മമ്മൂട്ടിയെ കടത്തിവെട്ടുന്ന സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ! എങ്ങനെ അടപടലം ട്രോള്‍ മഴയാണ്!

ഒടിയന് ശേഷം മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ലൂസിഫര്‍. 2019 ല്‍ മലയാളികള്‍ ഏറെ പ്രതീക്ഷ നല്‍കി കാത്തിരുന്ന സിനിമയും ഇതായിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ് എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ലൂസിഫറില്‍ അണിനിരന്നത്. റിലീസിന് മുന്‍പേ സിനിമ ആരാധകര്‍ക്കിടയില്‍ തരംഗമായത് ചിത്രത്തില്‍ നിന്ന് പുറത്ത് വന്ന ക്യാരക്ടര്‍ പോസ്റ്ററുകളിലൂടെയായിരുന്നു.

26 ഓളം പോസ്റ്ററുകളായിരുന്നു റിലീസിന് മുന്‍പ് വന്നത്. അതിന് ശേഷം വേറെയും പോസ്റ്ററുകള്‍ സംവിധായകന്‍ പുറത്ത് വിട്ടു. നേരത്തെ അറിയിച്ചിരുന്നത് പോലെ ഇപ്പോഴിതാ ലൂസിഫറിന്റെ അവസാനത്തെ പോസ്റ്ററും വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകരെയും മലയാള സിനിമാപ്രേമികളെയുമെല്ലാം ആശയ കുഴപ്പത്തിലാക്കി കൊണ്ടാണ് പുതിയ പോസ്റ്റര്‍ വന്നത്. പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സിന് സോഷ്യല്‍ മീഡിയ നിറയെ അടപടലം ട്രോളാണ്.

  സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ മോഹന്‍ലാല്‍

സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ മോഹന്‍ലാല്‍

സാധാരണ മുണ്ടും ഷര്‍ട്ടുമിട്ട് മാസ് ലുക്കിലെത്തിയാണ് മോഹന്‍ലാല്‍ ആരാധകരെ കൈയിലെടുക്കുന്നത്. സ്‌റ്റൈലിഷ് ഗെറ്റപ്പ് സാധാരണ മമ്മൂട്ടിയുടെ കുത്തകയായിട്ടാണ് കണക്കാക്കിയിരുന്നത്. സ്ഥിരമായി സിനിമകളില്‍ കൂളിംഗ് ഗ്ലാസും ജാക്കറ്റുമെല്ലാം ധരിച്ച് വരുന്നതോടെയായിരുന്നു അങ്ങനെ ഒരു പേര് മമ്മൂട്ടിയ്ക്ക് വീണത്. ഇപ്പോഴിതാ മമ്മൂട്ടിയെ പോലെ സ്‌റ്റൈലിഷ് ഗെറ്റപ്പിലെത്തി സോഷ്യല്‍ മീഡിയയെ കൈയടക്കിയിരിക്കുകയാണ് നടനവിസ്മയം മോഹന്‍ലാല്‍. ലൂസിഫറില്‍ നിന്നും പുറത്ത് വന്ന അവസാന പോസ്റ്ററിലാണ് പുതിയൊരു ലുക്കില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. മുന്‍പ് സാഗര്‍ ഏലിയാസ് ജാക്കിയിലായിരുന്നു ലാലേട്ടന്‍ സ്‌റ്റൈലിഷായി അവതരിച്ചത്.

 സൂചന നല്‍കുന്നതെന്ത്..?

സൂചന നല്‍കുന്നതെന്ത്..?

പുറത്ത് വന്ന പോസ്റ്റര്‍ നല്‍കുന്ന സൂചന ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുണ്ടെന്നുള്ളതാണ്. അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് പോസ്റ്ററില്‍ പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്റെ ഫസ്റ്റ് ലുക്കാണ് ലൂസിഫറിന്റെ അവസാന പോസ്റ്ററായി പുറത്ത് വന്നത്. അവസാനം, ആരംഭത്തിന്റെ തുടക്കമാണെന്ന അടിക്കുറിപ്പോടോയൊണ് പോസ്റ്ററെത്തിയത്. പുതിയ സിനിമയെ കുറിച്ചുള്ള സൂചന നല്‍കിയതെട ഊഹപോഹങ്ങള്‍ പൊങ്ങി വന്നിരിക്കുകയാണ്. ഇതോടെ ആരാധകരും ആവേശത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന്റെ ലുക്കിന് ട്രോള്‍ മഴയാണ്.

