For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ദിനത്തില്‍ നാണിച്ച് മോഹന്‍ലാല്‍! സിനിമാലോകം ഒന്നിച്ചെത്തിയിരുന്നു,കല്യാണ വീഡിയോ വീണ്ടും വൈറല്‍

  |

  മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ കുടുംബ ജീവിതത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയും മോഹന്‍ലാലും തമ്മില്‍ 1988 ലായിരുന്നു വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് സുചിത്രയ്ക്ക് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ചും അവര്‍ തമ്മില്‍ പരസ്പരം കത്തുകള്‍ അയച്ചിരുന്ന കഥകളും സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജി വെളിപ്പെടുത്തിയിട്ടുണ്ട്.

  താരദമ്പതികളും അവരുടെ കുടുംബബന്ധങ്ങള്‍ക്കും വലിയ ആയൂസ് ഇല്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന കാലമാണിത്. അവിടെ 31 വര്‍ഷത്തോളം ദമ്പതികളായി തുടര്‍ന്ന് മാതൃകയായിരിക്കുകയാണ് മോഹന്‍ലാലും സുചിത്രയും. ഇന്ന് അഭിനയ ജീവിതത്തില്‍ വളരെ ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്ന മോഹന്‍ലാലു ഭാര്യ സുചിത്രയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എല്ലാ കൊല്ലത്തെയും പോലെ ഇത്തവണയും ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയ വഴി തരംഗമായി കൊണ്ടിരിക്കുകയാണ്.

   മോഹന്‍ലാലിന്റെ വിവാഹം

  മോഹന്‍ലാലിന്റെ വിവാഹം

  1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലിന്റെ വിവാഹം. തമിഴ് നടനും പ്രശസ്ത നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയായിരന്നു മോഹന്‍ലാലിന്റെ വധു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നിന്നും സുചിത്രയ്ക്ക് ലാല്‍ പുടവ നല്‍കി. വീണ്ടുമൊരു ഏപ്രില്‍ 28 വരുമ്പോള്‍ മോഹന്‍ലാലും പ്രിയതമയും വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. ഇത്തവണ 31-ാം വിവാഹ വാര്‍ഷികമായിരുന്നു. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടെ ഫീലിംഗ് ഹാപ്പി എന്ന് മാത്രമാണ് ഇന്നത്തെ ദിവസത്തെ കുറിച്ച് താരം പറഞ്ഞത്. എന്നാല്‍ ആരാധകര്‍ക്കിത് ആഘോഷ ദിവസമാണ്. പതിവ് പോലെ മോഹന്‍ലാലിന്റെ കല്യാണ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

  വൈറാലവുന്ന വീഡിയോ

  മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികം വരുമ്പോള്‍ പൊങ്ങി വരുന്നതാണ് ഈ വീഡിയോ. അന്ന് മോഹന്‍ലാല്‍-സുചിത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ മലയാള സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. നടന്മാരായ പ്രേം നസീര്‍, കെപി ഉമ്മര്‍, തിക്കുറിശ്ശി, സുകുമാരന്‍, സോമന്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, ഫാസില്‍, രാഷ്ട്രീയ നേതക്കാളായ ഉമ്മന്‍ചാണ്ടി, ടികെ രാമകൃഷ്ണന്‍, ആര്‍ ബാലകൃഷ്ണപിള്ള, നടിമാരായ ജലജ, കാര്‍ത്തിക, രേവതി, സുഹാസിനി, സുകുമാരി, തുടങ്ങി സിനിമാ രാഷ്ട്രീയത്തില്‍ നിന്നും നിരവധി പ്രമുഖരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്.

  മോഹന്‍ലാലിനോടുള്ള പ്രണയം

  മോഹന്‍ലാലിനോടുള്ള പ്രണയം

  വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ചിട്ടുള്ള വിവാഹം ആയിരുന്നെങ്കിലും സുചിത്രയ്ക്ക് മോഹന്‍ലാലിനോട് കടുത്ത പ്രണയമായിരുന്നു. ഇക്കാര്യം സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും നമ്മാളാരും അറിഞ്ഞിരുന്നില്ല. സുചിയിത് ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിന് മുന്നേ ലാല്‍ എന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നെന്നും സുരേഷ് ബാലാജി നേരത്തെ വ്യക്തമാക്കിയിരുന്നു.

   31 വര്‍ഷത്തെ കുടുംബ ജീവിതം

  31 വര്‍ഷത്തെ കുടുംബ ജീവിതം

  31 വര്‍ഷം നീണ്ട കുടുംബ ജീവിതം ഇപ്പോഴും മനോഹരമായി കൊണ്ട് നടക്കുകയാണ് താരദമ്പതികള്‍. ഏറെ കാലമായി സിനിമകളുടെ തിരക്കുകളിലായിരുന്ന മോഹന്‍ലാല്‍ നിലവില്‍ അവധിക്കാലം ആഘോഷിക്കാന്‍ ഭാര്യയ്‌ക്കൊപ്പം വിദേശത്താണ്. ഇവിടെ നിന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെക്കാറുണ്ട്. മോഹന്‍ലാല്‍-സുചിത്ര താരദമ്പതികള്‍ക്ക് പ്രണവ്, വിസ്മയ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയ രംഗത്ത് എത്തിയിരുന്നു. ജിത്തു ജോസഫിന്റെ ആദിയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇനി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് വരാനിരിക്കുന്നത്.

  English summary
  Mohanlal's marriage video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X