twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിരീടത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം, തരംഗമായ ചിത്രം ഇറങ്ങി 32 വര്‍ഷം

    By Midhun Raj
    |

    മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ കിരീടം മലയാളത്തില്‍ വലിയ തരംഗമുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നാണ്. ലോഹിതദാസിന്‌റെ തിരക്കഥയില്‍ എടുത്ത സിനിമയിലെ സേതുമാധവന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പര്‍താരത്തിനൊപ്പം തിലകന്‍, മുരളി, കവിയൂര്‍ പൊന്നമ്മ, പാര്‍വ്വതി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് കീരിടം. കിരീടത്തിലെ സേതുമാധവന്‍ പ്രേക്ഷകരെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ കഥാപാത്രം കൂടിയാണ്. വൈകാരിക രംഗങ്ങള്‍ ഒരുപാടുളള ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്.

    യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, ഫോട്ടോസ് കാണാം

    കൂടാതെ ജോണ്‍സണ്‍ മാസ്റ്റര്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മലയാളി മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമ കൂടിയാണ് കിരീടം. മോഹന്‍ലാലിനെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായാണ് കീരിടത്തിലെ സേതുമാധവന്‍ വിലയിരുത്തപ്പെട്ടത്. അതേസമയം കിരീടത്തിന് വേണ്ടി മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

    സിനിമ റിലീസ് ചെയ്ത് 32 വര്‍ഷമാവുമ്പോള്‍

    സിനിമ റിലീസ് ചെയ്ത് 32 വര്‍ഷമാവുമ്പോള്‍ പലര്‍ക്കും അറിയാത്തൊരു കാര്യം കൂടിയാണിത്. ഇന്ന് മോളിവുഡില്‍ എറ്റവും കൂടുതല്‍ താരമൂല്യമുളള താരമാണ് മോഹന്‍ലാല്‍. അന്ന് നടന്‍ സൂപ്പര്‍ താരപദവിയിലെത്തിയ സമയത്താണ് കീരീടം പുറത്തിറങ്ങുന്നത്. ഇരുപത്തി മൂന്നര ലക്ഷം ചെലവിട്ടാണ് കിരീടം സിനിമ എടുത്തത്. ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

    തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി

    തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലാണ് കിരീടത്തിന് റീമേക്ക് പതിപ്പുകള്‍ വന്നത്. 1989 ജൂലായ് ഏഴിനാണ് മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമയാണ് കീരിടം. മോഹന്‍രാജ്, ശ്രീനാഥ്, കുണ്ടറ ജോണി, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, ഫിലോമിന, ഉഷ, ജഗദീഷ്, മണിയന്‍പിളള രാജു, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കനകലത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തി.

    കിരീടത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര

    കിരീടത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം മോഹന്‍ലാലിന് ലഭിച്ചിരുന്നു. അതേസമയം നാലര ലക്ഷം രൂപ ഒരു സിനിമയ്ക്ക് വാങ്ങുന്ന സമയത്താണ് മോഹന്‍ലാല്‍ കിരീടത്തില്‍ അഭിനയിച്ചത്. എന്നാല്‍ കീരിടം സിനിമയ്ക്ക് നാല് ലക്ഷം മാത്രമാണ് നടന്‍ വാങ്ങിയത്. നിര്‍മ്മാതാവ് ഉണ്ണിയോടുളള സൗഹൃദത്തിന്‌റെ പേരിലാണ് നടന്‍ അരലക്ഷം രൂപ കുറച്ചത്.

    Recommended Video

    കിരീടം എന്നും മലയാള സിനിമയുടെ തലപ്പത്ത് തന്നെ
    25 ദിവസം കൊണ്ടാണ് കിരീടത്തിന്‌റെ ഷൂട്ടിംഗ്

    25 ദിവസം കൊണ്ടാണ് കിരീടത്തിന്‌റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. 1993 ലാണ് കീരിടത്തിന്‌റെ രണ്ടാം ഭാഗമായ ചെങ്കോല്‍ പുറത്തിറങ്ങിയത്. ആദ്യ ഭാഗത്തിലെ അതേ ടീം തന്നെ ഒന്നിച്ച ചിത്രമായിരുന്നു ചെങ്കോല്‍. സേതുമാധവനായി വീണ്ടും ശ്രദ്ധേയ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ജോണ്‍സണ്‍ മാസ്റ്റര്‍ തന്നെ ഒരുക്കിയ പാട്ടുകളും മോഹന്‍ലാല്‍ ചിത്രത്തിന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. രണ്ടാം ഭാഗം വന്നെങ്കിലും ഇപ്പോഴും കീരിടം തന്നെയാണ് എല്ലാവരുടെയും ഇഷ്ടചിത്രം.

    Read more about: mohanlal sibi malayail
    English summary
    Mohanlal's Salary For Kireedam Movie Was Less Than 5 Lakhs, His Movie Remuneration Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X