For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഴവില്ല് നിറത്തിലുള്ള ഷര്‍ട്ടും നീലക്കമ്മലും മോഹന്‍ലാലിനെ വിടാതെ പിന്തുടര്‍ന്ന് ട്രോളര്‍മാര്‍, കാണൂ

  |

  കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി മോഹന്‍ലാല്‍ നടത്തിയ കഠിന പ്രയത്‌നത്തെക്കുറിച്ച് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമെത്തിയാണ് താരത്തിനെ പരിശീലിപ്പിച്ചത്. ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം പാലക്കാട് വെച്ച് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

  അതിനിടെ കേരള സന്ദര്‍ശനത്തിനെത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ നിക് ഉട്ട് മോഹന്‍ലാലിനെ ഒടിയന്റെ സെറ്റിലെത്തി സന്ദര്‍ശിച്ചിരുന്നു. അതോടെയാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് പുറത്തായത്. പുതിയ ലുക്കിനെ ട്രോളര്‍മാരും ഏറ്റെടുത്തുകഴിഞ്ഞു. രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിന് അടുത്തേക്ക്, ഒടിയനെക്കാണാനെത്തിയ നിക് ഉട്ട്, ചിത്രങ്ങള്‍ വൈറല്‍!

  മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു? ഞെട്ടലോടെ ആരാധകര്‍!

  തുണിയൊക്കെ മാറ്റിവെച്ചേക്കണേ

  തുണിയൊക്കെ മാറ്റിവെച്ചേക്കണേ

  പല നിറങ്ങള്‍ ഒത്തുചേരുന്ന തരത്തിലുള്ള ഷര്‍ട്ടായിരുന്നു മോഹന്‍ലാല്‍ ധരിച്ചിരുന്നത്. നിക് ഉട്ടിനൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെയാണ് പുതിയ രൂപവും വസ്ത്രവുമൊക്കെ വൈറലായത്. നിമിഷനേരം കൊണ്ടാണ് ട്രോളര്‍മാര്‍ ഒടിയനെ ഏറ്റെടുത്തത്. തയ്യല്‍ക്കടക്കാര്‍ ബാക്കി വരുന്ന തുണിയൊക്കെ ശേഖരിച്ച് വെച്ചോളണേ, മോഹന്‍ലാല്‍ പുതിയ ട്രെന്‍ഡുമായി എത്തിയിട്ടുണ്ടെന്നാണ് ട്രോളര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

  സലീം കുമാര്‍ പോലും ഉപേക്ഷിച്ചതാ

  സലീം കുമാര്‍ പോലും ഉപേക്ഷിച്ചതാ

  ഒരുകാലത്ത് സലീം കുമാര്‍ ഇത്തരത്തിലുള്ള ഷര്‍ട്ടൊക്കെ പരീക്ഷിച്ചിരുന്നു. അദ്ദേഹം പോലും ഒഴിവാക്കിയ മോഡലുമായാണ് ഇപ്പോള്‍ ഏട്ടന്‍ എത്തിയിട്ടുള്ളത്. എന്നാല്‍ മോഹന്‍ലാലാണ് ഈ മോഡലിന്റെ തുടക്കക്കാരനെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. അപ്പോള്‍ സലീം കുമാറിന്റെ ഈ മോഡലൊന്നും ഇവരാരും കണ്ടില്ലേ ആവോ?

  ഇടവേള ബാബുവായുള്ള ഛായ

  ഇടവേള ബാബുവായുള്ള ഛായ

  മോഹന്‍ലാലിന്റെ ഇപ്പോളത്തെ ലുക്കും ഇടവേള ബാബുവിന്റെ രൂപവും തമ്മില്‍ വിദൂരമായ ഛായയയേ ഉള്ളോ, അതോ, രണ്ട് പേരുടെയും ലുക്ക് നോക്കി നിങ്ങള്‍ തന്നെ ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്തുന്നതാണ് ഉചിതം. രണ്ട് ചിത്രവും ഒരുമിച്ച് നല്‍കിയിട്ടുണ്ട് ട്രോളര്‍മാര്‍. ആദ്യ കാഴ്ചയില്‍ത്തന്നെ സാമ്യം വ്യക്തമാവുന്നില്ലേ.

