»   » നിങ്ങളുടെ വെളിപാടിന്റെ ആ നിമിഷം സെല്‍ഫി ആക്കു! മോഹന്‍ലാലിനെ കാണുന്നതിനൊപ്പം സമ്മാനവും കിട്ടും!!!

നിങ്ങളുടെ വെളിപാടിന്റെ ആ നിമിഷം സെല്‍ഫി ആക്കു! മോഹന്‍ലാലിനെ കാണുന്നതിനൊപ്പം സമ്മാനവും കിട്ടും!!!

Posted By: Teressa John
Subscribe to Filmibeat Malayalam

ഇത്തവണ മലയാളക്കരയില്‍ നടന വിസമയം മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പ്രവാഹമായിരിക്കും. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ രണ്ട് സിനിമകളാണ് റിലീസിന് വേണ്ടി തയ്യാറെപ്പുകള്‍ നടത്തി കൊണ്ടിരിക്കുന്നത. മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ട്‌കെട്ടില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ വെളിപാടിന്റെ പുസ്തകം ഓണത്തിന് തിയറ്ററുകളിലെത്തുകയാണ്.

മമ്മുക്കയുടെ വേഷം ഇതെന്താ നൈറ്റിയാണോ? പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത്!!!

സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ലാലേട്ടനെ നേരിട്ട് കാണുവാനും ഒപ്പം കൈ നിറയെ സമ്മാനങ്ങള്‍ നേടാനും അവസരമൊരുക്കിയിരിക്കുകയാണ്. ഈ ഓണക്കാലത്ത് ഓര്‍ത്ത് വെക്കാന്‍ ലാലേട്ടനൊപ്പം ഒരു നിമിഷം എന്ന് പറഞ്ഞ് കൊണ്ട് ആരാധകര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലുടെ പറഞ്ഞിരിക്കുകയാണ്.

വെളിപാടിന്റെ പുസ്തകം


മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി മോഹന്‍ലാലിനെ കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്.

മോഹന്‍ലാല്‍ പറയുന്നതിങ്ങനെ

നിങ്ങള്‍ക്ക് വ്യത്യസ്തമെന്ന് തോന്നുന്ന ഒരു നിമിഷം ഒരു സെല്‍ഫിയായി എടുക്കുക. എന്നിട്ട് മൈ വെളിപാട് മൊമേന്റ് എന്ന മത്സരത്തിലേക്ക് അയച്ച് കൊടുക്കുക.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം


നിങ്ങളുടെ വെളിപാടിന്റെ ആ നിമിഷം സെല്‍ഫിയായി പകര്‍ത്തുക. എന്നിട്ട് സെല്‍ഫി അയക്കുന്ന ആളുടെ പേരും സ്ഥലവും 89219702906 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് മെസേജായി അയച്ച് കൊടുത്താല്‍ മാത്രം മതി.

തിരഞ്ഞെടുക്കുന്നവര്‍ക്ക് സുവര്‍ണാവസരം

മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് ലാലേട്ടനെ കാണാനും സമ്മാനങ്ങള്‍ നേടാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഒരാള്‍് ഒരു ഫോട്ടോ മാത്രമെ അയക്കാന്‍ പാടുള്ളു.

ഫേസ്ബുക്കിലുടെ

തന്റെ ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലുടെ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ആരാധകര്‍ക്കായി സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നത്. ഈ ഓണക്കാലത്ത് ഓര്‍ത്ത് വെക്കാന്‍ ലാലേട്ടനൊപ്പം ഒരു നിമിഷം എന്ന് പറഞ്ഞ് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ചിത്രം ഓണത്തിനെത്തും

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ പുതിയ സിനിമയായ വെളിപാടിന്റെ പുസ്തകം ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

മൈക്കിള്‍ ഇടിക്കുള

ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ പുറത്തായ ചില രംഗങ്ങള്‍ വൈറലായി മാറിയിരുന്നു.

English summary
Mohanlal's Shared my velipaduu moment selfi contest's poster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam