»   » ഗിറ്റാര്‍ വായിച്ച് ലാലേട്ടന്റെ പുതിയ ലുക്ക്! അച്ഛനെയും മകനെയും അടപടലം ട്രോളി കൊന്ന് ട്രോളന്മാരും..

ഗിറ്റാര്‍ വായിച്ച് ലാലേട്ടന്റെ പുതിയ ലുക്ക്! അച്ഛനെയും മകനെയും അടപടലം ട്രോളി കൊന്ന് ട്രോളന്മാരും..

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ ത്രില്ലറായിട്ടാണ് നിര്‍മ്മിക്കുന്നത്. സിനിമിയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി മറ്റൊരു ചിത്രം കൂടി വൈറലായിരിക്കുകയാണ്.

മോഹന്‍ലാല്‍ ഗ്ലാമര്‍ ലുക്കില്‍ ഒരു ഗിത്താറ് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒപ്പം മറ്റൊരു ചിത്രവും വൈറലാവുന്നുണ്ട്. ലാലേട്ടന്റെ തടി കുറച്ചിരുന്നെങ്കിലും ഒരു ചിത്രത്തില്‍ തടിയുള്ള മോഹന്‍ലാലാണുള്ളത്. രണ്ട് ചിത്രങ്ങളെയും ട്രോളന്മാര്‍ അറഞ്ചം പുറഞ്ചം ട്രോളിയിരിക്കുകയാണ്.


പ്രതീക്ഷ പത്തിരട്ടിയായി

നീരാളയില്‍ നിന്നും പുറത്ത് വന്ന ചിത്രം കണ്ടിട്ട് ആരാധകര്‍ക്ക് പ്രതീക്ഷ പത്തിരട്ടിയായിരിക്കുകയാണെന്നാണ് പറയുന്നത്.


ഈ പണിയ്ക്ക് പോവുന്നതാണ്..

മോഹന്‍ലാലിന്റെ ഫോട്ടോ പോലെ തന്നെ പ്രണവിന്റെ ആദിയിലും ഇതുപോലൊരു സീന്‍ ഉണ്ടായിരുന്നു. ശേഷം ട്രോളന്മാര്‍ നെരത്തി നെരത്തി പടക്കം പൊട്ടിക്കുന്നതിനെക്കാള്‍ രണ്ടു പേരും ഈ പണിക്ക് പോവുന്നതാണ് നല്ലതെന്ന് പറയുന്നു.


കൂടുതലൊന്നും പറയാനില്ല...

നെരത്തി നെരത്തി പടക്കം പൊട്ടിക്കുന്നതിനെക്കാള്‍ രണ്ടു പേരും ഈ പണിക്ക് പോവുന്നതാണ് നല്ലതെന്ന് പറയുന്നവന്മാരോട് തിരിച്ചൊന്നും പറയാനില്ല.


ഇങ്ങനെ ഒരു സുഹൃത്ത്

നമുക്ക് എല്ലാവര്‍ക്കും ഉണ്ടാകും കലോത്സവത്തില്‍ ഗിറ്റാര്‍ വായന, പ്രചന്ന വേഷം, ഫാഷന്‍ പരേഡ്, സിംഗിള്‍ ഡാന്‍സ്, സുന്ദരിയ്ക്ക് പൊട്ട് തൊടല്‍ എന്നിവയും കായിക മേളയില്‍ ബോളിബോള്‍, നീന്തല്‍ മത്സരം, തീറ്റ മത്സരം, സ്‌ളോ റേസ് തുടങ്ങി എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍.


രണ്ട് പുട്ടിയടികള്‍

മലയാളികളെ ഏറെ ചിരിപ്പിച്ച രണ്ട് പുട്ടിയടികള്‍. ഇത് കണ്ടാല്‍ എങ്ങനെയാണ് ചിരിക്കാതിരിക്കുക എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.


ലാലേട്ടന്‍ മരണമാസ്

ഒരു സിനിമയ്ക്ക് വേണ്ടി മുഖത്ത് പപ്പടം ഒട്ടിച്ച കമല്‍ ഹാസന്‍ മാസ് ആണെങ്കില്‍ വെറുമൊരു ഫോട്ടോ എടുക്കുന്നതിന് വേണ്ടി പപ്പടം ഒട്ടിച്ച ലാലേട്ടന്‍ മരണമാസ് ആണ്.


ആരാടാ പറഞ്ഞത്..

പുതിയ ലുക്ക് കണ്ടപ്പോള്‍ ആരാടാ ലാലേട്ടന്റെ തടി കുറഞ്ഞെന്ന് പറഞ്ഞത്. ഫോട്ടോയിലേക്ക് സൂക്ഷിച്ചൊന്ന് നോക്കിക്കെ..

English summary
Mohanlal's new look troll viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam