For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്ത പടക്കം പൊട്ടി! ലാലേട്ടന്റെ നീരാളിയെ കൊല കൊല്ലിയാക്കി ആരാധകര്‍, പടക്കമാക്കി ട്രോളന്മാരും!

  |

  മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് 2018 ല്‍ ആദ്യമായി റിലീസിനെത്തുന്ന സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയായ നീരാളി ജൂണിലാണ് തിയറ്ററുകളിലേക്ക് റിലീസിനെത്തുന്നത്. അതിനിടെ സിനിമയില്‍ നിന്നും രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

  അടിവസ്ത്രമില്ലേ.. അശ്ലീല കമന്റിട്ടവന് അമൃത സുരേഷിന്റെ കിടിലന്‍ പണി! പ്രതികരിക്കുമ്പോള്‍ ഇങ്ങനെ വേണം!

  യാത്ര തുടര്‍ന്നേ മതിയാവൂ. രക്ഷകന്റെ കരങ്ങള്‍ എന്നെ ഉയര്‍ത്തും. അഴിയും തോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും. ബിലീവ് മീ.. ദിസ് ഈസ് സണ്ണി ജോര്‍ജ് എന്നീ വാചകങ്ങളാണ് പോസ്റ്ററിലൂടെ പറയുന്നത്. പോസ്റ്ററിനെതിരെ ട്രോളന്മാരും എത്തിയിരിക്കുകയാണ്.

  നീരാളി വരുന്നു...

  നീരാളി വരുന്നു...

  മോഹന്‍ലാലിന്റെ നീരാളിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസ് നിലവില്‍ ജൂണ്‍ പതിനാലിനാണ് തീരുമാനിച്ചിരിക്കുന്നത്. സാജു തോമസ് തിരക്കഥ എഴുതിയ സിനിമ മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിക്കുന്നത്. പേരിലൊരു വ്യത്യസ്തയുള്ള സിനിമ ഒരു ത്രില്ലറായിട്ടാണ് നിര്‍മ്മിക്കുന്നത്. മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടത്തിയിരുന്നത്. ഇപ്പോള്‍ പുതിയ മോഷന്‍ പോസ്റ്ററാണ് നീരാളിയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.

  ട്രോളുകള്‍..

  ട്രോളുകള്‍..

  ഒടിയന് വേണ്ടി ശരീരഭാരം കുറച്ച മോഹന്‍ലാല്‍ പുതിയ ലുക്കില്‍ തന്നെയാണ് നീരാളിയില്‍ അഭിനയിക്കുന്നത്. ചുള്ളന്‍ ചെക്കന്റെ വേഷത്തിലെത്തിയ മോഹന്‍ലാലിന്റെ സിനിമയിലെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം നായികയായി നാദിയ മൊയ്തുവാണ് അഭിനയിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണിത്. ഒപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് പുറത്ത് വിട്ട മോഷന്‍ പോസ്റ്ററിന് അടപടലം ട്രോളുകളാണ് വരുന്നത്.

  അടുത്ത പടക്കം..

  അടുത്ത പടക്കം..

  മോഹന്‍ലാലിന്റെ നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ കാണുന്ന ചിലര്‍ അടുത്ത പടക്കം എത്തിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ഉടനെ തന്നെ സിനിമകള്‍ പൊട്ടുന്നതിനെയാണ് പടക്കം എന്ന് വിളിക്കുന്നത്.

  ലെ ഞാന്‍..

  ലെ ഞാന്‍..

  നീരാളിയില്‍ നിന്നും മോഹന്‍ലാല്‍ അടുത്ത മോഷന്‍ പോസ്റ്റര്‍ പുറത്ത് വിടുമെന്ന് പറഞ്ഞപ്പോള്‍ മുതല്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ പോസ്റ്റര്‍ കണ്ടതിന് ശേഷം രോമങ്ങള്‍ വരെ പൊന്തി നില്‍ക്കുകയാണ്.

   കിടിലനാണ്...

  കിടിലനാണ്...

  നീരാളിയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത് ഒരു ഒന്നൊന്നര മോഷന്‍ പോസ്റ്റര്‍ ആണെന്ന് പറയാന്‍ പറഞ്ഞു. എന്ന് പറഞ്ഞ് ഫാന്‍സുകാര്‍ സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്.

  കഷ്ടം തന്നെ..

  കഷ്ടം തന്നെ..

