twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിയന്‍ ലുക്ക് മാറി മോഹന്‍ലാല്‍ സുന്ദരനായോ? പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു!!

    |

    വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ച് മേക്കോവര്‍ നടത്തി ഞെട്ടിച്ചിരുന്നു. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സിനിമയില്‍ ചെറുപ്പക്കാരന്റെ വേഷം ചെയ്യുന്നതിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ 18 കിലോയോളം ശരീരഭാരം കുറച്ചിരുന്നത്. ശേഷം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാലിന്റെ ലുക്ക് കണ്ട് ആരാധകരടക്കം ഞെട്ടിയിരുന്നു.

    mohanlal-audio-launch

    അടുത്ത ലെഫ്റ്റനന്റ് കേണല്‍ നിവിന്‍ പോളി! അജു വര്‍ഗീസിനെ കൊന്നും ട്രോളന്മാരുടെ പൊങ്കാല തീരുന്നില്ല..അടുത്ത ലെഫ്റ്റനന്റ് കേണല്‍ നിവിന്‍ പോളി! അജു വര്‍ഗീസിനെ കൊന്നും ട്രോളന്മാരുടെ പൊങ്കാല തീരുന്നില്ല..

    എന്നാല്‍ ഇപ്പോള്‍ ഒടിയന്‍ ലുക്കില്‍ നിന്നും മാറി മോഹന്‍ലാലിന് തടി കൂടി വരുന്നുണ്ടോ എന്നൊരു സംശയം. ഇന്ന് രാവിലെ പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴായിരുന്നു ഒന്നുംകൂടി സുന്ദരനായ മോഹന്‍ലാലിന്റെ ലുക്ക് ആരാധകര്‍ കണ്ടത്. മഞ്ഞനിറമുള്ള ചെക്ക് ഷര്‍ട്ടായിരുന്നു മോഹന്‍ലാല്‍ ധരിച്ചത്.

    mohanlal

    ശരീരഭാരം കുറച്ചതിനൊപ്പം ലാലേട്ടന്റെ സൗന്ദര്യത്തിന്റെ പ്രധാന ഘടകമായ മീശയും കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മീശയും താടിയും തിരികെ വന്നിരിക്കുകയാണ്. സ്‌പെഷ്യല്‍ ഇഫക്ടസിന്റെ സഹായത്തോടെയാണ് മോഹന്‍ലാല്‍ ഭാരം കുറച്ചതെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അതിലൊരു കഴമ്പുമില്ലെന്ന് ലാലേട്ടന്‍ തന്നെ തെളിയിച്ചിരുന്നു. മകന്‍ പ്രണവിനൊപ്പം വ്യായമം ചെയ്യുന്ന ചിത്രങ്ങളും മോഹന്‍ലാല്‍ പുറത്ത് വിട്ടിരുന്നു.

    ദുല്‍ഖര്‍ മാത്രമല്ല മക്കളിലൊരാളായി അപ്പുവുമുണ്ട്! ആരാധകര്‍ കണ്ടോളു, മമ്മൂക്കയുടെ സ്‌നേഹം!!!ദുല്‍ഖര്‍ മാത്രമല്ല മക്കളിലൊരാളായി അപ്പുവുമുണ്ട്! ആരാധകര്‍ കണ്ടോളു, മമ്മൂക്കയുടെ സ്‌നേഹം!!!

    നിലവില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതിനൊപ്പം നിവിന്‍ പോളിയുടെ ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായിട്ടും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്.

    English summary
    Mohanlal's new look photos in Aadhi audio launch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X