»   » ഇരുട്ടിലും ഒപ്പം ഓടുന്നു, മോഹന്‍ലാലിന്റെ ഒപ്പം വിസ്മയിപ്പിച്ചത് നാല് റെക്കോര്‍ഡില്‍!

ഇരുട്ടിലും ഒപ്പം ഓടുന്നു, മോഹന്‍ലാലിന്റെ ഒപ്പം വിസ്മയിപ്പിച്ചത് നാല് റെക്കോര്‍ഡില്‍!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റേതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രമാണ് ഒപ്പം.മോഹന്‍ലാല്‍ അന്ധനായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളില്‍ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതും ഒപ്പം തന്നെയാണ്. 2015ല്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിന്റെ റെക്കോര്‍ഡുകളാണ് ഒപ്പം പൊട്ടിച്ചെറിഞ്ഞത്.

സെപ്തംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോള്‍ റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ പിന്നിടുകയാണ്. അപ്പോഴേക്കും നാല് റെക്കോര്‍ഡുകളാണ് ഒപ്പം വാരിക്കൂട്ടിയത്. മോഹന്‍ലാലിന്റെ ഒപ്പം സ്വന്തമാക്കിയ നാല് റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്ന് നോക്കാം. തുടര്‍ന്ന് കാണൂ..


പത്ത് കോടി കളക്ഷന്‍ നേടിയപ്പോള്‍

ഏറ്റവും കുറഞ്ഞ ദിവസംകൊണ്ട് പത്ത് കോടി നേടിയെടുത്ത ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒപ്പം. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റായ പ്രേമത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം തകര്‍ത്തത്.


ആദ്യ ആഴ്ചയില്‍

ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും മോഹന്‍ലാലിന്റെ ഒപ്പം സ്വന്തമാക്കി. നിവിന്‍ പോളി-അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിന്റെ റെക്കോര്‍ഡ് തന്നെയാണ് ഒപ്പം തകര്‍ത്തത്.


ഏറ്റവും വേഗത്തില്‍

ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും മോഹന്‍ലാലിന്റെ ഒപ്പത്തിനുണ്ട്. നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം തിരുത്തിയത്.


വിദേശത്ത് നിന്നും നേടിയ റെക്കോര്‍ഡ്

വിദേശത്ത് ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം. ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 119 തിയേറ്റുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.ഒപ്പത്തിലെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Mohanlal's Oppam record.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam