»   »  ലാലേട്ടന്റെ കഷ്ടപാടൊക്കെ വെറുതേയായി പോയോ? പുതിയ ലുക്കിന് അറഞ്ചം പുറഞ്ചം ട്രോള്‍!

ലാലേട്ടന്റെ കഷ്ടപാടൊക്കെ വെറുതേയായി പോയോ? പുതിയ ലുക്കിന് അറഞ്ചം പുറഞ്ചം ട്രോള്‍!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അവസാന ഷെഡ്യൂള്‍ ആരംഭിച്ച സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ 18 കിലോ ശരീരഭാരം കുറച്ചിരുന്നു.

താരരാജാക്കന്മാരും യുവനടന്മാരുമില്ല, മികച്ച നടന്‍ ഇന്ദ്രന്‍സ്! പ്രേക്ഷകര്‍ കാത്തിരുന്ന അതേ വിധി!!


കഠിനമായ പരിശീലനത്തിലൂടെയാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ചതെന്ന കാര്യം സിനിമയുടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അവസാന ഭാഗം ചിത്രീകരിക്കുന്നതിനിടെയുള്ള മോഹന്‍ലാലിന്റെ പുതിയ ലുക്ക് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം പുറത്ത് വിടുന്നതിന് മുന്‍പ് തന്നെ ട്രോളന്മാര്‍ കണ്ട് പിടിച്ചിരുന്നു. ഇതോടെ ലാലേട്ടനെ ട്രോളി പലരും രംഗത്തെത്തിയിരിക്കുകയാണ്..


പുതിയ ലുക്ക്

മോഹന്‍ലാലിന്റെ ഒടിയന്റെ അവസാന ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇന്നാണ് സിനിമയിലെ പുതിയ ലുക്ക് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി മോഹന്‍ലാലിന്റെ ലുക്കിനെ പലതരത്തിലും വിമര്‍ശിച്ച് ട്രോളന്മാര്‍ രംഗത്തെത്തിയിട്ട്.


പ്ലാസ്റ്റിക് സര്‍ജറിയോ?

മോഹന്‍ലാലിന്റെ പുതിയ ലുക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണെന്നാണ് ചിലര്‍ പറയുന്നത്. ആരാ ശരിക്കും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരിക്കുന്നത് എന്ന് മോഹന്‍ലാലിന്റെ ലുക്കില്‍ നിന്നും മനസിലാവുന്നുണ്ടെന്ന് ട്രോളന്മാര്‍.


അങ്ങനെ വേണമല്ലോ?

വീണ്ടും മോഹന്‍ലാല്‍ കിടുക്കാച്ചി ലുക്കില്‍ തന്നെ വന്നത് കണ്ട് ഇഷ്ടപ്പെടുന്ന പ്രേക്ഷകരുമുണ്ട്. അതേ അങ്ങനെ തന്നെ വേണമല്ലോ..


ലളിതയേട്ടന്‍

മോഹന്‍ലാലിന്റെ പുതിയ ലുക്കില്‍ കെപിഎസി ലളിതയെ പോലെയുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ലാലേട്ടനെ അങ്ങനെ ലളിതയേട്ടനാക്കിയും ട്രോളുകയാണ്.


റോള്‍ മോഡല്‍

മലയാളത്തിലെ യൂത്തന്മാര്‍ ക്ലീന്‍ ഷേവ് ചെയ്താലും ഒടുക്കത്തെ ലുക്കാണ്. കാരണം അവരുടെ റോള്‍ മോഡല്‍ മോഹന്‍ലാല്‍ എന്ന വല്യേട്ടനാണ്.


ശങ്കരാടി ചേട്ടനാണോ?

പുതിയ ലുക്കിലുള്ള ലാലേട്ടനെ ഒരു സൈഡില്‍ നിന്ന് നോക്കിയാല്‍ ശങ്കരാടി ചേട്ടനെ പോലെ തോന്നും. മറു സൈഡിലൂടെ നോക്കിയാല്‍ അപ്പോള്‍ ലാലേട്ടനും.


കഥാപാത്രത്തിന് വേണ്ടിയല്ലേ..

മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടിയാണ് ലുക്ക് മാറ്റിയതെങ്കില്‍ സൗന്ദര്യം കൂട്ടാനെന്ന പോലെയാണ് പലരും കളിയാക്കുന്നത്. ഒരു മനനുഷ്യന്‍ കഥാാത്രത്തിന് വേണ്ടി രൂപം മാറുമ്പോള്‍ ഇങ്ങനെ കളിയാക്കേണ്ട ആവശ്യമുണ്ടോ?


ട്രോളന്മാരുടെ ട്രെന്‍ഡ്

പണ്ട് രമണനും സലീം കുമാറുമായിരുന്നു ട്രോളന്മാരുടെ ട്രെന്‍ഡ്. എന്നാലിപ്പോള്‍ ഈ ലാലേട്ടന്റെ ഒരു ഫോട്ടോ ഇങ്ങ് വന്നാല്‍ മതി. പിന്നെ വേറെ ആരും വേണ്ട..


ചിന്തിച്ച് തുടങ്ങും..