  പരിഹാസത്തിന് പകരം വീട്ടും

  പരിഹാസത്തിന് പകരം വീട്ടും

  മോഹന്‍ലാലിന്‍രെ പുതിയ ലുക്കിനെ കളിയാക്കിയവരുടെ വായടിപ്പിക്കുന്ന വിജയമായിരിക്കും ഒടിയന്‍ സമ്മാനിക്കുക. ഇതോടെ അദ്ദേഹം തന്നെ വിമര്‍ശകരുടെ വായടിപ്പിക്കും. ഇക്കയ്ക്ക് വേണ്ടി ജയ് വിളിക്കുന്നതിനിടയില്‍ അനാവശ്യ വിവാദങ്ങളും പരിഹാസവും ഉണ്ടാക്കുന്നവര്‍ ഇക്കാര്യത്തെക്കുറിച്ചോര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ, ലേ.

  ഇതാണ് ഇപ്പോഴത്തെ അവസ്ഥ

  ഇതാണ് ഇപ്പോഴത്തെ അവസ്ഥ

  കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പരിശ്രമിക്കുന്ന താരമാണ് മോഹന്‍ലാല്‍. ഒടിയന് വേണ്ടി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ ലുക്കുകളായിരുന്നു നേരത്തെ പുറത്തുവന്നത്. ഇപ്പോഴിതാ ഏറെ വ്യത്യസ്തമായൊരു ലുക്കും. ഇത്തരത്തിലൊരു രൂപത്തില്‍ താരത്തെ ഇതുവരെ കണ്ടിട്ടില്ല.

  ഒടിയനെക്കാണാനെത്തി

  ഒടിയനെക്കാണാനെത്തി

  ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ നിക് ഉട്ട് കഴിഞ്ഞ ദിവസമാണ് കേരള സന്ദര്‍ശനത്തിനെത്തിയത്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത് ലോകത്തിന് മുന്നില്‍ വ്യക്തമായത് അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയായിരുന്നു. കേരളത്തിലെത്തിയ നിക് ഉട്ട് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും സന്ദര്‍ശിച്ചിരുന്നു. ഒടിയന്റെ ലൊക്കേഷനിലെത്തിയ അദ്ദേഹത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പ്രകാശ് രാജും സെറ്റിലുണ്ടായിരുന്നു.

  വെല്ലുവിളികളൊന്നും ഏല്‍ക്കില്ല

  വെല്ലുവിളികളൊന്നും ഏല്‍ക്കില്ല

  ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യ. കേവലമൊരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് തരംഗമായി മാറിയത്. കാത് കുത്തിയുള്ള ഗെറ്റപ്പുമായാണ് പൃഥ്വിരാജ് രണത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തമായ കോസ്റ്റിയൂമുമായാണ് ദുല്‍ഖര്‍ ചാര്‍ലിയായി തകര്‍ത്ത് അഭിനയിച്ചത്. ഇവയെല്ലാം ഒരുമിച്ചാണ് മോഹന്‍ലാല്‍ ചെയ്യുന്നത് അതും ഒടിയനിലൂടെ.

  ഇന്‍ഡസ്ട്രി ഹിറ്റാവുമെന്നുറപ്പിക്കാം

  ഇന്‍ഡസ്ട്രി ഹിറ്റാവുമെന്നുറപ്പിക്കാം

  മലയാള സിനിമയിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ഒടിയന്‍ മാറുമെന്നുറപ്പിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഹിറ്റായില്ലെങ്കിലും തള്ളിന്റെ കാര്യത്തില്‍ ഒരു കുറവും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചോളൂ.

   മത്സരിച്ച് പ്രഖ്യാപിക്കുകയാണോ?

  മത്സരിച്ച് പ്രഖ്യാപിക്കുകയാണോ?

