ദുബായിയിൽ മോഹൻലാലിന്റെ പുതിയ വീട്, ഗൃഹപ്രവേശനം ആഘോഷമാക്കി ആരാധകർ...
ജീത്തു ജോസഫിന്റെ ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ നേരെ പോയത് ദുബായിലേയ്ക്കാണ്. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് നടൻ വിദേശത്തേയ്ക്ക് പറന്നത്. മോഹൻലാലിന്റെ വിദേശ യാത്ര വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ദുബായിൽ എത്തിയ താരം ഐപിഎൽ മത്സരം കാണാനും എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു . ഏഷ്യാനെറ്റ് എംഡി കെ മാധവനൊപ്പമാണ് താരം സ്‌റ്റേഡിയത്തില്‍ എത്തിയത്. സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ ഐപിഎൽ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു .

ഐപിഎൽ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാല ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലാലേട്ടനും ഭാര്യയ്ക്കുമൊപ്പം അടുത്ത സുഹൃത്തായ സമീർ ഹംസയമുണ്ട് ദുബായിയിൽ. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്നുള്ള ഇവരുടെ ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്.. ദൃശ്യം 2 ചിത്രീകരണത്തിന് ശേഷം കുറച്ചുദിവസം ദുബായില്‍ ചെലവഴിക്കാനാണ് ലാലും സുചിത്രയും എത്തിയിരിക്കുന്നതെന്നുള്ള റിപ്പോർട്ടും പ്രചരിച്ചിരുന്നു.
ഐപിഎല്ലും അവധി ആഘോഷവും മാത്രമല്ല മോഹൻലാലിന്റെ ദുബായ് യാത്രയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. മോഹൻലാലിന്റെ ദുബായിലെ പുതിയ വീടിന്റെ ഗൃഹപ്രവേശമായിരുന്നു ഇന്ന്. ആർപി ഹൈറ്റ്സിലാണ് താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റ്.
മോഹൻലാൽ ഫാൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പുറത്തെത്തിയിരിക്കുന്നത്, മോഹൻലാലിന്റെ പുതിയ സന്തോഷം ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ദുബായില്‍ നിന്നും തിരിച്ചെത്തിയ ശേഷം നടൻ അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ചിത്രമായാരിക്കും അടുത്തത് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഈ ചിത്രമൊരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മാസ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.
ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ദൃശ്യം2.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. കൊവിഡ് ടെസ്റ്റിന് ശേഷമായിരുന്നു താരങ്ങളും അണിയറ പ്രവർത്തകരും ലൊക്കേഷനിൽ എത്തിയത്. ചിത്രീകരണം തീരുന്നത് വരെ എല്ലാവരും ഒരു ഹോട്ടലിൽ ആയിരുന്നു താമസം. ദൃശ്യം 2 വിന്റെ ചിത്രീകരണം സമ്പൂർണ്ണ വിജയമായിരുന്നു. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രം. ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദൃശ്യം2ൻെ ചിത്രീകരണം അവസാനിച്ചതോടെ പ്രേക്ഷകർ ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Credits: Mohanlal Fans Club


Click it and Unblock the Notifications











