ഒരു സ്‍പെഷല്‍ ചിക്കൻ റോസ്റ്റുമായി മോഹൻലാൽ, താരത്തിന്റെ വീഡിയോ വൈറലാകുന്നു
അഭിനയം പോലെ തന്നെ മോഹൻലാലിന് പാചകവും ഏറെ ഇഷ്ടമാണ്. നടന്റെ കൈപ്പുണ്യത്തെ കുറിച്ച് താരങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ഒഴിവ് സമയങ്ങളിൽ പുതിയ പാചക പരീക്ഷണങ്ങൾക്ക് മേഹാൻലാൽ തയ്യാറാവാറുണ്ട്. ഇപ്പോഴിത പുതിയൊരു ചിക്കൻ വിഭവവുമായി എത്തിയിരിക്കുകയാണ് നടൻ. ലാലേട്ടനോടൊപ്പം ഭാര്യ സുചിത്രയും സുഹൃത്ത് സമീറുമുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ റെസ്പി പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് വൈറലായിട്ടുണ്ട്.

അധികം മസാല ചേർക്കാതെ വളരെ എളുപ്പ ഉണ്ടാക്കൻ കഴിയുന്ന ഒരു ചിക്കൻ റോസ്റ്റാണിത്. 500 ഗ്രാം ചിക്കനാണ് നടൻ റോസ്റ്റിനായി എഠുത്തിരിക്കുന്നത്. ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഗംര മസാല, കടുക്, പെരുജീരകം, കറിവേപ്പില, വറ്റൽ മുളക് ചെറുതായി ചതച്ചത്, മഞ്ഞൾ, ഉപ്പ, തേങ്ങ ചുട്ടത് എന്നിവയാണ് സ്പെഷ്യൽ ചിക്കൻ റോസ്റ്റിന് ആവശ്യമായ ചേരുവകൾ. ഇവയെല്ലാം ചതച്ചാണ് ചിക്കനിൽ ചേർക്കുന്നത്.
ഒട്ടും വെള്ളം ചേർക്കാതെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കുന്നത് ഇങ്ങനെ... ആദ്യം ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുട്ടെടുത്ത തേങ്ങ എന്നിവ വെവ്വേറെ ചതച്ചെടുക്കുക. ഒരു ചട്ടി എടുത്ത് അടുപ്പിൽ വച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യാനുസരണം ഉപ്പ്, മഞ്ഞൾപ്പൊടി, പെരുജീരകം, കുരുമുളക് പൊടി, ഗരം മസാല, ചതച്ചുവച്ച വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ചതച്ചുവച്ച തേങ്ങ കൂടി ചേർത്ത് വഴറ്റുക. കഴുകി വൃത്തിയാക്കിയ ചിക്കൻ കൂടി ചേർത്ത് നന്നായി വഴറ്റി ചെറുതീയിൽ അടച്ചുവെച്ചു വേവിക്കുക. ഒട്ടും വെള്ളം ചേർക്കേണ്ടതില്ലെന്നും താരം വീഡിയോയിൽ പറയുന്നു.
മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകർ മാത്രമല്ല താരങ്ങളു കമന്റുമായി എത്തിയിട്ടുണ്ട്. മികച്ച പ്രതികരണാണ് ലഭിക്കുന്നത്.


Click it and Unblock the Notifications