ഇനി ലാലേട്ടന്റെ മാസ്, രാഷ്ട്രീയക്കാരനായ മോഹന്‍ലാല്‍! നെട്ടൂരാനും മഹേന്ദ്രനുമൊക്കെ വീണ്ടും അവതരിക്കും
Recommended Video

നടന വിസ്മയം മോഹന്‍ലാല്‍ നായകനായും വില്ലനായും ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ച് തകര്‍ത്തതാണ്. രാഷ്ട്രീക്കാരന്റെ വേഷത്തിലും മോഹന്‍ലാല്‍ അതിശയിപ്പിച്ചിരുന്നു. നെട്ടൂരാന്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ കൈയടി നേടിയ മോഹന്‍ലാല്‍ പുതിയതായി ഏറ്റെടുത്തിരിക്കുന്ന സിനിമകളെല്ലാം അത്തരത്തിലുള്ളതാണ്.
സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന തമിഴ് സിനിമയുടെ പോസ്റ്റര്‍ വന്നതാണ് ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ ചിത്രം പുറത്ത് വന്നതോടെയാണ് കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ വന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. മുന്‍പും വരാനിരിക്കുന്നതുമായ ലാലേട്ടന്റെ ചില രാഷ്ട്രീയ കഥാപാത്രങ്ങള്‍ ഇവയാണ്.

സൂര്യ 37
സൂര്യ 37 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നെഗറ്റീവ് ടച്ചുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലായിരിക്കും അഭിനയിക്കുകയെന്നും സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന ചിത്രം സൂചിപ്പിക്കുന്നത് മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അഭിനയിക്കുകയാണെന്നാണ്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

ലൂസിഫര്‍
നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് അഭിനയിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പൊതുപ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 666 എന്ന കാറും ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളുമായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. മുരളി ഗോപി തിരക്കഥ എഴുതുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഭൂമിയിലെ രാജാക്കന്മാര്‍
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഭൂമിയിലെ രാജാക്കന്മാര്‍. രാഷ്ട്രീയ പശ്ചാതലത്തിലൊരുക്കിയ ആക്ഷന്‍ ചിത്രമായിരുന്നു ഇത്. 1987 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, അടൂര്‍ ഭാസി, ബാലന്‍ കെ നായര്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു മന്ത്രിയുടെ വേഷത്തിലായിരുന്നു അഭിനയിച്ചത്. നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രമായിരുന്നു ഇത്.

ലാല്‍സലാം
വേണു നാഗവള്ളിയുടെ സംവിധാനത്തിലെത്തിയ ഹിറ്റ് സിനിമയായിരുന്നു ലാല്‍സലാം. മോഹന്‍ലാല്‍, മുരളി, ഗീത, ജഗതി ശ്രീകുമാര്‍, ഉര്‍വ്വശി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1990 ലായിരുന്നു റിലീസിനെത്തിയത്. രാഷ്ട്രീയം പശ്ചാതലമാക്കി ഒരുക്കിയ ചിത്രത്തില്‍ നെട്ടൂര്‍ സ്റ്റീഫന്‍ അഥവ നെട്ടൂരാന്‍ എന്ന കഥാപാത്രത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു മോഹന്‍ലാല്‍ കാഴ്ച വെച്ചത്. അന്നും ഇന്നും നെട്ടൂരാനോട് കളി വേണ്ട എന്ന മോഹന്‍ലാലിന്റെ ഡയലോഗുകള്‍ പ്രേക്ഷകരുടെ മനസിലുണ്ട്. അത്രയധികം ശ്രദ്ധേയമായിരുന്നു സിനിമ.

ഇരുവര്‍
തമിഴകത്തിന്റെ പ്രിയപ്പെട്ട് എംജി ആറിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച സിനിമയായിരുന്നു ഇരുവര്‍. എംജിആര്‍ ആയി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമയില്‍ പ്രകാശ് രാജ്, ഐശ്വര്യ റായി എന്നിവരായിരുന്നു മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ എംജിആറിന്റെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രമായിട്ടായിരുന്നു ഇരുവര്‍ എത്തിയത്.


Click it and Unblock the Notifications