കൊമേഴ്ഷ്യല്‍ ലുക്കില്ലാത്ത നായകനെന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ! മോഹന്‍ലാലിന്റെ മറുപടി വൈറല്‍
മലയാള സിനിമയുടെ അഭിമാനമായ മഹാനടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. മോഹന്‍ലാലിന്റെ അഭിനയം കണ്ട് അതിശയിച്ചുപോയവരാണ് പ്രേക്ഷകരിലധികവും. ഏത് തരം കഥാപാത്രമായാലും തന്റെ അനായാസ അഭിനയ ശൈലി കൊണ്ട് മികവുറ്റതാക്കാറുണ്ട് സൂപ്പര്‍താരം. ലാലേട്ടന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം തന്നെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുളള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടന്‍ അഭിനയിച്ചു. മറ്റ് ഇന്‍ഡസ്ട്രിയിലുളളവരും മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മോഹന്‍ലാലുമായി മുന്‍പ് നെടുമുടി വേണു നടത്തിയ ഒരഭിമുഖം ശ്രദ്ധേയമായി മാറിയിരുന്നു. അഭിമുഖത്തില്‍ കൊമേഴ്‌സ്യല്‍ നായകന്റെ രൂപസങ്കല്‍പ്പമില്ലാത്ത നടനെന്ന് പറയുന്നതില്‍ കുറച്ചില്‍ തോന്നുമോ എന്ന് നെടുമുടി വേണു മോഹന്‍ലാലിനോട് ചോദിച്ചിരുന്നു.

ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് വീണ്ടും വൈറലായി മാറിയത്. കോമേഴ്‌സ്യല്‍ നായകന്റെ രൂപസങ്കല്‍പ്പമില്ലാത്ത നടന് ഇത്രയേറെ ആളുകളുടെ ഇഷ്ടവും ജനപ്രീതിയും പിടിച്ചു പറ്റാന്‍ സാധിക്കുന്നത് കേരളത്തിലായതുകൊണ്ട് മാത്രമാണോ എന്നും നെടുമുടി വേണു ചോദിച്ചു. കോമേഴ്‌സ്യല്‍ നായകന്റെ രൂപസങ്കല്‍പ്പമില്ലാത്ത നടനെന്ന് പറയുന്നതില്‍ കുറച്ചിലില്ല എന്നായിരുന്നു ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.

അഭിമാനം മാത്രമേയൂളളൂവെന്നും താനും വേണു ചേട്ടനും എല്ലാം അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ജനപ്രീതി നേടാന്‍ കഴിഞ്ഞത് കേരളത്തിലായതുകൊണ്ട് മാത്രമായിരിക്കാം. നമ്മള്‍, ശ്രീനിവാസന്‍, ഗോപി ചേട്ടന്‍ എന്നിവരെല്ലാം സാമ്പ്രദായിക നായക സങ്കല്‍പ്പത്തില്‍ നിന്നും എത്രയോ മാറി നില്‍ക്കുന്നവരാണ്. അതില്‍ അഭിമാനം കൊളളണം.

അതൊരു ഭാഗ്യമായിട്ട് കരുതണം. ഇങ്ങനെയായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. സദയം,ഹിസ് ഹൈനസ് അബ്ദുളള, ഭരതം പോലുളള ചിത്രങ്ങള്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാകൂ എന്നും മറ്റ് ഭാഷകളില്‍ അത്തരം ചിത്രങ്ങള്‍ ഉണ്ടാകില്ലെന്നും നടന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നെടുമുടി വേണു മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ആയിരുന്നു വീണ്ടും വൈറലായി മാറിയിരുന്നത്.


Click it and Unblock the Notifications