മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം, മരക്കാര്‍ ചൈനയിലും റിലീസിനെത്തും? വരാനിരിക്കുന്നത് വിസ്മയ ചിത്രമാണ്

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി പ്രഖ്യാപിച്ച ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഇക്കൊല്ലത്തെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബറിലോ അല്ലെങ്കില്‍ അടുത്ത ജനുവരിയിലോ ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചൈനയിലും റിലീസിനെത്തുമെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ചരിത്രത്തെ ആസ്പദമാക്കി മാത്രമല്ല സാങ്കല്‍പികമായ പല ഘടകങ്ങളും ചിത്രത്തിലുണ്ടെന്നാണ് പ്രിയദര്‍ശന്‍ പറയുന്നുണ്ട്.

 mohanlal-marakkar

സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ കഥ പറഞ്ഞെത്തുന്ന ചിത്രത്തിന് സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ഞാലി മരക്കാന്മാരില്‍ നാലാമന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത്. നൂറ് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ നായകനായിട്ടെത്തുമ്പോള്‍ മഞ്ജു വാര്യരാണ് നായിക. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X