ഇങ്ങനെ പോയാല്‍ 300 കോടിയില്‍ ഉടനെത്തും; മരക്കാരിന്റെ കളക്ഷനെ കുറിച്ച് നിര്‍മാതാവ് ആൻ്റണി പെരുമ്പാവൂര്‍

കൊവിഡും ലോക്ഡൗണും വന്ന് അടച്ച് പൂട്ടി പോയ തിയറ്ററുകളെല്ലാം പൂരപ്പറമ്പ് പോലെ ആയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയറ്ററുകള്‍ നിറഞ്ഞ് ഓടിയിരുന്നെങ്കിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് വലിയ തരംഗമുണ്ടാക്കിയത്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ നിര്‍മാണ ചെലവുള്ള സിനിമ എന്ന പ്രത്യേകതോട് കൂടിയാണ് മരക്കാര്‍ തിയറ്ററുകളിലേക്ക് എത്തിയത്. അര്‍ദ്ധരാത്രിയിലെ ഫാന്‍സ് ഷോ ഹൗസ്ഫുള്‍ ആയി തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. മോഹന്‍ലാലും മരക്കാരിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ഫാന്‍സ് ഷോ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുകയും ചെയ്തു.

ഇതോടെ ബോക്‌സോഫീസില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. റിലീസിന് മുന്‍പ് തന്നെ നൂറ് കോടി കളക്ഷന്‍ കിട്ടിയെന്നാണ് പ്രചരണങ്ങള്‍. ഇതേ കുറിച്ചുള്ള ചോദ്യത്തിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. മരക്കാര്‍ കാണാന്‍ എത്തിയതിന് ശേഷമുള്ള ആന്റണിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

മരക്കാർ 300 കോടി ക്ലബ്ബിൽ എത്തിയേക്കും

''സത്യം പറഞ്ഞാല്‍ ഇതെല്ലാം നമ്മള്‍ മനസ്സില്‍ കണ്ടിട്ടുള്ള കാര്യങ്ങളാണ്. ഇങ്ങനെയുള്ള ആരവവും കാത്തിരിപ്പുമൊക്കെ നേരത്തെ മനസില്‍ കണ്ടിരുന്നു. നമ്മള്‍ മനസില്‍ കണ്ട കാര്യം നേരില്‍ സംഭവിക്കുന്നതിന്റെ സന്തോഷം ഉണ്ട്. ഈയൊരു ആവേശം നില നിന്നാല്‍ പത്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 300 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. മോഹന്‍ലാലിന്റെ തന്നെ ലൂസിഫര്‍ സിനിമയുടെ കളക്ഷനെ കുറിച്ചും നിര്‍മാതാവ് സൂചിപ്പിച്ചിരുന്നു.

ലൂസിഫറും കോടികൾ നേടിയതിനെ കുറിച്ച്

റിലീസ് ചെയ്ത് 9-ാമത്തെ ദിവസമാണ് ലൂസിഫര്‍ 100 കോടി ക്ലബില്‍ ഇടം നേടിയത്. സ്വഭാവികമായിട്ടം ഇതുപോലൊരു ആവേശത്തില്‍ തന്നെ നിന്നാല്‍ വലിയ നേട്ടം മരക്കാറിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും അങ്ങനെയാണ് ചരിത്രങ്ങളൊക്കെ ഉണ്ടാവുന്നതും. ആഗ്രഹിച്ചാല്‍ മാത്രം പോര അത് സംഭവിക്കുമ്പോഴാണ് സന്തോഷം കൂടുതല്‍ തോന്നുക. 100 കോടിയൊക്കെ മുന്‍പ് നമ്മുടെ സ്വപ്നമായിരുന്നു. അത് സംഭവിച്ചതിന് ശേഷമാണ് അതിനും അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനം ലഭിക്കുന്നത്.

ഈ സീരിയല്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്; സുമിത്രയ്‌ക്കെതിരെ കേസ് കൊടുക്കാനെത്തിയ വേദികയെ ട്രോളി ആരാധകര്‍

തിനേക്കാളും ആവേശം സമ്മാനിക്കാന്‍ പറ്റുന്ന തരത്തിലുള്ള 3 സിനിമകളുണ്ട്

സാധാരണ ഷോ തുടങ്ങും മുന്‍പ് 3 ഷോ കളിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30-35 ലക്ഷം പേര്‍ ആദ്യ ദിവസം സിനിമ കാണുമെന്നാണ് കരുതുന്നത്. ഒടിടി യിലൂടെ റിലീസ് ചെയ്യാനായി ചിന്തിച്ചിരുന്നില്ല. 2 വര്‍ഷം മുന്‍പ് സെന്‍സര്‍ ചെയ്ത സിനിമ ഒടിടി തുടങ്ങിയപ്പോള്‍ തന്നെ വേണമെങ്കില്‍ കൊടുക്കാമായിരുന്നു. ഒടിടി എന്ന് പറയുന്നത് സ്വീകാര്യമല്ലാത്ത ചര്‍ച്ചകള്‍ നടന്ന സമയത്ത് മനസില്‍ തോന്നിയൊരു ആശയം മാത്രമാണ്. ഇതുപോലത്തെ അല്ലെങ്കില്‍ ഇതിനേക്കാളും ആവേശം സമ്മാനിക്കാന്‍ പറ്റുന്ന തരത്തിലുള്ള 3 സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന്റെ ചിന്തകളും വര്‍ക്കുകളുമായി ആശീര്‍വാദ് സിനിമാസ് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ് എന്നും ആന്റണി പറയുന്നു.

Recommended Video

മരക്കാർ കാണാൻ ലാലേട്ടൻ എത്തി | Mohanlal mass entry to watch Marakkar | FilmiBeat Malayalam
പ്രേക്ഷക പ്രതികരണം

അതേ സമയം തിയറ്ററുകളില്‍ അടുത്ത കാലത്തൊന്നും കാണാത്ത ചരിത്ര നിമിഷമാണ് ഉണ്ടായിരിക്കുന്നത്. കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ സിനിമ കൂടി ആയതിനാല്‍ പ്രേക്ഷക പ്രതീക്ഷകളും വര്‍ദ്ധിച്ചിരുന്നു. ഫാന്‍സ് ഷോ യിലൂടെ ആയിരക്കണക്കിന് ആരാധകര്‍ തിയറ്ററുകളിലേക്ക് ഒഴുകി എത്തിയതിന് പുറമേ മൂന്നാല് ദിവസത്തേക്കുള്ള ടിക്കറ്റുകളെല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X