ഇളം നീലയോട് പ്രത്യേക ഇഷ്ടം, പ്രായത്തെ തോൽപ്പിക്കുന്ന സ്റ്റൈലാണ് ലാലേട്ടന്....

മോഹൻലാലിന്റെ വസ്ത്രധാരണം എപ്പോഴും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിന് ശേഷമാണ് ലാലേട്ടൻ വസ്ത്രങ്ങൾ പ്രേക്ഷകർ അധികം ശ്രദ്ധിച്ച് തുടങ്ങിയത്. ബിഗ് ബോസ് ഷോ നടക്കുന്ന സമയത്ത് ഇത് വലിയ ചർച്ച വിഷയമാകുകയും ചെയ്തിരുന്നു. ബിഗ് ബോസിൽ മാത്രമല്ല പുരസ്കാര വേദികളിലും മറ്റ് പൊതുപരിപാടികളിലും വളരെ ഗംഭീരം ലുക്കിലാണ് മോഹൻലാൽ എത്തുന്നത്.

mohanlal

താരത്തിന്റെ ഈ വസ്ത്രധാരണത്തിന് പിന്നിൽ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീനാണ്. ഇപ്പോഴിത താരത്തിന്റെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജിഷാദ് . വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലിന് സിമ്പിൾ ആന്റ് മിനിമൽ സ്റ്റൈലുകളോടാണ് കൂടുതൽ താൽപര്യം. എന്നാൽ പരിപാടിയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിക്കാനും അദ്ദേഹത്തിന് ഇഷ്ടമാണ്. കൂടാതെ ജാപ്പനീസ് ഡിസൈനുകളോട് അദ്ദേഹത്തിന് പ്രത്യേക താൽപര്യമുണ്ട്. കൂടാതെ ഇളം നീലയോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമാണെന്നും ജിഷാദ് പറയുന്നു. എങ്കിലും എല്ലാനിറത്തിലുള്ള വസ്ത്രങ്ങളും അദ്ദേഹം ഉപയോഗിക്കാറുമുണ്ട്.

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

എല്ലാവരോടും വളരെ സ്നേഹത്തോടേയും കരുതലോടേയുമാണ് ലാലേട്ടൻ സംസാരിക്കാറുള്ളത്. ഞങ്ങളുടെ ഭക്ഷണ കാര്യത്തിൽ മുതൽ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഈ കരുതൽ കാണിക്കാറുണ്ട്. കഴിഞ്ഞ പ്രളയ സമയത്ത് അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഞാനും കുടുംബവും സുരക്ഷിതരാണോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു,. അതുകൊണ്ട് തന്നെ മനസ്സിൽ ലാൽ സാറിനോട് സ്നേഹവും ബഹുമാനവുമുണ്ട്.

ഈ കൊറോണ പ്രതിസന്ധി ഘട്ടത്തിൽ എന്റെ അമ്മയ്ക്കും മോഹൻലാൽ സാറിനും വേണ്ടിയാണ് കൂടുതൽ പ്രാർഥിക്കുന്നതെന്നും ജിഷാദ് പറയുന്നു. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും ലാലേട്ടൻ ഹീറോയാണെന്ന് ജിഷാദിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ലേക്ക് ഡൗൺ കാലത്ത് സഹപ്രവർത്തകരുടെ ക്ഷേമം അന്വേഷിച്ച് മോഹൻലാൽ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു, ലാലേട്ടന്റെ ഈ കരുതലിനെ കുറിച്ച് പങ്കുവെച്ച് താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും വളരെ നന്നായിട്ടാണ് മോഹൻലാൽ ഇടപെടാറുള്ളത്. തന്നെ കൊണ്ട് ആകുന്ന സഹായങ്ങൾ അദ്ദേഹം മുഖം നോക്കാതെ ചെയ്യാറുമുണ്ട്. പലതാരങ്ങളും ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X