»   » അഞ്ച് ആക്ഷന്‍ സീനുകള്‍, പുലിമുരുകനും മേലെ, ഒടിയനില്‍ നിന്ന് ഒളിപ്പിച്ച് വച്ചത് ഇതെല്ലാം!!

അഞ്ച് ആക്ഷന്‍ സീനുകള്‍, പുലിമുരുകനും മേലെ, ഒടിയനില്‍ നിന്ന് ഒളിപ്പിച്ച് വച്ചത് ഇതെല്ലാം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

തിങ്കളാഴ്ച പതിനൊന്ന് മണിയോടെ ഒടിയന്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. മോളിവുഡ് മുഴുവന്‍ ചര്‍ച്ച ചെയ്യുന്നതും മോഹന്‍ലാലിന്റെ ഒടിയനെ കുറിച്ച് തന്നെ. വിഎ ശ്രികുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

പുലിമുരുകന് ശേഷം പ്രേക്ഷക ശ്രദ്ധ ഏറെ ലഭിച്ചുവെങ്കിലും ആരാധകരെ സംബന്ധിച്ച് ഒടിയനില്‍ എന്താണെന്നാണ് അറിയേണ്ടത്. മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ആകാംക്ഷ കുറച്ച് കൂടി. പുലിമുരുകന്‍ പോലെ മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു ചിത്രമാകുമോ ഒടിയന്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒടിയനെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍ തുടര്‍ന്ന് വായിക്കാം...

മോഷന്‍ പോസ്റ്റര്‍-പ്രത്യേകത

ഒടിയന്‍ മാണിക്കന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെയാണ് മോഷന്‍ പോസ്റ്ററില്‍ പരിചയപ്പെടുത്തയത്. മോഹന്‍ലാലിന്റെ മാസ് ലുക്കുകളില്‍ നിന്ന് വ്യത്യസ്തമായ ലുക്കാണ് ചിത്രത്തില്‍. ക്ലീന്‍ഷേവ് ചെയ്ത മുഖവും ചിത്രത്തിന് വേണ്ടി ശരീര വണ്ണം നന്നായി കുറച്ചതായി മനസിലാകും. കഥാപാത്രത്തിന്റെ 30 വയസു മുതല്‍ 65 വയസു വരെയുള്ള കാലഘട്ടമാണ് ചിത്രത്തില്‍.

ആക്ഷന്‍, ഇമോഷണല്‍ സീന്‍

ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി ഒരുക്കുന്നത്. ആക്ഷന്‍ സീനുകള്‍ കൂടാതെ ചില വൈകാരികമായ നിമിഷങ്ങളിലൂടെയും ചിത്രം കടന്നു പോകുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രികുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഞ്ച് ആക്ഷന്‍ സീനുകള്‍

അഞ്ച് ആക്ഷന്‍ സീനുകളും അഞ്ചു ഗാനങ്ങളുമാണ് ചിത്രത്തില്‍. ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് വിഎസ് ശിവകുമാര്‍ പറയുന്നു. ആക്ഷന്‍ സീനുകള്‍ക്കിടയിലൂടെയാണ് ചിത്രത്തിന്റെ കഥ കടന്ന് പോകുന്നത്.

ആറുമാസം - പോസ്റ്റ് പ്രൊഡക്ഷന്‍

ചിത്രത്തിലെ വിഷ്വല്‍ ഇഫക്ട്‌സ് ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു അനുഭവമായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു. പോസ്റ്റ് പ്രൊഡക്ഷന് മാത്രമായി ആറുമാസം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വമ്പന്‍ ചെലവിലാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാന ലൊക്കേഷന്‍

ഹൈദരബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഓഗസ്റ്റ് ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. തിരുവനന്തപുരത്ത് വെച്ചാണ് ചിത്രത്തിന്റെ പൂജ നടക്കുന്നത്.

കഥാപാത്രങ്ങള്‍

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷത്തില്‍ പ്രകാശ് രാജ് എത്തും. സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ക്യാമറ-കലാസംവിധാനം

ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. കലാസംവിധാനം സാബു സിറില്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Mohanlal’s Odiyan will have five action-packed scenes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X