പ്രണവും കല്യാണിയും പ്രണയത്തിലോ? മോഹന്‍ലാലിന്‍റെ മറുപടി വൈറല്‍! എല്ലാം പ്രിയദര്‍ശന്‍ പറയും!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് മോഹന്‍ലാലും പ്രിയദര്‍ശനും. സിനിമ സ്വപ്‌നം കണ്ടുനടന്നിരുന്ന ആത്മസുഹൃത്തുക്കള്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ സിനിമാലോകവും പ്രേക്ഷകരും അവരെ ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. ലാലുവിന്റെ അഭിനയത്തെക്കുറിച്ചും നാടകത്തെക്കുറിച്ചും കോളേജ് കാലത്തെ സംഭവങ്ങളെക്കുറിച്ചുമെല്ലാം നിരവധി തവണ പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാചാലരാവാത്ത സിനിമാപ്രേമികളും വിരളമാണ്.

സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ ഇവരുടെ കുടുംബവും ആ ബന്ധം നിലനിര്‍ത്തുന്നുണ്ട്. ലിസിയും സുചിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്ക് യാത്രകളും ഷോപ്പിംഗുമൊക്കെയായി ഇരുവരും ഒത്തുചേരാറുണ്ട്. മക്കളുടെ സിനിമാപ്രവേശനത്തിലും ഇരുവരും സന്തോഷത്തിലാണ്. പ്രണവിന്റെ വരവിനെക്കുറിച്ച് ആദ്യം പ്രവചിച്ചും പ്രിയദര്‍ശനായിരുന്നു. കല്യാണി സിനിമയിലേക്ക് എത്തിയപ്പോള്‍ ആശംസയുമായി മോഹന്‍ലാലും എത്തിയിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ രണ്ട് തലമുറകളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പ്രണവിനേയും കല്യാണിയേയും കുറിച്ച് പറയുന്ന മോഹന്‍ലാലിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Recommended Video

Jude Anthany Exclusive Interview | Filmibeat malayalam
മോഹന്‍ലാലും പ്രിയദര്‍ശനും

മോഹന്‍ലാലും പ്രിയദര്‍ശനും

മലയാളത്തിലെ മികച്ച കോംപിനേഷനുകളിലൊന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റേത്. സിനിമയ്ക്ക് വേണ്ടി തുടങ്ങിയ സൗഹൃദമായിരുന്നില്ല ഇവരുടേത്. മോഹന്‍ലാലിനെ ഇത്രയുമധികം മനസ്സിലാക്കിയ മറ്റൊരാളുണ്ടോയെന്നാണ് പലരും ഇവരുടെ സൗഹൃദത്തെക്കുറിച്ച് പറയാറുള്ളത്. ചെയ്ത സിനിമകളില്‍ മിക്കവയും മോഹന്‍ലാലിനൊപ്പമായിരുന്നു. മോഹന്‍ലാല്‍ എന്ന മനുഷ്യനില്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല എന്നാല്‍ താനെന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാവുമായിരുന്നുവെന്നായിരുന്നു മുന്‍പ് പ്രിയദര്‍ശന്‍ പറഞ്ഞത്.

പ്രണവും കല്യാണിയും

പ്രണവും കല്യാണിയും

മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും ആ സൗഹൃദം അടുത്ത തലമുറയും പകര്‍ത്തിയിരുന്നു. കുട്ടിക്കാലം മുതലേ തന്നെ അടുത്തറിയാവുന്നവരാണ് പ്രണവും സിദ്ധാര്‍ത്ഥും കല്യാണിയും മായയുമെല്ലാം. വിസ്മയയെന്ന മായയൊഴികെ മറ്റ് മൂന്ന് പേരും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിനിമയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. തങ്ങളുടെ സിനിമയില്‍ മക്കളും എത്തിയപ്പോള്‍ ആ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും ആശങ്കയോടെയാണ് മകളെ ക്യാമറയ്ക്ക് മുന്നില്‍ നിയന്ത്രിച്ചതെന്നുമായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

അപ്പുച്ചേട്ടനെക്കുറിച്ച്

അപ്പുച്ചേട്ടനെക്കുറിച്ച്

പ്രണവെന്ന അപ്പുവിനെക്കുറിച്ച് വാചാലയായി കല്യാണി നേരത്തെ എത്തിയിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷമായാണ് ഇരുവരും ഹൃദയത്തിലേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ലോക് ഡൗണായതോടെ നിര്‍ത്തിവെക്കുകയായിരുന്നു. അപ്പുച്ചേട്ടന് സ്‌ക്രിപ്റ്റും ഡയലോഗുമെല്ലാം മനപ്പാഠമാണ്. അധികം റീടേക്കുകളും വേണ്ടി വരാറില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്. ആദിയിലൂടെ പ്രണവ് നായകനായി അരങ്ങേറിയപ്പോള്‍ ആശംസയുമായി കല്യാണിയും എത്തിയിരുന്നു. തെലുങ്കിലൂടെയായിരുന്നു കല്യാണി തുടക്കം കുറിച്ചത്.

 പ്രണയത്തിലാണോ?

പ്രണയത്തിലാണോ?

പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്. കുട്ടിക്കാലം മുതലേ തന്നെ അപ്പുച്ചേട്ടനെ അറിയാമെന്നും അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നുമൊക്കെ കല്യാണി പറഞ്ഞിരുന്നു. ഇടയ്ക്ക് പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും കല്യാണി എത്താറുണ്ടായിരുന്നു. അപ്പുച്ചേട്ടനും താനും പ്രണയത്തിലാണെന്ന വാര്‍ത്ത കണ്ട് ഒരുപാട് ചിരിച്ചിരുന്നുവെന്നായിരുന്നു മുന്‍പ് കല്യാണി പറഞ്ഞത്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചായിരുന്നു താരപുത്രി അന്ന് തുറന്നുപറഞ്ഞത്.

മോഹന്‍ലാലിന്റെ മറുപടി

മോഹന്‍ലാലിന്റെ മറുപടി

അടുത്തിടെയായിരുന്നു മോഹന്‍ലാലും പ്രണവിനേയും കല്യാണിയേയും കുറിച്ച് സംസാരിച്ചത്. പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും. സെല്‍ഫിയൊക്കെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. സമയമാവുമ്പോള്‍ പ്രിയന്‍ തന്നെ എല്ലാം പറയും. നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും, അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനായെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

  ലാല്‍ മാമയുടെ ജീന്‍

ലാല്‍ മാമയുടെ ജീന്‍

കളിക്കൂട്ടുകാരാണ് തങ്ങളെന്നും വര്‍ഷങ്ങളായി തങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളതെന്ന് കല്യാണി നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ഒരുമിച്ചഭിനയിക്കുകയെന്ന കാര്യം വലരെ ഫണ്ണിയായാണ് തോന്നിയത്. വളരെ നാച്വലറായാണ് അപ്പുച്ചേട്ടന്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ലാല്‍ മാമയുടെ ജീന്‍ അദ്ദേഹത്തിനും കിട്ടിയിട്ടുണ്ട്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെക്കുന്നതില്‍ അസാമാന്യ കഴിവാണ് അദ്ദേഹത്തിന്. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കല്യാണി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X