ലാലേട്ടന്റെ കാലിന് ഇതെന്ത് പറ്റി? കളിയാക്കിയവര്‍ക്ക് ഏട്ടന്റെ വക തന്നെ കിടിലന്‍ മറുപടി!വീഡിയോ വൈറല്‍
Recommended Video

ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ജിമ്മില്‍ നിന്നും മോഹന്‍ലാല്‍ പുറത്ത് വിട്ട ചിത്രം കുറഞ്ഞ സമയത്തിനുള്ളിലായിരുന്നു സോഷ്യല്‍ മീഡികളിലൂടെ വൈറലായത്. കായിക മന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് കൊണ്ടായിരുന്നു മോഹന്‍ലാലും ചലഞ്ചിന്റെ ഭാഗമായത്. രണ്ട് കൈയിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രമാണ് റാത്തേഡിന്റെ വെല്ലുവിളി സ്വീകരിച്ചതായി അറിയിച്ച് മോഹന്‍ലാല്‍ പങ്കുവെച്ചത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ കാലിന് വണ്ണം തീരെ കുറവായിട്ടായിരുന്നു തോന്നിച്ചിരുന്നത്. ഇതോടെ മോഹന്‍ലാലിന്റെ ചിത്രത്തെ പരിഹസിച്ച് നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ അവര്‍ക്കുള്ള മറുപടി മോഹന്‍ലാല്‍ തന്നെ കൊടുത്തിരിക്കുകയാണ്. ട്വിറ്ററിലൂടെ തന്നെ ഒരു വീഡിയോ ആണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫിറ്റ്‌നസ് ക്യാംപെയിന്‍
ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ് ഒരു സോഷ്യല്‍ മീഡിയയിലൂടെ ഒരു ക്യംപെയിന്‍ ആരംഭിച്ചത്. ഒരാഴ്ച മുന്‍പ് ആരംഭിച്ച ക്യാംപെയിന്‍ അതിവേഗമാണ് രാജ്യമൊട്ടാകെ വ്യാപിച്ചത്. താരങ്ങളില്‍ നിന്നും മറ്റ് താരങ്ങളിലേക്ക് ചലഞ്ച് എത്തിയിരുന്നു. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് 20 പുഷ് അപ്പുകള്‍ ചെയ്തായിരുന്നു അദ്ദേഹം ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. കോലി, ഹൃത്വിക് റോഷന്‍, സൈന നെഹ്‌വാള്‍, മോഹന്‍ലാല്‍, രണ്‍വീര്‍, സദ്ഗുരു ജിവി എന്നിവരെയെല്ലാം മന്ത്രി വെല്ലുവിളിച്ചായിരുന്നു.

വെല്ലുവിളി സ്വീകരിച്ചു...
മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത താരങ്ങളെല്ലാവരും വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ടിരുന്നു. മോഹന്‍ലാല്‍ ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രമായിരുന്നു പുറത്ത് വിട്ടത്. രണ്ട് കൈയിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രമായിരുന്നു അത്. സാധാരണ മോഹന്‍ലാലിന്റെ ഫോട്ടോസ് വൈറലാവുന്നത് പോലെ അതും വൈറലായിരുന്നു. എന്നാല്‍ പരിഹാസവുമായി ചിലര്‍ എത്തിയിരുന്നു. ഫോട്ടോയില്‍ കാണുന്നത് പ്രകാരം മോഹന്‍ലാലിന്റെ കാലിന്റെ വണ്ണക്കുറിവിനെയായിരുന്നു വിമര്‍ശിച്ചിരുന്നത്. വിമര്‍ശകരുടെ വായ അടപ്പിക്കാനുള്ള മരുന്നുമായി മോഹന്‍ലാല്‍ വീണ്ടും എത്തിയിരിക്കുകയാണ്.
പുതിയ വീഡിയോ
റാത്തേഡിന്റെ ചലഞ്ചിനോടനുബന്ധിച്ച് തന്റെ വര്‍ക്കൗട്ട് സെക്ഷന്‍ എന്ന് പറഞ്ഞാണ് വീണ്ടും മോഹന്‍ലാല്‍ പുതിയ വീഡിയോയുമായി എത്തിയത്. ട്വിറ്റര്‍ പേജിലുടെ പുറത്ത് വന്ന വീഡിയോയില്‍ ഇത്തവണ കാലുകള്‍ക്ക് നല്‍കുന്ന വര്‍ക്കൗട്ടാണ് ചെയ്യുന്നത്. മാത്രമല്ല പാന്റിന് പകരം ട്രൗസര്‍ ധരിച്ചിരിക്കുന്നതിനാല്‍ കാല്‍ വ്യക്തമായി കാണുകയും ചെയ്യാം. ഇതോടെ ഫോട്ടോ വിമര്‍ശിച്ചവര്‍ക്കുള്ള കിടിലന്‍ മറുപടിയാണിതെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല.

ഒടിയന് വേണ്ടി...
വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലെത്തുന്ന ഫാന്റസി മൂവിയായ ഒടിയന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ തടി കുറച്ചത്. മുപ്പത് വയസുകാരനെ അവതരിപ്പിക്കാന്‍ പതിനെട്ട് കിലോയോളം ശരീരഭാരമായിരുന്നു മോഹന്‍ലാലിന് കുറക്കേണ്ടി വന്നത്. വലിയൊരു മേക്കോവര്‍ തന്നെ നടത്തിയിരുന്നെങ്കിലും അതിനെയും പരിഹസിച്ച് ആളുകള്‍ എത്തിയിരുന്നു. ഇതൊന്നും വലിയ കാര്യമാക്കിയില്ലെങ്കിലും ശരീരം ഫിറ്റ് ആയി തന്നെ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം മോഹന്‍ലാല്‍ സ്വീകരിച്ചിരുന്നു.


Click it and Unblock the Notifications