മീശ പിരിക്കാനില്ലെങ്കിലും ലാലേട്ടന്‍ സൂപ്പറാണ്! പുതിയ ലുക്ക് കിടിലനാണെന്ന് ട്രോളന്മാര്‍!!
സിനിമയ്ക്ക് വേണ്ടി താരങ്ങള്‍ മേക്കോവര്‍ നടത്താറുണ്ടെങ്കിലും നടനവിസ്മയം മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് ചെറുപ്പക്കാരനായത് കേരളക്കരയെ ഞെട്ടിച്ചിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ 18 കിലോയോളം ഭാരം കുറച്ചത്.
ശരീരഭാരം കുറയ്ക്കുക മാത്രമല്ല മീശയും താടിയും താരത്തിന് കളയേണ്ടി വന്നിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ വിമര്‍ശിച്ചിരുന്നെങ്കിലും പിന്നാലെ വന്ന ചിത്രങ്ങള്‍ കണ്ട് പലരും കൈയടി കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ മറ്റൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക്
ഇന്നലെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഓവേയ്‌സ് ഷാ ആണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്ത് വിട്ടത്. ട്വിറ്റിറിലൂടെ മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു താരം പങ്കുവെച്ചത്. മോഹന്‍ലാലിനെ കുറിച്ച് താന്‍ ഒരുപാട് കേട്ടിട്ടുണ്ടെന്നും ഒടുവില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞെന്നും പറഞ്ഞായിരുന്നു താരം ഫോട്ടോ ഷെയര്‍ ചെയ്തത്.

ആരാധകര്‍ ഏറ്റെടുത്തു
മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ക്കെല്ലാം വന്‍ പ്രചാരമാണ് കിട്ടുന്നത്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്. ആരാധകര്‍ മാത്രമല്ല ട്രോളന്മാരും രംഗത്തെത്തിയിരിക്കുകയാണ്.

വിമര്‍ശനങ്ങള്‍
ഒടിയന് വേണ്ടി ശശീരഭാരം കുറച്ച മോഹന്‍ലാലിന്റെ ആദ്യലുക്ക് പലതരത്തിലും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ അതിനുള്ള ചുട്ട മറുപടിയുമായി പലതരത്തിലുള്ള ലാലേട്ടന്റെ ചിത്രങ്ങളും പുറത്ത് വന്നിരന്നു.

ട്രോളന്മാര്‍ പറയുന്നതിങ്ങനെ..
മോഹന്‍ലാലിന്റെ ലുക്ക് കണ്ട് പലരും സിനിമ വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതൊക്കെ കാണുമ്പോളാണ് എന്റെ സാറേ.. ഒടിയന്റെ എഫ്ടിഎഫ്എസ് കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുന്നത്.

വലിയ വിഷമമുണ്ട്..
താടിയും മീശയും വളര്‍ന്ന് തടിയുള്ള മോഹന്‍ലാലിനെയായിരുന്നു ഇത്രയും കാലം കണ്ടിരുന്നത്. എന്നാല്‍ ഇങ്ങനെയൊരു മാറ്റം വരുത്തിയതിന് ഇക്കയുടെ ഫാന്‍ എന്ന നിലയില്‍ സങ്കടമുണ്ട്.

വെറുപ്പിക്കലാണോ?
താരരാജാക്കന്മാര്‍ക്ക് വേണ്ടി ആരാധകര്‍ തമ്മിലാണ് മത്സരം നടക്കാറുള്ളത്. അങ്ങനെ പുതിയ ലുക്കില്‍ ലാലേട്ടന്‍ വെറുപ്പിക്കുകയാണെന്നും എന്നാല്‍ മമ്മൂക്ക അന്നും ഇന്നും നമ്മളെ വിസ്മയിപ്പിക്കുമെന്നുമാണ് ചിലര്‍ പറയുന്നത്.


Click it and Unblock the Notifications