പൃഥ്വിയുടെ ബ്രില്ല്യന്‍സ്

പൃഥ്വിയുടെ ബ്രില്ല്യന്‍സ്

മോഹന്‍ലാലിന്റെ ഖുറേഷി അബ്‌റാം അല്ലാതെ പോസ്റ്ററില്‍ മറ്റൊരു കിടിലന്‍ ഐറ്റം കൂടിയുണ്ട്. മോഹന്‍ലാലിന്റെ കൂളിംഗ് ഗ്ലാസില്‍ മറ്റൊരു കഥാപാത്രത്തെ ഒളിപ്പിച്ച് വെച്ച ആ സര്‍പ്രൈസാണ് പൃഥ്വിരാജിന്റെ മറ്റൊരു ബ്രില്ല്യന്‍സ്.

സയൂദ് മസൂദ്

സയൂദ് മസൂദ്

ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമാണ് സയൂദ് മസൂദ്. പുതിയ ക്യാരക്ടര്‍ പോസ്റ്ററിലൂടെ പറയാതെ പറയുന്ന ബ്രില്ല്യന്‍സാണ് അബ്‌റാം ഖുറേഷിയുടെ കണ്ണാണ് സയൂദ് മസൂദ് എന്നത്.

 ബോക്‌സോഫീസ് തകരും

ബോക്‌സോഫീസ് തകരും

ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിച്ചതോടെ ബോക്‌സോഫീസ് തകര്‍ന്ന അവസ്ഥയിലാണ്. ആദ്യ എട്ട് ദിവസം കൊണ്ട് 100 കോടി മറികടന്നു. ഇനി രണ്ടാം ഭാഗം കൂടി വരികയാണെങ്കില്‍ അത് ബോക്‌സോഫീസില്‍ വലിയൊരു ചരിത്രമായിരിക്കും.

 അത് സാമ്പിളായിരുന്നു..

അത് സാമ്പിളായിരുന്നു..

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറൊരു സാമ്പിളായിരുന്നു. തൃശൂര്‍ വെടിക്കെട്ട് പോലെ അഡാറ് സാധാനം ഇനി വരാനിരിക്കുന്നതേയുള്ളു.

മരണമാസ് ആയിരിക്കും

മരണമാസ് ആയിരിക്കും

ലൂസിഫറിന് മുന്‍പ് കന്നഡയില്‍ യഷ് നായകനായി അഭിനയിച്ച കെജിഎഫ് തരംഗമായിരുന്നു. കേരളത്തിലും വലിയ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. കെജിഎഫിന് രണ്ടാം ഭാഗം വരികയാണ്. ഈ രണ്ട് സിനിമകളുടെയും ആദ്യ ഭാഗം മാസ് ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം മരണമാസ് ആയിരിക്കുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

 ലൂസിഫര്‍ 2

ലൂസിഫര്‍ 2

ആദ്യ ഭാഗം ബോക്‌സോഫീസിനെ പഞ്ഞിയ്ക്കിട്ട സ്ഥിതിയാണ്. ഇനി ലൂസിഫര്‍ 2 എന്ന പേരില്‍ മറ്റൊരു ചിത്രം കൂടി വരികയാണെങ്കില്‍ കൂട്ടുകെട്ടിലെ മറ്റൊരു ചരിത്രത്തിന് കൂടി മലയാള സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കേണ്ടി വരും.

വലം കൈയാണോ

വലം കൈയാണോ

ഒറ്റ നോട്ടത്തില്‍ വ്യക്തമാവാത്ത എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ഒരു പ്രത്യേകത അബ്‌റാം ഖുറേഷിയുടെ പോസ്റ്ററിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലം കൈ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തി പുതിയ സൂചനയാണ് നല്‍കിയിരിക്കുന്നത്.

