മോഹന്‍ലാലിന്‍റെ ഭാര്യയായി അഭിനയിച്ചു, സുരേഷ് ഗോപിക്കൊപ്പമുള്ള കഥാപാത്രവും ഇഷ്ടമാണെന്ന് ദേവയാനി

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ദേവയാനി. ഹിന്ദി സിനിമയില്‍ നിന്നുള്ള അവസരമായിരുന്നു താരത്തിന് ആദ്യം ലഭിച്ചത്. പാതിവഴിയില്‍ ആ ചിത്രം നിലച്ചുപോവുകയായിരുന്നു. മറാത്തി, ബംഗാളി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും ദേവയാനിക്ക് ലഭിച്ചിരുന്നു. തമിഴകത്തേക്ക് എത്തിയതോടെയായിരുന്നു ദേവയാനിയുടെ അഭിനയ ജീവിതം മാറി മറിഞ്ഞത്.

വിജയ്, പ്രശാന്ത്, വിക്രം, ശരത് കുമാര്‍, കമല്‍ഹാസന്‍, പ്രാര്‍ത്ഥിപന്‍ ഇവരുടെ നായികയായി തിളങ്ങിയിരുന്നു താരം. കോലങ്ങളെന്ന പരമ്പരയിലും ദേവയാനി അഭിനയിച്ചിരുന്നു. മലയാളത്തിലും ഈ സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നു.
അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും ഇപ്പോഴത്തെ തിരക്കുകളെക്കുറിച്ചുമെല്ലാം വാചാലയായെത്തിയിരിക്കുകയാണ് ദേവയാനി. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹജീവിതം

വിവാഹജീവിതം

സംവിധായകനായ രാജകുമാരനായിരുന്നു ദേവയാനിയെ വിവാഹം ചെയ്തത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു ദേവയാനി. കൃഷിയില്‍ അതീവ താല്‍പര്യമുള്ള ഇരുവരും പച്ചക്കറിയും പഴവര്‍ഗങ്ങളുമെല്ലാം വിളയിക്കുന്നുണ്ട്. ആറേക്കര്‍ സ്ഥലത്താണ് ഇവരുടെ കൃഷി. തെങ്ങും കവുങ്ങുംമാവും മുല്ലത്തോട്ടവും മാത്രമല്ല നിലക്കടല കൃഷിയുമുണ്ട് ഇവര്‍ക്ക്. സിനിമ പോലെ തന്നെ പ്രിയപ്പെട്ടതാണ് ഇവര്‍ക്ക് കൃഷിയും. മക്കളായ ഇനിയയും പ്രിയങ്കയും അച്ഛനമ്മമാരോടൊപ്പം കൃഷിപ്പണികള്‍ ചെയ്യാറുണ്ട്.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

ജീവിതത്തിലായാലും അഭിനയ മേഖലയിലായാലും നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. അത് കൃത്യമായി ചെയ്യണം. നല്ല ഭാര്യയും അമ്മയുമാണ് താന്‍. ആ ഉത്തരവാദിത്തവും കൃത്യമായി നിറവേറ്റുന്നുണ്ടെന്നാണ് വിശ്വാസം. ഇടയ്ക്ക് അധ്യാപികയായും ദേവയാനി ജോലി ചെയ്തിരുന്നു. നിറഞ്ഞ മനസ്സോടെയാണ് താന്‍ ആ ജോലി ചെയ്തതെന്ന് താരം പറയുന്നു. ഉത്തരവാദിത്തത്തോടെ ആത്മാര്‍ത്ഥതയോടെയാണ് എല്ലാ ജോലിയും ചെയ്യാറുള്ളതെന്നും താരം പറയുന്നു.

കിന്നരിപ്പുഴയോരത്തിലൂടെ

കിന്നരിപ്പുഴയോരത്തിലൂടെ

മലയാളത്തിലേക്ക് എത്തിയതിനെക്കുറിച്ചും ദേവയാനി തുറന്നുപറഞ്ഞിരുന്നു. പാതിവഴിയില്‍ മുടങ്ങിപ്പോയ ബോളിവുഡ് ചിത്രത്തിന്റെ റഷസ് പ്രിയദര്‍ശന്‍ കണ്ടിരുന്നു. അങ്ങനെയാണ് ദേവയാനി മലയാള സിനിമയിലേക്ക് എത്തുന്നത്. കിന്നരിപ്പുഴയോരത്തിലൂടെയായിരുന്നു താരം മലയാളത്തില്‍ തുടക്കം കുറിച്ചത്.

 ബാലേട്ടനിലും

ബാലേട്ടനിലും

വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ദേവയാനി. ബാലേട്ടനിലെ രാധികയാണ് തന്റെ പേഴ്‌സണല്‍ ഫേവറൈറ്റ് കഥാപാത്രമെന്നും താരം പറയുന്നു. മോഹന്‍ലാലും ദേവയാനിയുമായുള്ള കെമിസ്ട്രി ഗംഭീരമായിരുന്നുവെന്നായിരുന്നു ആരാധകരും പറഞ്ഞത്. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച സുന്ദരപുരുഷനിലെ കഥാപാത്രവും ഇഷ്ടമാണ്. ത്രീമെന്‍ ആര്‍മിയിലെ വേഷവും പ്രിയപ്പെട്ടതാണ്. മലയാളത്തിലെ ആദ്യ ചിത്രമായ കിന്നരിപ്പുഴയോരവും ഇഷ്ടമാണെന്നും ദേവയാനി പറയുന്നു.

Recommended Video

ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? | FilmiBeat Malayalam
തിരിച്ചുവരവ്

തിരിച്ചുവരവ്

ഒരുകാലത്ത് നായികയായി തിളങ്ങിയ താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു. അധ്യാപനത്തിലായാലും കുടുംബിനി റോളിലായാലും താന്‍ സന്തുഷ്ടവതിയാണെന്നായിരുന്നു താരം മറുപടി നല്‍കിയത്. ഭര്‍ത്താവെന്ന നിലയിലും കര്‍ഷകനെന്ന നിലയിലും രാജകുമാരന് നൂറുമാര്‍ക്കാണ് താന്‍ നല്‍കുന്നതെന്നും ദേവയാനി തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Read more about: devayani ദേവയാനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X