  മോഹന്‍ലാലിനെ വെറുക്കുന്നവര്‍ക്കുള്ള പണിയായി പോയിത്. ലാലേട്ടന്റെ ആരാധകരുടെ കഥയുമായി സുവര്‍ണ പുരുഷന്‍ എന്ന സിനിമയും മോഹന്‍ലാല്‍ എന്ന സിനിമയും ഇറങ്ങി. ഇത്തിക്കര പക്കിയുടെ പുതിയ സ്റ്റില്‍ വൈറലായി. ഇപ്പോള്‍ നീരാളിയുടെ മോഷന്‍ പോസ്റ്ററും.

  മോശം പോസ്റ്റര്‍

  മോശം പോസ്റ്റര്‍

  മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ പോസ്റ്ററിനൊപ്പം നീരാളിയുടെ പോസ്റ്ററിനെയും ഉപമിച്ചിരിക്കുകയാണ്. ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്ററും നീരാളിയുടെ വെറും മോശം പോസ്റ്ററുമാണെന്നാണ് ചിലരുടെ കമന്റ്.

   നമുക്കുമുണ്ട്...

  നമുക്കുമുണ്ട്...

  നീരാളി എന്ന പേരില്‍ നമുക്കുമുണ്ട് ഒരു ഒന്നൊന്നര ഐറ്റമായ സിനിമയെന്ന്. വെറുക്കുന്നവരേല്ലം കണ്ടോളു. അടുത്ത അഡാറ് സിനിമയായിട്ടാണ് നീരാളി വരുന്നത്.

   പ്രതീക്ഷിച്ചത്..

  പ്രതീക്ഷിച്ചത്..

  അടുത്ത ദിവസമായിരുന്നു മമ്മൂട്ടി നായകനായി അഭിനയിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഒരു കാറിലിരിക്കുന്ന മമ്മൂട്ടി ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇപ്പോള്‍ നീരാളിയുടെ പോസ്റ്ററിലും മോഹന്‍ലാല്‍ അതുപോലൊരു ലുക്കിലാണ് എത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചത് അങ്ങനെയായിരുന്നെങ്കിലും പക്ഷെ കിട്ടിയത് ഇങ്ങനെയായി പോയി.

   ത്രില്ലര്‍

  ത്രില്ലര്‍

  ഡാര്‍ക്ക് മൂഡ് മോഷന്‍ പോസ്റ്റാണ് മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടലെത്തുന്ന സിനിമയില്‍ നിന്നും വന്നിരിക്കുന്നത്. അതില്‍ നിന്നും മനസിലാക്കാവുന്ന കാര്യം കിടിലനൊരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ്.

  ബോക്‌സോഫീസ്..

  ബോക്‌സോഫീസ്..

  സിനിമയെ കുറിച്ച് കൂടുതല്‍ പ്രമോഷന്‍ ഒന്നും കാര്യമായി നടക്കുന്നില്ല. ഇത് സൈലന്റായി വന്ന് ബോക്‌സോഫീസിനെ പഞ്ഞിക്കിടാന്‍ അല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

  എവിടെ കാണട്ടെ...

  എവിടെ കാണട്ടെ...

  ഏട്ടന്റെ നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ അയ്യേ ഇതെന്തോന്ന് എന്ന് ചോദിക്കേണ്ട അവസ്ഥയായി പോയി.

  ഏട്ടന്‍ ഫാന്‍സ്

  ഏട്ടന്‍ ഫാന്‍സ്

  നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ കാണുന്ന ശരാശരി ഏട്ടന്‍ ഫാന്‍സെല്ലാം അഭിമാനത്തോടെയാണ് ഇരിക്കുന്നത്. എന്നാല്‍ മറ്റ് ഫാന്‍സ് കളിയാക്കി ചിരിക്കുകയാണ്.

   കൊല കൊല്ലി ഐറ്റം

  കൊല കൊല്ലി ഐറ്റം

  അപ്പോള്‍ മുന്‍പ് പറഞ്ഞിരുന്നത് പോലെ തന്നെ ജൂണ്‍ 14 ന് ഒരു കൊല കൊല്ലി ഐറ്റം വരുന്നുണ്ട്. എല്ലാവരും കാത്തിരുന്ന് കണ്ടോളു.

  സണ്ണിച്ചായാന്‍ പറഞ്ഞത്...

  സണ്ണിച്ചായാന്‍ പറഞ്ഞത്...

  സണ്ണിയായി നീരാളിയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാന്‍ വരികയാണ്. നീരാളി ബോക്‌സോഫീസ് പിടിച്ചടക്കാനുള്ള തുടക്കമാണ് ഇതൊക്കെ...

  കെട്ടിപ്പിടിക്കാന്‍ വേണ്ടി സിനിമ നിര്‍മ്മിച്ചു! ആദ്യരാത്രി മാത്രമുള്ള സിനിമയെ കുറിച്ച് ഷീല പറയുന്നു!

  English summary
  Mohanlal's Neerali movie motion poster trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X