ഒടിയനും ബിഗ് റിലീസുമെല്ലാം മെഗാസ്റ്റാറിന് മുന്നില്‍ തകര്‍ന്നടിയുമോ? റെക്കോര്‍ഡ് ഒടിയനോ പേരന്‍പിനോ?

Recommended Video

ഒടിയനോ പേരൻപോ ? ആര് നേടും | filmibeat Malayalam

ഡിസംബര്‍ പതിനാലിന് മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുകയാണ്. മോഹന്‍ലാലിന്റെ മാത്രമല്ല മഞ്ജു വാര്യരുടെയും. വില്ലന് ശേഷം മലയാളികളുടെ പ്രിയജോഡികളായ ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തില്‍ മൂന്നോളം ഗെറ്റപ്പുകളിലാണ് ഇരുവരും ഒന്നിക്കുന്നത്. ബിഗ് റിലീസായി എത്തുന്ന സിനിമ കേരളക്കരയെ അതിശയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

റിലീസിന് മുന്‍പ് തന്നെ നൂറ് കോടിയോളം സിനിമ സ്വന്തമാക്കിയെന്നാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. സിനിമയുടെ സാറ്റലൈറ്റ് വിതരണവാകശമെല്ലാം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബോക്‌സോഫീസില്‍ നിന്നും ലഭിക്കുന്ന പ്രകടനം സിനിമയെ വലിയ ഉയരങ്ങളില്‍ എത്തിക്കുമെന്നാണ്.

mammootty-mohanlal

എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ അഭിനയിച്ച പേരന്‍പ് റിലീസിനെത്തുന്നതോടെ സകല റെക്കോര്‍ഡുകളും തകരാന്‍ സാധ്യതയുണ്ട്. അടുത്തിടെ നടന്ന ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പിന് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയായിരുന്നു പേരന്‍പ് സ്വന്തമാക്കിയത്.

ദേശീയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയിലൂടെ മമ്മൂട്ടിയ്ക്ക് അടുത്ത ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. അടുത്ത വര്‍ഷത്തെ ദേശീയ പുരസ്‌കാരത്തില്‍ ഒടിയനിലൂടെ മോഹന്‍ലാലും മഞ്ജു വാര്യരും പേരന്‍പിലൂടെ മമ്മൂട്ടിയും കടുത്ത മത്സരത്തിലാവാന്‍ സാധ്യതയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X