»   » മോഹന്‍ലാലിന്റെ മാസ് ലുക്കിനെ തോല്‍പ്പിക്കാന്‍ തെന്നിന്ത്യയില്‍ മറ്റൊരു താരം ഉണ്ടെന്ന് തോന്നുന്നുണ്ടോ

മോഹന്‍ലാലിന്റെ മാസ് ലുക്കിനെ തോല്‍പ്പിക്കാന്‍ തെന്നിന്ത്യയില്‍ മറ്റൊരു താരം ഉണ്ടെന്ന് തോന്നുന്നുണ്ടോ

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ വീണ്ടും തരംഗമായി കൊണ്ടിരിക്കുകയാണ്. ലാലേട്ടന്‍ നായകനായി അഭിനയിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഒപ്പം ടെലിവിഷന്‍ പരിപാടിയിലും മോഹന്‍ലാല്‍ സജീവമാണ്. അതിനിടെ തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയ മോഹന്‍ലാല്‍ എല്ലാവരുടെയും മനം കവര്‍ന്നിരിക്കുകയാണ്.

 mohanlal-look-stunt-association-event

ലാലേട്ടന്റെ വ്യത്യസ്ത വേഷമായിരുന്നു അദ്ദേഹത്തെ പരിപാടിയില്‍ വ്യത്യസ്തനായി തോന്നിച്ചിരുന്നത്. രജനികാന്ത്, ധനുഷ്, വിജയ് സേതുപതി, കാര്‍ത്തി, വിക്രം, ആര്യ, വിശാല്‍, എന്നിങ്ങനെ തമിഴിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമാണ് മോഹന്‍ലാലും പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഓറഞ്ച് നിറമുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു മോഹന്‍ലാലിന്റെ വേഷം.

മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയം തമ്മില്‍ ഒരു സാമ്യതയുണ്ട്! ആര്‍ക്കെങ്കിലും മനസിലായോ?

മുണ്ട് മടക്കി കുത്തി മീശ പിരിച്ചു വെച്ച് മാസ് ലുക്കിലെത്തിയ മോഹന്‍ലാല്‍ സദസിന്റെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയൊരു അവധിയ്ക്കായി മോഹന്‍ലാല്‍ ഭൂട്ടാനിലായിരുന്നു. അവിടെ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ചെന്നൈയിലെത്തിയിരുന്നത്.

 mohanlal-look

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയാന്‍ എന്ന സിനിമയാണ് അടുത്തതായി ചിത്രീകരണം ആരംഭിക്കുന്ന മോഹന്‍ലാലിന്റെ പുതിയ സിനിമ. ഓണത്തിന് ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന വെളിപാടിന്റെ പുസ്തകം റിലീസിനെത്തുകയുമാണ്.

English summary
Mohanlal's Mass Look Goes Viral in Social Media!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam