പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ ഒടിയനും! ഒന്നാമതായി വിജയുടെ സര്‍ക്കാര്

By Prashant V R

ആരാധകര്‍ ഒന്നടങ്കം ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. പുലിമുരുകന് ശേഷം ലാലേട്ടന്റെതായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് ഒടിയന്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്.

ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുത്തിടെ പ്രഖ്യാപിച്ചതും എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും കരുതുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ മുന്‍നിരയിലാണ് ഒടിയന്റെ സ്ഥാനം. കഴിഞ്ഞ ദിവസമായിരുന്നു ഇതേക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഒടിയന്‍റെ വരവ്

ഒടിയന്‍റെ വരവ്

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ഏറെ നാള്‍ നീണ്ട ഷെഡ്യൂളുകള്‍ക്കൊടുവില്‍ പൂര്‍ത്തീകരിച്ച ചിത്രത്തിനായി വലിയ സമര്‍പ്പണം തന്നെയായിരുന്നു ലാലേട്ടന്‍ നടത്തിയിരുന്നത്. ശരീരഭാരം കുറച്ചും രൂപമാറ്റം വരുത്തിയുളള അദ്ദേഹത്തിന്റെ ഗെറ്റപ്പുകള്‍ എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ചിത്രത്തില്‍ ശ്രീകുമാര്‍ മേനോന്റെ മേക്കിങ്ങിനൊപ്പം പീറ്റര്‍ ഹെയ്‌ന്റെ സംഘടന രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും.

ഡിസംബര്‍ 14ന്

ഡിസംബര്‍ 14ന്

ഡിസംബര്‍ 14നാണ് ലാലേട്ടന്റെ ഒടിയന്‍ തിയ്യേറ്റുകളിലേക്ക് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിനായി ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ധിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു,കൈലാസ്,സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒടിയന്‍

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒടിയന്‍

പ്രേക്ഷകര്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ മുന്‍നിരയിലാണ് ഒടിയന്റെ സ്ഥാനം. ഇന്‌റര്‍നെറ്റ് മൂവീ ഡാറ്റാ ബേസിലെ റിയല്‍ ടൈം പോപ്പൂലാരിറ്റി ലിസ്റ്റിലാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒടിയന്‍ ഇടം പിടിച്ചത്. ഈ ലിസ്റ്റില്‍ ദളപതി വിജയുടെ സര്‍ക്കാര്‍ എന്ന ചിത്രമാണ് മുന്നിലുളളത്. പുലിമുരുകന് ശേഷം വലിയ ഹൈപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും തന്ന ആവേശമാണ് ആരാധകരിലും സിനിമാ പ്രേമികളിലും ഒന്നടങ്കം പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുക്കുന്നു

പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുക്കുന്നു

റിലീസിങ്ങിനൊരുങ്ങുന്ന ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഡബ്ബിംഗ് ജോലികള്‍ നേരത്തെ പൂര്‍ത്തിയാക്കിയ സിനിമയുടെ കംപ്യൂട്ടര്‍ ഗ്രാഫിക്സ് വര്‍ക്കുകളാണ് ഇനി ബാക്കിയുളളത്. ഗ്രാഫിക്സ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. നേരത്തെ പതിനാറ് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യഞ്ജത്തിലൂടെയായിരുന്നു ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

ഫാന്റസി ത്രില്ലര്‍

ഫാന്റസി ത്രില്ലര്‍

ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായാണ് സംവിധായന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തോടൊപ്പം ശ്രീകുമാര്‍ മേനോന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. ലാലേട്ടന്റെ ആരാധകരെയും സിനിമാ പ്രേമികളെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ഒടിയനെന്നാണ് അറിയുന്നത്. ഒടിയനു പുറമെ ലാലേട്ടന്റെ രണ്ടാമൂഴവും സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X