ടൊവിനോ തോമസിന്‍റെ അപ്പൂസാണ്, ആരും അദ്ദേഹത്തെ ഒന്നും പറയാന്‍ പാടില്ല, അനിയനെക്കുറിച്ച് മീനാക്ഷി

സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് മീനാക്ഷി. ടോപ് സിംഗര്‍ അവതാരകയായെത്തിയ മീനാക്ഷിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീനൂട്ടി എന്നാണ് എല്ലാവരും മീനാക്ഷിയെ വിളിക്കാറുള്ളത്. എല്ലാവര്‍ക്കും കുഞ്ഞാണെങ്കിലും വീട്ടില്‍ ചേച്ചിയുടെ റോളാണ് താരത്തിനുള്ളത്. രണ്ട് അനിയന്‍മാരുണ്ട് താരത്തിന്. ഇടക്കിടക്ക് അനിയന്‍മാരുമായി അടി വെക്കുന്ന ടൈപ്പ് ചേച്ചിയാണ് താനെന്ന് താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മീനാക്ഷി കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചത്.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

അനിയന്‍മാരോടല്ലാതെ മറ്റാരോടാണ് ഇടയ്ക്കിടയ്ക്ക് പിണങ്ങാനും ഇണങ്ങാനും കഴിയുകയെന്നാണ് മീനാക്ഷിയുടെ ചോദ്യം. വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ തങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും താരം പറയുന്നു. സഹോദരന്‍മാരെക്കുറിച്ചും, തങ്ങളുടെ വഴക്കിനെക്കുറിച്ചുമെല്ലാം മീനാക്ഷി വാചാലയായിരുന്നു. അനിയന്റെ സിനിമയെക്കുറിച്ചും ടൊവിനോ തോമസിനോട് അനിയനുള്ള ആരാധനയെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. മീനാക്ഷിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

 ടൊവിനോയ്ക്കൊപ്പം

ടൊവിനോയ്ക്കൊപ്പം

അമ്പാടിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ടൊവീനോ ചേട്ടന്റെ 'കള' എന്ന സിനിമയിൽ ചേട്ടന്റെ മകന്റെ വേഷമാണ്. അപ്പൂസ് എന്നാണ് ചിത്രത്തിലെ പേര്. പിന്നെ ചെയ്തത് സൂപ്പർ ഹീറോ എന്ന സിനിമയാണ്. കുട്ടിത്താരം തെന്നലിനൊപ്പമാണ് അമ്പാടി അഭിനയിച്ചിരിക്കുന്നത്. ടൊവീനോ ചേട്ടൻ എന്നു വച്ചാൽ അമ്പാടിക്ക് ഭ്രാന്താണ്. ആരും ടൊവീനോ ചേട്ടനെ ഒന്നും പറയാൻ പാടില്ല.

 മുടി വെട്ടിയത്

മുടി വെട്ടിയത്

ഷൂട്ട് കഴിഞ്ഞ് വരാറുള്ള ദിവസങ്ങളിൽ ടൊവീനോ ചേട്ടന്റെ വിശേഷങ്ങൾ പറഞ്ഞു തീരില്ല. 'ടൊവീനോ ചേട്ടൻ കളിക്കാൻ കൂടും. ഒത്തിരി വർത്തമാനം പറയും. ഞങ്ങൾ ലൂഡോ കളിക്കും,' ഇടയ്ക്ക് കയറി അമ്പാടിയുടെ ടൊവീനോ വിശേഷം. ആ സിനിമയ്ക്കു വേണ്ടി അമ്പാടി മുടി നന്നായി വളർത്തിയിരുന്നു. ഇപ്പോൾ കുറച്ചു മുടി വെട്ടിക്കളഞ്ഞു. അവന് മുടി വെട്ടുന്നത് ഇഷ്ടമായിരുന്നില്ല. അച്ഛനും അമ്മയും നിര്‍ബന്ധിച്ച് വെട്ടിയതാണെന്നും മീനാക്ഷി പറയുന്നു.

 ചേച്ചി വിളിയില്ല

ചേച്ചി വിളിയില്ല

എനിക്ക് ആറു വയസുള്ളപ്പോഴാണ് അമ്പാടി (ആരിഷ്) ഉണ്ടാകുന്നത്. ആ സമയത്ത് എന്റെ കൂട്ടകാർക്കൊക്കെ അനിയനോ അനിയത്തിയോ ഒക്കെയുണ്ട്. അവർ തമ്മിലുള്ള പ്രായവ്യത്യാസം ഒന്നോ രണ്ടോ വയസായിരുന്നു. അവർ പരസ്പരം പേരായിരുന്നു വിളിച്ചിരുന്നത്. ഒരു എടാ പോടാ ബന്ധം. ഞാൻ ആലോചിച്ചു, അങ്ങനെ ആയാൽ വലുതാകുമ്പോൾ നല്ല കമ്പനി ആകുമല്ലോ. എനിക്കും അതായിരുന്നു ഇഷ്ടം. അതുകൊണ്ട് ഞാൻ അമ്പാടിയെക്കൊണ്ട് ചേച്ചി എന്നൊന്നും വിളിപ്പിച്ചില്ലെന്നും മീനാക്ഷി പറയുന്നു.

വഴക്ക്

വഴക്ക്

ഞങ്ങൾ ഇടയ്ക്ക് വഴക്കിടും. വഴക്കിട്ടാൽ സോൾവ് ചെയ്യാൻ വരുന്നത് അമ്പാടി തന്നെയായിരിക്കും. കാരണം അവനാണ് വഴക്കുണ്ടാക്കുന്നത്. അപ്പോൾ അവൻ തന്നെ 'എടീ വാടീ...' എന്നൊക്കെ പറഞ്ഞ് വീണ്ടും കൂട്ടാകാൻ വരും. അപ്പോൾ ഞാൻ അൽപം ജാട കാണിച്ച് ഇരിക്കും. പക്ഷേ, കൂട്ടുകാരുടെ അടുത്ത് വഴക്കിട്ടാൽ അതു തീർക്കാൻ ഞാൻ തന്നെ മുൻകൈ എടുക്കും. റിമോട്ടിന് വേണ്ടിയൊക്കെയായിരിക്കും ഞങ്ങള്‍ വഴക്ക് കൂടുന്നതെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X