For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ പ്രണയത്തെ കുറിച്ചുളള ചോദ്യത്തിന് മോഹന്‍ലാലിന്‌റെ രസകരമായ മറുപടി, ഏറ്റെടുത്ത് ആരാധകര്‍

  |

  മലയാളത്തില്‍ പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ചും കരിയറില്‍ തിളങ്ങിയ താരമാണ് മോഹന്‍ലാല്‍. നാല്‍പത് വര്‍ഷം പിന്നിട്ട അഭിനയ ജീവിതത്തില്‍ റൊമാന്റിക്ക് ചിത്രങ്ങളും ലാലേട്ടന്റെതായി ഇറങ്ങിയിട്ടുണ്ട്. പ്രണയ നായകനായുളള നടന്റെ അഭിനയ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലുളള സിനിമകള്‍ മോളിവുഡിലെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ഹിറ്റുകളില്‍ ഒന്നായി മാറി. ഇത്തരം സിനിമകളിലെ മോഹന്‍ലാല്‍ പറഞ്ഞ റൊമാന്റിക്ക് ഡയലോഗുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

  നടി നിവേദയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  മോഹന്‍ലാല്‍ പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രത്യേകമായൊരു അനുഭവം തന്നെയാണ് ഉണ്ടാവാറുളളത്. ഒപ്പമുളളത് ഏത് നായികയാണെങ്കിലും റൊമാന്റിക്ക് സീനുകള്‍ അദ്ദേഹം നന്നാക്കാറുണ്ട്. അതേസമയം ആദ്യ പ്രണയത്തെ കുറിച്ച് ചോദിച്ച ആരാധകന് സൂപ്പര്‍താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

  പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് മോഹന്‍ലാല്‍ പറയുന്നു. സ്‌കൂള്‍ കാലഘട്ടങ്ങളിലൊക്കെ പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും പ്രണയമായിരുന്നില്ലെന്ന് താന്‍ അന്നേ തിരിച്ചറിഞ്ഞു. കാണുന്ന എല്ലാ കുട്ടികളോടും ഇപ്പോഴും എനിക്ക് പ്രണയമാണെന്നും, കോളേജ് കാലഘട്ടം തുടങ്ങിയപ്പോഴേക്കും സിനിമയില്‍ വന്നതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നതാണ് വാസ്തവമെന്നും ആരാധകന്‌റെ ചോദ്യത്തിന് മറുപടിയായി സൂപ്പര്‍താരം പറഞ്ഞു.

  മമ്മൂക്കയോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി. അദ്ദേഹത്തോട് തനിക്ക് ബഹുമാനമാണുളളതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്ന ആളുകളാണ് ഞങ്ങള്‍. നല്ല സുഹൃത്തുക്കളായ ഞങ്ങള്‍ക്കിടയില്‍ അസൂയയ്ക്ക് സ്ഥാനമില്ലെന്നും ലാലേട്ടന്‍ പറഞ്ഞു.

  ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍ സംവിധായകനെ കരയിപ്പിച്ചു, അനുഭവം പറഞ്ഞ് വിജയ് ബാബു

  അസൂയ എന്നത് ഒരു വാക്കാണ്, അതൊരു വികാരമായി മാറിയാലാണ് പ്രശ്‌നമെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ ആശയങ്ങളും അഭിപ്രായങ്ങളുമുണ്ട്. അതില്‍ നിന്നുകൊണ്ട് തന്നെ ഞങ്ങളുടെ നിലപാടുകള്‍ പങ്കുവെക്കാറുമുണ്ട്, ചോദ്യത്തിന് മറുപടിയായി സൂപ്പര്‍താരം പറഞ്ഞു. അതേസമയം കൈനിറയെ ചിത്രങ്ങളാണ് മോഹന്‍ലാലിന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

  മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്

  പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്‌റെതായി ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രം. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം, ആറാട്ട് തുടങ്ങിയവയാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. രണ്ട് സിനിമകളും സൂപ്പര്‍താരത്തിന്‌റെ ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളാണ്.

  നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌

  Prithviraj about the shooting experience with Mohanlal

  മോഹന്‍ലാലിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ദൃശ്യം 2 ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ദൃശ്യം രണ്ടാം ഭാഗത്തിന് പിന്നാലെ 12ത് മാന്‍ എന്ന ചിത്രം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ആരംഭിച്ചിട്ടുണ്ട്. മിസ്റ്ററി ത്രില്ലര്‍ സിനിമയായാണ് 12ത് മാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 12ത് മാന് പുറമെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോക്‌സിംഗ് പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലും മോഹന്‍ലാല്‍ നായകനാവും. മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസും പ്രഖ്യാപന വേളമുതല്‍ വലിയ ഹൈപ്പ് ലഭിച്ച ചിത്രമാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  English summary
  mohanlal's reply on fan question about first love goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X