»   » പുലിമുരുകന് ഇന്ന് ഒന്നാം പിറന്നാള്‍! ഒരു വര്‍ഷം കൊണ്ട് ചിത്രം നേടിയ റെക്കോര്‍ഡുകള്‍ ഇങ്ങനെയാണ്!!

പുലിമുരുകന് ഇന്ന് ഒന്നാം പിറന്നാള്‍! ഒരു വര്‍ഷം കൊണ്ട് ചിത്രം നേടിയ റെക്കോര്‍ഡുകള്‍ ഇങ്ങനെയാണ്!!

By: Teresa John
Subscribe to Filmibeat Malayalam

കേരള ബോക്‌സ് ഓഫീസില്‍ നിലവില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പുലിമുരുകന്‍ തിയറ്ററുകളിലേക്ക് എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2016 ഒക്ടോബറിലായിരുന്നു പുലിമുരുകന്‍ റിലീസ് ചെയ്തിരുന്നത്.

തണുത്ത പ്രതികരണമാണെങ്കിലും ദുല്‍ഖറിന്റെ സോളോ ഞെട്ടിച്ചു! വാരിക്കൂട്ടിയ കോടികള്‍ എത്രയാണെന്ന് അറിയാമോ

ബിഗ് റിലീസ് ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സിനിമ മലയാളക്കരയെ പലതരത്തിലും ഞെട്ടിച്ചിരുന്നു. സിനിമയുടെ അവതരണവും ദൃശ്യഭംഗിയും പിന്നാലെ ത്രീഡി വേര്‍ഷനിലുമെത്തിയ സിനിമ ഇന്നും ചരിത്രം തന്നെയാണ്.

പുലിമുരുകന്‍

മോഹന്‍ലാലിന്റെ ബിഗ് റിലീസ് സിനിമയായിരുന്നു പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

100 കോടി ക്ലബ്ബ്

മലയാള സിനിമയില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബില്‍ കയറുന്ന സിനിമ എന്ന ബഹുമതി പുലിമുരുകന്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെ ഒരുപാട് റെക്കോര്‍ഡുകളാണ് സിനിമ സ്വന്തമാക്കിയിരുന്നത്.

ബിഗ് ബജറ്റ്

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച പുലിമുരുകന്റെ ബജറ്റും മലയാള സിനിമാ ലോകത്തെ അതിശയിപ്പിച്ചിരുന്നു. പുലിയോട് മല്ലിട്ട് ജീവിക്കുന്ന മുരുകന്‍ എന്ന കഥാപാത്രത്തെയും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ലാലേട്ടന്‍ മനോഹരമാക്കിയിരുന്നു.

ഗിന്നസ് റെക്കോര്‍ഡ്

ഹോളിവുഡ് സിനിമകളെയും പിന്നിലാക്കി ഗിന്നസ് റെക്കോര്‍ഡിലേക്ക് ഒരു മലയാള സിനിമ എത്തുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ പുലിമുരുകന്‍ അതും മറികടന്നിരിക്കുകയാണ്.

ത്രീഡി വേര്‍ഷന്‍

സിനിമ പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ പുലിമുരുകന്റെ ത്രീഡി വേര്‍ഷനും എത്തിയിരുന്നു. ത്രീഡിയുടെ പ്രദര്‍ശനത്തിന് എത്തിയ ആളുകളുടെ എണ്ണമായിരുന്നു സിനിമയെ ഗിന്നസ് റെക്കോര്‍ഡിലേക്ക് എത്തിച്ചത്.

കേരളത്തിന് പുറത്തും ഹിറ്റ്

പുലിമുരുകന്‍ കേരളത്തിന് പുറത്തും ഡബ്ബ് ചെയ്്ത എത്തിയിരുന്നു. അതില്‍ തെലുങ്കില്‍ ഡബ്ബ് ചെയ്ത് എത്തിയ ചിത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി ശ്രദ്ധിക്കപ്പെട്ടത്.

Record Alert! Pulimurugan Beats Janatha Garage | FilmiBeat Malayalam

6ഡി യിലും വരുന്നു

ത്രീഡി വേര്‍ഷന് പിന്നാലെ 4ഡിയിലും ചിത്രം നിര്‍മ്മിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഒപ്പം ആദ്യമായി മലയാളത്തില്‍ 6ഡി വേര്‍ഷനിലും ചിത്രം എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Mohanlal's Pulimurugan is celebrating its first anniversary tomorrow (October 07, 2017).
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam