മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും പ്രണയത്തില്‍! ഒടിയന്‍ മാണിക്യന്റെയും പ്രഭയുടെയും പ്രണയമിങ്ങനെയോ?

ഈ വര്‍ഷമെത്തിയ മോഹന്‍ലാല്‍ ചിത്രം നീരാളി തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി ലാലേട്ടന്റെ ഗംഭീര വരവായിരുന്നു. ഉടന്‍ തന്നെ ഒടിയന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും. കഴിഞ്ഞ ദിവസമായിരുന്നു ഒടിയന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.

ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ച് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇതിനോടകം സിനിമയുടെ പ്രമോഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ സിനിമയില്‍ നിന്നും കിടിലന്‍ പോസ്റ്ററുകള്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ വിജയം സൂചിപ്പിക്കുന്ന പല ഘടകങ്ങളും പോസ്റ്ററുകളിലുണ്ട്.

ഒടിയന്‍

ഒടിയന്‍

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഡിസംബര്‍ പതിനാലിന് റിലീസിനൊരുങ്ങുകയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നത്. ഫാന്റസി ത്രില്ലര്‍ ഗണത്തിലാണെരുക്കുന്ന സിനിമ ഒരുകാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് പറയുന്നത്. ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമാപ്രേമികള്‍ക്ക് ആവേശം നല്‍കുന്ന കാര്യങ്ങളാണ് അണിയറയില്‍ നിന്നും പുറത്ത് വരുന്നത്.

ഒടിയന്‍ മാണിക്യന്‍

ഒടിയന്‍ മാണിക്യന്‍

അടുത്തിടെ സിനിമയില്‍ നിന്നും ട്രെിയലര്‍ വന്നിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ട്രെയിലറിലുണ്ടായിരുന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന പോസ്റ്ററിലും ഒടിയന്‍ മാണിക്യന്റെ അത്ഭുതങ്ങള്‍ കാണുന്നുണ്ട്. നിന്ന നില്‍പ്പില്‍ കാള, ആട് തുടങ്ങിയ ഏത് മൃഗങ്ങളുടെ രൂപത്തിലാവാന്‍ സാധിക്കുന്നവരാണ് ഒടിയന്മാര്‍. പോസ്റ്ററില്‍ നിലത്തിരിക്കുന്ന ഒടിയന്‍ മാണിക്യന്റെ നിഴലില്‍ കൊമ്പ് കാണാം. പ്രേക്ഷകരെ ഏറ്റവുമധികം ത്രസിപ്പിക്കുന്നൊരു രംഗം ഇതായിരിക്കാനും സാധ്യതയുണ്ട്.

മാണിക്യന്റെ പ്രണയം

മാണിക്യന്റെ പ്രണയം

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്ററില്‍ പ്രഭയുടെയും മാണിക്യന്റെയും പ്രണയത്തെ കുറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. ഓറഞ്ച് നിറമുള്ള സാരിയുടുത്ത് അതീവ സുന്ദരിയായിരിക്കുന്ന മഞ്ജുവും ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലത്തുള്ള ചിത്രമാണ് പോസ്റ്ററില്‍. മൂന്നോളം ഗെറ്റപ്പിലാണ് ഇരുവരും സിനിമയിലഭിനയിക്കുന്നത്.

താരങ്ങള്‍ നിറയെ

താരങ്ങള്‍ നിറയെ

മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവരുടെ പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. മോഹന്‍ലാല്‍ നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി വേറിട്ട രൂപത്തിലാണ് പോസ്റ്ററിലുള്ളത്. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍. അതുപോലെ തന്നെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കും മൂന്ന് ഗെറ്റപ്പുകള്‍ സിനിമയിലുണ്ടാവും. നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി

ഷൂട്ടിംഗ് പൂര്‍ത്തിയാക്കി

മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യം ട്വിറ്റര്‍ പേജിലൂടെ ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാരണാസിയില്‍ നിന്നും ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച സിനിമ അഞ്ച് ഷെഡ്യൂളുകളായിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്. 141 ദിവസത്തെ ഷൂട്ടിംഗും ഒന്നര വര്‍ഷത്തെ എന്റെ ജീവിതവും ചേര്‍ന്നതിനെ വിളിക്കുന്നതാണ് ഒടിയന്‍ എന്നാണ് സംവിധായകന്‍ പറയുന്നത്.

പ്രമോഷന്‍ ആരംഭിച്ചു

പ്രമോഷന്‍ ആരംഭിച്ചു

റിലീസിനോടനുബന്ധിച്ച് ഒടിയന് വലിയ പ്രമോഷനാണ് നടത്തുന്നത്. അതില്‍ പ്രേക്ഷകര്‍ക്ക് സമ്മാനം നേടാനുള്ള പദ്ധതികളും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുകയാണ്്. ഒടിയന് വേണ്ടി പ്രമോഷണല്‍ വീഡിയോ ഒരുക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളാണ് നല്‍കുക.പതിനഞ്ച് വര്‍ഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്കനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന്ത് ഭാവനയില്‍ കണ്ട് ഒരു മിനുറ്റില്‍ താഴെയുള്ള വീഡിയോ തയ്യാറാക്കുക. മൊബൈല്‍ ഫോണില്‍ മാത്രമേ വീഡിയോ ചിത്രീകരിക്കാവൂ.. എന്നും മോഹന്‍ലാല്‍ പറയുന്നു. പ്രമോഷണല്‍ വീഡിയോസ് നവംബര്‍ മുപ്പതിനകം ലഭിക്കുകയും വേണം. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അമ്പതിനായിരം രൂപ. മൂന്നാം സമ്മാനം 25000 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X