കാണാന്‍ പോവുന്നതേയുള്ളു

കാണാന്‍ പോവുന്നതേയുള്ളു

ലൂസിഫറിലൂടെ നമ്മള്‍ കണ്ടത് വെറും തുടക്കം മാത്രമാണെന്നും യഥാര്‍ത്ഥ കഥ ഇനി തുടങ്ങാന്‍ പോവുന്നതേയുള്ളു എന്ന് ക്യാരക്ടര്‍ പോസ്റ്ററിലൂടെ കാണിച്ച് തന്ന പൃഥ്വിരാജ് ബ്രില്ല്യന്‍സാണ് അബ്‌റാം ഖുറേഷിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍.

 കഥ തുടങ്ങുന്നു

കഥ തുടങ്ങുന്നു

ലൂസിഫറിലൂടെ ആദ്യത്തെ അദ്ധ്യായം തുറന്ന പൃഥ്വിരാജ് ഇനിയാണ് കഥ പറയാന്‍ പോവുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

അതൊക്കെ തെറ്റിദ്ധാരാണ

അതൊക്കെ തെറ്റിദ്ധാരാണ

മോഹന്‍ലാലിന് സ്‌റ്റൈലിഷ് ലുക്ക് ചേരില്ലെന്ന പ്രചരണം ഏറെ കാലമായി നിലനിന്നിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് പുതിയ പോസ്റ്ററിലൂടെ തെളിയിച്ചിരിക്കുകയാണ്.

ഫൈന്‍ ഫൈറ്റ്

ഫൈന്‍ ഫൈറ്റ്

പുലിമുരുകന്റെ പേരില്‍ കുറ്റം പറഞ്ഞവര്‍ മധുരരാജയെ എടുത്ത് നടക്കുന്നു. സ്റ്റൈലിഷ് ലുക്കിനെ കുറ്റം പറഞ്ഞവര്‍ മോഹന്‍ലാലിന്റെ ലുക്ക് ഏറ്റെടുത്ത് നടക്കുന്നു. ഇവിടെ അടുത്ത ഫാന്‍ ഫൈറ്റിനുള്ള സമയം കുറിച്ചിരിക്കുകയാണ്.

സിനിമകള്‍ വരുന്നു

സിനിമകള്‍ വരുന്നു

ഹിറ്റ് സിനിമയായ കെജിഎഫിന്റെ രണ്ടാം ഭാഗം കാണുന്നതിന് വേണ്ടി കാശ് മാറ്റി വെച്ച ആരാധകരുണ്ട്. അതിനൊപ്പം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് കൂടി കാശ് വെക്കേണ്ടി വരുന്ന അവസ്ഥയായി.

അവന്‍ അവതരിക്കും!

അവന്‍ അവതരിക്കും!

ലൂസിഫറില്‍ കണ്ടത് വെറും തുടക്കം മാത്രമായിരുന്നെങ്കില്‍ ചെകുത്താനെ ഉന്മൂലനം ചെയ്യാന്‍ അവന്‍ അവതരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കൊലമാസ്

കൊലമാസ്

മോഹന്‍ലാല്‍ വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് സാധാരണ ലുക്കില്‍ വന്നാല്‍ മാസ് എന്ന് പറയാം. സ്റ്റൈലിഷ് ലുക്കില്‍ വന്നാല്‍ കൊലമാസ് എന്ന് തന്നെ പറയാം.

 ടൂറ് പോവേണ്ടി വരുമോ

ടൂറ് പോവേണ്ടി വരുമോ

ലൂസിഫറിനും ബിഗ് ബിയ്ക്കും രണ്ടാം ഭാഗമിറക്കി മമ്മുക്കയും ലാലേട്ടനും കളി തുടങ്ങിയ സ്ഥിതിക്ക് മലയാളത്തിലെ മറ്റ് താരങ്ങളെല്ലാം ചേര്‍ന്ന് ഒരു യാത്ര പോവുന്നതാണ് നല്ലതെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X