ലാലേട്ടനെ വെറുക്കുന്ന പ്രിയപ്പെട്ട നീങ്ങളൊക്കെ ചിന്തിച്ച് തീരുന്നിടത്ത് നിന്ന് ലാലേട്ടന്‍ ചിന്തിച്ച് തുടങ്ങും. അതാണ് ലാലേട്ടന്‍.


കംപ്ലീറ്റ് ആക്ടര്‍

ജീവിക്കാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തവരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ സിനിമയ്ക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുക എന്ന് പറയുമ്പോള്‍ അക്ഷരം തെറ്റാതെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കാം.


ഇപ്പോഴത്തെ പാട്ട്

ഏട്ടന്‍ ഫാന്‍സിന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട ഗാനം ഇതാണ്.. ഉരുകി ഉരുകി എരിയുമീ മെഴുകു തിരികളില്‍ എന്ന് തുടങ്ങുന്ന പാട്ടാണ്.


ശരിക്കും ഞാനല്ല..

ഈ ഫോട്ടോയില്‍ കാണുന്ന ആളില്ലേ.. അത് ഞാനല്ല. ശരിക്കും ഞാന്‍ വേറെ എവിടെയോ ആണ്. സുന്ദരകുട്ടപ്പനായി വേറെ എവിടെയോ ഉണ്ട്.


എന്തൊരു കഷ്ടമാണ്

ഏട്ടന്‍ ഇതുപോലുള്ള കിണ്ണം കാച്ചിയ ഫോട്ടോസ് ഇട്ട് ഞങ്ങളെ ഇടയ്ക്ക് ഇടയ്ക്ക് ചിരിപ്പിക്കുന്നത് എന്തൊരു കഷ്ടമാണ്.


പുതിയ വിഗ് വെച്ചു അതിനാണ്..

ഇന്നലെ വരെ കളിയാക്കി കൊണ്ടിരിക്കുന്ന ടീംസ് ഏട്ടന്റെ പുതിയ പോസ്റ്റ് കണ്ടിട്ട് പ്ലീംഗ് ആയി. എന്നാല്‍ ഹേറ്റേഴ്‌സ് പുതിയ വിഗ് വെച്ചു അതിനാണ് ഈ ഡയലോഗ് എന്ന് പറയുന്നു.


ആ പേടി മാറ്റി

ഒടിയന്‍ എന്ന കഥ വിഎ ശ്രീകുമാര്‍ മേനോന്‍ എത്രത്തോളം നന്നാക്കി പ്രേക്ഷകരിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ ലേശം പേടിയുണ്ടായിരുന്നു. പക്ഷെ ഒരോ സ്റ്റില്‍സും ഇറങ്ങി അങ്ങേര്‍ ആ പേടി അങ്ങ് മാറ്റി.


മലയാളത്തിലെ ഗ്ലാമര്‍

മലയാളത്തിലെ ഏറ്റവും ഗ്ലാമറുള്ള നടന്‍ മമ്മൂക്ക ആണെന്ന് പറയുന്നവര്‍ക്കായി ലാലേട്ടന്റെ ലേറ്റസ്റ്റ് പിക് വന്നിട്ടുണ്ട്. ശേഷം മോസ്റ്റ് ഗ്ലാമറസ്റ്റ് ആക്ടര്‍ ലാലേട്ടന്‍ തന്നെയാണ്.


കുരു പൊട്ടി

ലാലേട്ടന്റെ പുതിയ ലുക്ക് കണ്ടിട്ട് ഇത്രയധികം വിമര്‍ശനം വന്നതിന്റെ കാരണം പോസ്റ്റ് കണ്ട ഇക്ക ഫാന്‍സിന്റെ കുരു പൊട്ടിയിട്ടാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.


ഇനിയാണ് കളി

30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് കാലഘട്ടത്തിലൂടെ പോവുന്ന ഒടിയന്‍ മാണിക്യനെയാണ് നമ്മള്‍ കാണിക്കാന്‍ പോവുന്നത്. മൂന്നാമത്തെ ലുക്കും വന്നു. ഇനിയാണ് കളി.


എനിക്ക് ഓര്‍മ്മ വന്നത്

ലാലേട്ടന്റെ പുതിയ ലുക്ക് കണ്ടപ്പോള്‍ സിനിമാ പ്രേമികളായ ചിലര്‍ക്ക് ശങ്കരാടി ചേട്ടനെയും ലളിത ചേച്ചിയെയുമാണ് ഓര്‍മ്മ വന്നത്. എന്നാല്‍ കട്ട ക്രിക്കറ്റ് പ്രേമിയായ എനിക്ക് ഈ മൊതലിനെയാണ് ഓര്‍മ്മ വന്നത്.ഗിറ്റാര്‍ വായിച്ച് ലാലേട്ടന്റെ പുതിയ ലുക്ക്! അച്ഛനെയും മകനെയും അടപടലം ട്രോളി കൊന്ന് ട്രോളന്മാരും..


പാര്‍വ്വതിക്ക് പുരസ്കാരം കൊടുക്കാൻ സമ്മതിപ്പിക്കില്ലേ? ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം കിട്ടി!


English summary
Mohanlal's new odiyan look trolls viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam