For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവിന്‍റെ മാസ് ഡയലോഗ് മാത്രമല്ല, മറ്റൊരു സര്‍പ്രൈസ് കൂടി മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കിയിരുന്നു!

  |

  കാമുകനായും ഭര്‍ത്താവായും വില്ലനായും നായകനായും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടനവിസ്മയം മോഹന്‍ലാല്‍ നല്ലൊരു ഗായകന്‍ കൂടിയാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൊതുവേദികളില്‍ വെച്ച് അദ്ദേഹം നിരവധി തവണ ഗാനം ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടിനെ കൃത്യമായി വിനിയോഗിച്ച നിരവധി സംവിധായകരും മലയാളത്തിലുണ്ട്. അഭിനയത്തിലൂടെ മാത്രമല്ല ആലാപനത്തിലൂടെയും അദ്ദേഹം സിനിമാപ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ പാട്ട്.

  മമ്മൂട്ടി വല്യുപ്പയായിട്ട് ഒരുവര്‍ഷം, കുഞ്ഞിക്കയുടെ കുഞ്ഞാവയ്ക്കിത് നല്ല നാള്‍, പുതിയ ഫോട്ടോ വൈറല്‍!

  ഇന്നും ആരാധകര്‍ അദ്ദേഹത്തിന്റെ പാട്ടിനായി കാത്തിരിക്കുന്നുണ്ട്. റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ സിനിമയായ നീരാളിയില്‍ ശ്രേയ ഘോഷാലിനൊപ്പമാണ് അദ്ദേഹം ഗാനം ആലപിച്ചത്. മെലഡി വിഭാഗത്തില്‍പ്പെടുത്താവുന്ന മനോഹരമായ ഗാനമാണ് ഇതെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. പിടി ബിനുവിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് ഈണമിട്ടത്. മോഹന്‍ലാലിന്റെയും സുചിത്രയും മുപ്പതാമത്തെ വെഡ്ഡിങ് ആനിവേഴ്‌സറി അടുത്തിടെയായിരുന്നു ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആഘോഷവുമായി ബന്ധപ്പെട്ട പുതിയൊരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഓസ്‌ട്രേലിയയില്‍ ആടിയും പാടിയും മഞ്ജു വാര്യര്‍, പരിപാടിക്കിടയില്‍ ആരാധകര്‍ക്കൊരു സര്‍പ്രൈസ്, കാണൂ!

  മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം

  മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം

  മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. പൊരുത്തമില്ലെന്ന് പറഞ്ഞ് ജോത്സ്യന്‍ നിരുത്സാഹപ്പെടുത്തിയ വിവാഹമായിരുന്നു ഇവരുടേത്. ജാതകപ്പൊരുത്തമില്ലെന്ന് വിധിയെഴുതിയ ജോത്സ്യന്റെ പ്രവചനത്തെ ആകെപ്പാടെ തള്ളിയാണ് ഇവര്‍ ജീവിച്ചത്. ജാതകപ്പൊരുത്തത്തിനും എത്രയോ അപ്പുറത്താണ് ഇവരുടെ ജീവിതപ്പൊരുത്തം. സിനിമാകുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ സിനിമാപ്രവര്‍ത്തകരുമായി അടുത്തബന്ധമുണ്ട് സുചിത്രയ്ക്ക്.

  ആഘോഷത്തിന് നേതൃത്വം നല്‍കിയത്

  ആഘോഷത്തിന് നേതൃത്വം നല്‍കിയത്

  അച്ഛന്റെയും അമ്മയുടെയും വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷത്തിന് നേതൃത്വം നല്‍കി പ്രണവ് മുന്നിലുണ്ടായിരുന്നു. താരദമ്പതികളുടെ അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പ്രണവ് നായകനായി അരങ്ങേറിയതും മികച്ച സ്വീകാര്യത ലഭിച്ചതുമായിരുന്നു ഇത്തവണത്തെ ആഘോഷത്തിന് മാറ്റുകൂട്ടിയത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി എത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു.

  പ്രണവിന്റെ മാസ് ഡയലോഗ്

  പ്രണവിന്റെ മാസ് ഡയലോഗ്

  തന്നെപ്പോലൊരു മകനെ ലഭിച്ചതാണ് നിങ്ങളുടെ ഭാഗ്യമെന്നായിരുന്നു പ്രണവിന് പറയാനുണ്ടായിരുന്നത്. നിറഞ്ഞ പുഞ്ചിരിയുമായി മോഹന്‍ലാലും സുചിത്രയും ഇത് ശരി വെക്കുകയായിരുന്നു. ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത് താരപുത്രനാണെന്ന് ഇതോടെയാണ് എല്ലാവര്‍ക്കും വ്യക്തമായത്. വിസ്മയയെ ഈ അവസരത്തില്‍ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

  ഭാര്യയ്ക്കായി മോഹന്‍ലാല്‍ പാടി

  ഭാര്യയ്ക്കായി മോഹന്‍ലാല്‍ പാടി

  പൊതുവേദികളില്‍ മൈക്കെടുക്കുന്ന മോഹന്‍ലാല്‍ ഇത്തവണയും അത് പാലിച്ചു സുചിത്രയ്ക്കായി ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. അടുത്തിടെ മറ്റൊരു ചാനല്‍ പരിപാടിയിലും അദ്ദേഹം ഇതേ ഗാനം ആലപിച്ച് കൈയ്യടി നേടിയിരുന്നു. ഭാര്യയ്ക്കായി ഒരു ഗാനം സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ പാടിയത്. പാട്ടിന്‍റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

  വീഡിയോ വൈറലാവുന്നു

  വീഡിയോ വൈറലാവുന്നു

  വെഡ്ഡിങ് ആനിവേഴ്‌സറിക്കിടയിലെ ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. മോഹന്‍ലാലിന്റെ പാട്ടാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കേക്ക് മുറിക്കുന്നതും ഷാംപെയിന്‍ ബോട്ടില്‍ തുറക്കാന്‍ പേടിച്ച് മാറി നില്‍ക്കുന്നതുമായ വീഡിയോ നേരത്തെ വൈറലായിരുന്നു.

  മോഹന്‍ലാലിന്റെ പാട്ട് കാണേണ്ടേ?

  മോഹന്‍ലാലിന്റെ പാട്ട് കാണാം

  English summary
  Mohanlal dedicates a song for Suchithra, video viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X