  ഒടിയന്‍, ലൂസിഫര്‍, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളുമായി മോഹന്‍ലാല്‍ മുന്നേറുന്നതിനിടയിലാണ് മറ്റ് ചില സുപ്രധാന പ്രഖ്യാപനവുമായി മമ്മൂട്ടി എത്തിയിട്ടുള്ളത്. പരോള്‍, രാജ2, സിബി ഐ5 തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ലിസ്റ്റിലുള്ളത്.

  ലൈക്കിന് എങ്ങും പോകണ്ട

  ലൈക്കിന് എങ്ങും പോകണ്ട

  മോഹന്‍ലാലിന്റെ ഒടിയന്‍, മമ്മൂട്ടിയുടെ മാമാങ്കം ഈ രണ്ട് സിനിമകളുടെയും പേര് ചുമ്മാ ഇട്ടാല്‍ മതി നന്നായി ലൈക്ക് കിട്ടിക്കൊള്ളുമെന്നാണ് ആരാധകര്‍ പറയുന്നത്. സംഭവം വളരെ ശരിയാണ് കാരണം മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന രണ്ട് സിനിമകളല്ലേ ഇത്?

  ഫാന്‍സിന്‍രെ ആരവം മതി

  ഫാന്‍സിന്‍രെ ആരവം മതി

  കൂളിങ്ങ് ഗ്ലാസോ കാരവാനോ ഒന്നും വേണ്ട ഫാന്‍സിന്റെ ആരവം മാത്രം മതി മോഹന്‍ലാലിന്റെ ജനപ്രീതി അറിയാന്‍. ഒടിയന്‍ ലോക്കേഷനിലെ മാണിക്യന്റെ എന്‍ട്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.

  ഒടിയന്‍ മുന്നിലുണ്ടാവും

  ഒടിയന്‍ മുന്നിലുണ്ടാവും

  2018ലെ ബോക്‌സോഫീസ് വിശകലനം നടത്തുമ്പോള്‍ ഏറെ മുന്നില്‍ത്തന്നെ ഒടിയനുണ്ടാവുമെന്ന് നിസംശയം ഉറപ്പിക്കാം. 20 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും പ്രകാശ് രാജും ഒരുമിച്ച് അഭിനയിക്കുന്നത്. രാവുണ്ണിയെന്ന വില്ലനായാണ് ഇത്തവണ പ്രകാശ് രാജ് എത്തുന്നത്.

  ഇതൊക്കെത്തന്നെ ധാരാളം

  ഇതൊക്കെത്തന്നെ ധാരാളം

  വരാന്‍ പോകുന്നത് ഒന്നൊന്നര ഐറ്റമാണെന്ന് തെളിയിക്കാന്‍ ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമുണ്ടോ? എല്ലായിടത്തും ഒടിയന്‍ തരംഗമാണ്. പരസ്യ രംഗത്ത് നിന്നും സിനിമയിലേക്കെത്തുന്ന സംവിധായകനല്ലേ അപ്പോള്‍ അക്കാര്യത്തില്‍ ഒരു കുറവും വരില്ല.

  ഓണത്തിനായിരിക്കുമോ അത് സംഭവിക്കുന്നത്?

  ഓണത്തിനായിരിക്കുമോ അത് സംഭവിക്കുന്നത്?

  ഈ ഓണം വരെയേ തനിക്ക് ആയുസ്സുള്ളൂവെന്നാണ് മോഹന്‍ലാല്‍ വെല്ലുവിളിക്കുന്നത്. ഇത് കാണുന്ന ആരാധകരുടെ സംശയം ഓണത്തിനേ ഈ സിനിമ തിയേറ്ററുകളിലേക്കെത്തുകയുള്ളൂ എന്നാണ്. റിലീസിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

  ആ മാലയിലാണ് ഇത്തവണ കണ്ണുടക്കിയത്

  ആ മാലയിലാണ് ഇത്തവണ കണ്ണുടക്കിയത്

  മോഹന്‍ലാലിന്റെ ഒടിയനിലെ ഓരോ ലുക്ക് പുറത്തുവരുമ്പോഴും ഹേറ്റേഴ്‌സ് താരതമ്യവുമായി എത്തിയിരുന്നു. എന്നാല്‍ ഇടയ്ക്ക് കഴുത്തിലൊരു മാലയുമായി എത്തിയ മാണിക്യനെ കണ്ടപ്പോള്‍ സ്ഥി മാറുകയായിരുന്നു.

  വന്‍തിരിച്ചുവരവുകളാണ് സംഭവിക്കാന്‍ പോവുന്നത്

  വന്‍തിരിച്ചുവരവുകളാണ് സംഭവിക്കാന്‍ പോവുന്നത്

  ഒടിയനിലൂടെ മോഹന്‍ലാല്‍ നടത്തുന്ന ശക്തമായ തിരിച്ചുവരവിന് പിന്നാലെ പലരും എത്തുന്നുണ്ട്. രണം, മാമാങ്കം, കായംകുളം കൊച്ചുണ്ണി, ട്രാന്‍സ് ഇവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.

  ലുക്ക് മാറില്ലല്ലോ?

  ലുക്ക് മാറില്ലല്ലോ?

  ഒടിയന്റെ സെറ്റിലേക്കെത്തിയ നിക് ഉട്ട് മോഹന്‍ലാലിനെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കമ്മലും വിവിധ നിറങ്ങള്‍ ചേര്‍ന്നുള്ള ഷര്‍ട്ടുമായി മൊത്തത്തിലൊരു സ്‌ത്രൈണ ഭാവത്തിലാണ് താരം പോസ് ചെയ്തത്. ആര് ക്ലിക്കിയിട്ടും കാര്യമില്ലല്ലോ ആ ഭാവം മാറില്ലല്ലോ.

  മഴവില്ലാണോ ഇത്?

  മഴവില്ലാണോ ഇത്?

  പുതിയ ലുക്കും ഷര്‍ട്ടും കണ്ടപ്പോള്‍ മഴവില്ല് ഓര്‍മ്മ വരുന്നുവെന്നുള്ള വാദവുമുണ്ട്. പറഞ്ഞ പോലെ മഴവില്ലിലെ നിറങ്ങളെല്ലാം ഈ ഷര്‍ട്ടിലുണ്ടല്ലോ, അപ്പോ ആ ചോദ്യം ന്യായമല്ലേ? എല്ലാം സഹിക്കാം മുഖത്തെ ആ ഭാവവും ആ കമ്മലുമാണ് കൂടുതല്‍ ബോര്‍ എന്നും ആരാധകര്‍ പറയുന്നുണ്ട്.

  നല്ല ചേര്‍ച്ചയല്ലേ?

  നല്ല ചേര്‍ച്ചയല്ലേ?

  മന്‍സൂര്‍ അലിഖാനും മോഹന്‍ലാലും ഒരുമിച്ച് നിന്നാലോ? ഇരുവരും തമ്മിലുള്ള സാമ്യം നോക്കിയേ, ഇത്രയം ഛായ ഇനിയൊരാളിലും തോന്നില്ല. അത്രയ്ക്ക് സാമ്യം, സൂക്ഷിച്ച് നോക്കിക്കോളൂ.

  ഇത് ട്രെന്‍ഡായിട്ട് വേണം

  ഇത് ട്രെന്‍ഡായിട്ട് വേണം

  ഒടിയനിലെ ഈ ഷര്‍ട്ട് ട്രെന്‍ഡായിട്ട് വേണം ഇതിട്ട് മീറ്റിങ്ങിനും യോഗത്തിനും പോവാന്‍. ഇതിന് വേണ്ടിയും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഇതും ട്രെന്‍ഡായി മാറുമോയെന്നറിയണമെങകില്‍ ഇനിയും കാത്തിരിക്കണം.

  English summary
  Mohanlal's Odiyan latest look gets trolled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X