍ക്കാനെത്തുന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമപ്രേമികള്‍. പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ തന്നെ ആ റെക്കോര്‍ഡ് നേടുമെന്നാണ് ഫാന്‍സ് പറയുന്നത്. എന്തായാലും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഓരോ ദിവസം കഴിയുംതോറും വര്‍ദ്ധിച്ച് വരികയാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാലിന്റെ ഒരു ചിത്രം വൈറാലവുകയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ലുക്കില്‍ നില്‍ക്കുന്ന താരമാണ് ചിത്രത്തിലുള്ളത്. ഫാന്‍സ് പേജുകളിലൂടെ അതിവേഗം ഫോട്ടോ തരംഗമായത്. സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്‍ ആയിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുന്ന ചിത്രം ഡിസംബറോട് കൂടി തിയറ്ററുകളിലേക്ക് എത്തും. വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു 75 ശതമാനത്തോളം ഷൂട്ടിംഗ് നടന്നത്. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മഞ്ജു വാര്യരാണ് നായിക. സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ഗ്രാഫിക്‌സിന് വലിയ പ്രധാന്യം കൊടുക്കുന്ന ചിത്രത്തിന് പിന്നണിയില്‍ പ്രമുഖന്മാരാണ് പ്രവര്‍ത്തിക്കുന്നത്.


Click it and Unblock the Notifications