TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലാലേട്ടന്റെ മാസ് കാണാത്തവരുണ്ടോ? ഒടി വിദ്യ പ്രയോഗിച്ച് മാണിക്യന്! ഒടിയന്റെ ഡിവിഡി വരുന്നു!
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഒടിയന്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ ഡിസംബര്‍ പകുതിയോടെയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. റിലീസിനെത്തിയ സിനിമകള്‍ക്ക് ആദ്യദിനം ലഭിക്കുന്ന നിരൂപണങ്ങളും പ്രേക്ഷകരുടെ അഭിപ്രായവും വളരെ പ്രധാന്യമുള്ളതാണ്.
മഞ്ജു വാര്യരുടെയും ഫഹദിന്റെയും സിനിമകള്‍ ഒഴിവാക്കി! ചലച്ചിത്ര പുരസ്കാരം വിവാദത്തില്‍! കാരണമിതാണ്..
ആദ്യം വരുന്നത് നെഗറ്റീവ് അഭിപ്രായങ്ങളാണെങ്കില്‍ അത് ഒരു സിനിമയുടെ ജീവിന് തന്നെ നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തിലുള്ള കുപ്രചരണങ്ങളിലൂടെയും മറ്റുമായി മോഹന്‍ലാല്‍ ചിത്രം ഒടിയന് സംഭവിച്ചതും ദുരന്തമായിരുന്നു. ആദ്യം ലഭിച്ച റിവ്യൂസ് സിനിമയുടെ പ്രദര്‍ശനത്തെ സാരമായി ബാധിച്ചിരുന്നെങ്കിലും സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.
പ്രണയദിനത്തില്‍ അര്‍ച്ചന സുശീലനും ഭര്‍ത്താവും പ്ലാന്‍ ചെയ്തിരിക്കുന്ന കാര്യമിതാണ്! ആഘോഷം കിടുക്കും!!
തെറിവിളികളും പരിഹാസങ്ങളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ടാണെന്ന് ഒമര്‍ ലുലു!
ഒടിയന്റെ റിലീസ്
റിലീസിന് മുന്‍പ് തന്നെ വലിയ പ്രമോഷന് നടന്നതിനാല്‍ ആരാധകര്‍ ആകാംഷ നല്‍കിയിരുന്ന ചിത്രമായിരുന്നു ഒടിയന്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടായിരുന്നു ഒടിയനെത്തിയത്. 2018 ലെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ പതിനാലിനായിരുന്നു ഒ
ഒടിയന് തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ കൊടുത്ത അമിത പ്രതീക്ഷയായിരുന്നു ചിത്രത്തിന്റെ പരാജയത്തിന് കാരണം. മുന്‍വിധിയോടെ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്തിയതോടെ പ്രതീക്ഷിച്ച ഫലം നല്കാന് സിനിമയ്ക്ക് കഴിയാതെ പോവുകയായിരുന്നു.
നെഗറ്റീവ് റിവ്യൂസ്
ചരിത്രം സൃഷ്ടിക്കാനെത്തിയത ഒടിയന് ആദ്യദിനം ലഭിച്ച നെഗറ്റീവ് റിവ്യൂ ചിത്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രചരിച്ച അത്രയും പ്രശ്നമില്ലെന്ന് തൊട്ടടുത്ത ദിവസം മുതല്‍ വ്യക്തമായി. സിനിമയ്ക്ക് പിന്തുണയുമായി പ്രേക്ഷകര്‍ എത്തിയതോടെ കുപ്രചരണങ്ങള്‍ അവസാനിക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് അറുപത് കോടിയോളം സ്വന്തമാക്കിയ സിനിമ പിന്നീടുള്ള ദിവസങ്ങളിലും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.
ഡിവിഡി റിലീസിനൊരുങ്ങുന്നു..
ഒടിയന് വലിയ വാര്‍ത്ത പ്രധാന്യത്തോടെ എത്തിയതാണെങ്കിലും പ്രതീക്ഷകള്‍ക്കൊത്ത് വിജയിക്കാതെ പോയി. എന്നാല്‍ മൊത്തം ബിസിനസില്‍ സിനിമ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഡിവിഡി റിലീസിനൊരുങ്ങുകയാണ്. സയ്ന വീഡിയോസാണ് ഡിവിഡി അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഡിവിഡി റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു പ്രധാന രംഗം പുറത്ത് വിട്ടിരിക്കുകയാണ്. ഒടി വിദ്യ കാണിക്കുന്ന ഒടിയന് മാണിക്യനാണ് പ്രൊമോ വീഡിയോയില്‍ ഉള്ളത്. പുറത്ത് വന്ന ഉടനെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
മോശമില്ലാത്ത കളക്ഷന്‍
റിലീസ് ദിവസം പുലര്‍ച്ചേ മുതല്‍ ഫാന്‍സ് ഷോ അടക്കം വലിയ സ്വീകരണമായിരുന്നു ഒടിയന് ലഭിച്ചത്. മിശ്ര പ്രതികരണങ്ങള്‍ വന്നെങ്കിലും കോടികള്‍ ബോക്സോഫീസില്‍ വാരിക്കൂട്ടിയാണ് ഒടിയന് ഹിറ്റിലേക്ക് ചുവടുവെച്ചത്. കുടുംബ പ്രേക്ഷകരുടെ അടക്കം വലിയ പിന്തുണ സിനിമയ്ക്ക് കിട്ടിയിരുന്നു. കേരളത്തിലെ സെന്ററുകളിലും വിദേശത്തേക്കും മോശമില്ലാ്ത്ത രീതിയില്‍ സിനിമ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.