മോഹന്‍ലാലിന്റെ വരവിനുമുണ്ട് പ്രത്യേകത! രാജകീയമായി ഹെലികോപ്റ്ററില്‍ ലാലേട്ടന്‍! വീഡിയോ വൈറല്‍!
മലയാളികളുടെ സ്വകാര അഹങ്കാരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇട്ടിമാണിയില്‍ എത്തിനില്‍ക്കുകയാണ്. എന്നെന്നും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ എത്രയെത്ര സിനിമകളും കഥാപാത്രങ്ങളുമാണ് ഈ താരം സമ്മാനിച്ചിട്ടുള്ളത്. സിനിമയില്‍ മാത്രമല്ല പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് അദ്ദേഹം. ശക്തമായ സ്വീകാര്യതയും മികച്ച പിന്തുണയുമായാണ് മോഹന്‍ലാല്‍ മുന്നേറുന്നത്. ലാലേട്ടനെന്ന് മലയാളി വിളിക്കുന്നത് മനസ്സറിഞ്ഞ് തന്നെയാണ്. മൈ ജിയുടെ ഉദ്ഘാടനത്തിനായി കോഴിക്കോട്ടെക്കേത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
ആന്റണി പെരുമ്പാവൂരിനൊപ്പമായാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന്‍രെ രാജകീയ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. രാജകീയമായാണ് അദ്ദേഹം കൊച്ചിയില്‍ നിന്നും കോഴിക്കോട് എത്തിയത്. ഗ്രാന്റ് ഹയാത് ഹോട്ടലില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് കയറുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇതിനകം തന്നെ തരംഗമായി മാറിയിട്ടുണ്ട്.

ലാലേട്ടാ എന്ന ആര്‍പ്പുവിളിയോടെയാണ് കോഴിക്കോട് താരത്തെ സ്വീകരിച്ചത്. ഇത്തവണത്തെ ഓണത്തിന് ഇട്ടിമാണിയുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ജിബി ജോജു സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാനഘട്ട മിനിക്ക് പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന സിനിമയുമായാണ് ഇത്തവണത്തെ വരവ്. സിനിമയുടെ ട്രെയിലര്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. മോഹന്‍ലാലിന്റെ രാജകീയ വരവിന്റെ വീഡിയോ കാണാം. ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും കടപ്പാട്: മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഫേസ്ബുക്ക് പേജ്


Click it and Unblock the Notifications